തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസിനെ ആക്രമിച്ച സംഭവം ഒരു പ്രതികൂടി കീഴടങ്ങി: കീഴടങ്ങിയത് മുന്‍പും കേസുകളില്‍ പ്രതിയായ ആള്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ചാലക്കുടി അതിരപ്പിള്ളി സംസ്ഥാന പാതയോരത്തെ ബാറില്‍ അടിയുണ്ടാക്കുകയും പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപെടുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിക്കുന്ന പരി യാരം തൃപ്പാപ്പിള്ളി സ്വദേശി ചായ്പിലാന്‍ വീട്ടില്‍ ജിജോ കോടതിയില്‍ കീഴടങ്ങി. നവംബര്‍ ആദ്യമയായിരുന്നു ഈ സംഭവം. ഇയ്യാള്‍ മുന്‍പും സമാനമായ കേസുകളിലും മറ്റും പ്രതിയായിട്ടുള്ളയാളാണ്.

<strong>അധ്യാപക തസ്തികകളില്‍ ഒഴിവുകള്‍ 6000, റാങ്ക് ലിസ്റ്റ് വൈകുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിക്ഷേധം ശക്തം!!!</strong>അധ്യാപക തസ്തികകളില്‍ ഒഴിവുകള്‍ 6000, റാങ്ക് ലിസ്റ്റ് വൈകുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികളുടെ പ്രതിക്ഷേധം ശക്തം!!!

ഈ സംഭവത്തെ തുടര്‍ന്ന് രണ്ടു പേര്‍ ആദ്യം പിടിയിലാവുകയും ഒളിവിലായിരുന്നവരെ പിടികൂടാന്‍ ചാലക്കുടി ഡി വൈ എസ് പി സി.ആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, ക്രൈം സ്‌ക്വാഡ് എസ് ഐ വത്സകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘം സംസ്ഥാനാതിര്‍ത്തിയായ മലക്കപ്പാറയില്‍ നിന്നും പിടികൂടുകയും ചെയ്തിരുന്നു. പോലീസ് സംഘം ഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെത്തിയ സമയം ജിജോ വാല്‍ പാറയിലേക്ക് പോയിരുന്നതിനാല്‍ ജി ജോയെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

arrest-01-600-

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജി ജോയുടെ ഒളിത്താവളം കണ്ടെത്തി പിടികൂടാനൊരുങ്ങവേ പോലീസ് സംഘം എത്തിയതായി സൂചന കിട്ടിയ ജിജോ പോലീസിന്റെ കയ്യില്‍ നിന്നും കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. പോലീസ് സംഘം പിന്നാലെ തന്നെയുണ്ടെന്ന് മനസിലാക്കിയ ഇയ്യാള്‍ ഗത്യന്തരമില്ലാതെ കോടതിയില്‍ അതീവ രഹസ്യമായെത്തി ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് ഇയാളെ റിമാന്റ് ചെയ്ത് ഇരിങ്ങാലക്കുട ജയിലിലേക്കയച്ചു.

പ്രത്യേകാന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ ഡേവിസ് സി.വി, അനീഷ് കുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍ കെ.കെ, രാജേഷ് ചന്ദ്രന്‍ ,ടോമി വര്‍ഗ്ഗീസ്, പ്രവീണ്‍ കെ.പി എന്നിവരുമുണ്ടായിരുന്നു.
ജിജോയെ കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തും മറ്റും തെളിവെടുപ്പു നടത്തുമെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രത്യേകാന്വേഷണ സംഘത്തലവന്‍ എസ്.ഐ ജയേഷ് ബാലനറിയിച്ചു.

Thrissur
English summary
accused surrenders in cop attack case in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X