• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാട്ടൂതീ: തൃശൂരില്‍ രണ്ടായിരം ഏക്കറോളം വനം കത്തിനശിച്ചു: നശിച്ചത് ഏക്കര്‍ കണക്കിന് കൃഷി!!

  • By Desk

തൃശൂര്‍: കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകളായ ഒളകര, പാലക്കുഴി വനമേഖലയില്‍ ഒന്നര ആഴ്ചയായി നീണ്ടു നില്‍ക്കുന്ന തീപ്പിടുത്തത്തില്‍ രണ്ടായിരം ഏക്കറോളം വനം കത്തി നശിച്ചു. പീച്ചി വാഴാനി വനം വന്യജീവി സങ്കേതത്തിന്റെയും ആലത്തൂര്‍ റെയ്ഞ്ചിന്റെയും കീഴില്‍ വരുന്ന വനഭാഗങ്ങളാണിത്. അഞ്ഞുറിലധികം കാട്ടുമരങ്ങള്‍ കത്തി നശിച്ചു. പാലക്കുഴിയുടെ താഴ്ഭാഗമായി പാത്രക്കണ്ടം, കണച്ചിപ്പരുത എന്നിവിടങ്ങളില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുളള പറമ്പുകളിലേക്കും തീപടര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു.

ഒളകര ഭാഗത്തുനിന്നാണ് തീ തുടങ്ങിയത്. നാല് കിലോമീറ്റര്‍ പിന്നിട്ട് പാലക്കുഴി മലയുടെ മുകളിലേക്ക് തീ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. വനപാലകര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കണച്ചിപ്പരുതയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുളള ഡേവിസിന്റെ 40 ഏക്കറോളം വാഴത്തോട്ടം പൂര്‍ണമായും കത്തി നശിച്ചു. പാത്രക്കണ്ടം നെടിയാനി റെജിയുടെ ഒരേക്കറോളം റബറും കുരുമുളകും അടങ്ങുന്ന തോട്ടം, വാല്‍ക്കുളമ്പ് യാക്കോബായ പളളിയുടെ അര ഏക്കറോളം റബ്ബര്‍ തോട്ടം, കൈതയ്ക്കല്‍ ഉറവ് പാച്ചാംപറമ്പില്‍ മത്തായി, മേരി, വടക്കേക്കളം റോയി, കപ്പളയ്ക്കാമഠം സണ്ണി തുടങ്ങിയവരുടെ തോട്ടങ്ങളിലും തീ പടര്‍ന്നു. ആദ്യമായാണ് ഇത്രയധികം മേഖലയില്‍ തീപ്പിടുത്തമുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീ പടരാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ കരുതലോടെ തീ ഉപയോഗിക്കണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

പീച്ചി വനാതിര്‍ത്തിയില്‍ ഇത്തവണ ഫയര്‍ ലൈന്‍ ഒരുക്കാത്തതാണ് വ്യാപകമായ തീപ്പിടുത്തത്തിനിടയാക്കിയത്. ഒളകര ആദിവാസിക്കോളനിയിലെ ഇ.ഡി.സി കമ്മിറ്റിയാണ് ഫയര്‍ ലൈന്‍ ഒരുക്കുന്നതെങ്കിലും ഇ.ഡി.സി അംഗങ്ങളായ ആദിവാസികളും വനംവകുപ്പധികൃതരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആദിവാസികള്‍ ഇത്തവണ ജോലി ചെയ്യാന്‍ കൂട്ടാക്കിയില്ല. വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കെട്ടിട നിര്‍മാണം ഇ.ഡി.സിക്ക് നല്‍കാതെ പുറത്ത് കരാര്‍ കൊടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് ആദിവാസികള്‍ ഫയര്‍ ലൈന്‍ ഒരുക്കുന്ന ജോലികള്‍ ബഹിഷ്‌കരിച്ചത്.

ഭീതി പടര്‍ത്തി തീ വ്യാപിക്കുമ്പോഴും ആനയുടെയും പുലിയുടെയും ശല്യം തുടരുന്നു. ഒളകരയില്‍ ഒരാഴ്ചക്കിടെ പല തവണ ആനക്കൂട്ടമിറങ്ങി. വേലായുധന്റെ വീട്ടുവളപ്പിലുളള വാഴകള്‍ പൂര്‍ണമായും ആനക്കൂട്ടം നശിപ്പിച്ചു. പാത്രക്കണ്ടത്ത് മണവാളന്‍ ഷാജുവിന്റെ വീട്ടിലെ വളര്‍ത്തു നായയെ പുലി കൊന്നതും ഒരാഴ്ചക്കിടെയാണ്. വനംവകുപ്പ് സോളാര്‍ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പാലക്കുഴി മുതല്‍ പോത്തുചാടി വരെ 18 കിലോമീറ്ററോളം വനാതിര്‍ത്തിയില്‍ തൊഴിലുറപ്പ് പദ്ധതി വഴി കിടങ്ങ് നിര്‍മിക്കുമെന്ന് കിഴക്കഞ്ചേരി പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല.

Thrissur

English summary
acres of forest land lost in fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more