Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാലക്കുടി കൊച്ചി എടിഎം തകര്‍ത്ത് ലക്ഷങ്ങള്‍ കവര്‍ന്ന സംഭവം: ഒരാള്‍ കൂടി പിടിയില്‍, പ്രതികളെ കേരളത്തിലേക്ക് എത്തിക്കും

തൃശൂര്‍: എറണാകുളം ഇരുമ്പനത്തും തൃശൂരിലും എ.ടി.എം. കവര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. രാജസ്ഥാന്‍ സ്വദേശി ഹനീഷ് ഖാന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജസ്ഥാന്‍ പോലീസിന്റെയും െസെബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു പ്രതി നസീമിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

ശബരിമല: സംഘപരിവാർ അക്രമത്തിനെതിരെ പന്തളം കൊട്ടാരം, ശരിയായ ഭക്തരെ തടയുന്നത് അംഗീകരിക്കാൻ കഴിയില്ല...

മറ്റൊരു മുഖ്യപ്രതി പപ്പു യാദവ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു െബെക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേരള പോലീസ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലുള്‍പ്പെടെ പതിനഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് പപ്പു യാദവ്. രാത്രിയില്‍ വാഹനമോടിക്കുന്നതില്‍ വിദഗ്ധനാണ് പപ്പുയാദവ് എന്നാണു പറയുന്നത്.

Thrissur

എ.ടി.എം. കവര്‍ച്ചക്കായി കോട്ടയത്തുനിന്ന് തട്ടിയെടുത്ത പിക്കപ്പ് വാനും ഓടിച്ചത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കേരളത്തിലെത്തിക്കാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നു വാറണ്ട് റിപ്പോര്‍ട്ട് പോലീസ് എത്തിച്ചുകഴിഞ്ഞു. അടുത്തയാഴ്ചയോടുകൂടി പപ്പു യാദവിനെ കേരളത്തിലെത്തിക്കാമെന്നാണു പ്രതീക്ഷ.

മറ്റു പ്രതികളെ ഇന്നും നാളെയുമായി കേരളത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എറണാകുളം ഹില്‍പാലസ് എസ്.ഐ. ടി. ഉത്തമദാസിന്റെയും കോട്ടയം ഈസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി. റെനീഷിന്റെയും നേതൃത്വത്തിലുള്ള ആറംഗസംഘമാണ് അന്വേഷണത്തിനായി ഇപ്പോള്‍ സ്ഥലത്തുള്ളത്. തൃശൂര്‍ കൊരട്ടിയില്‍ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് 10 ലക്ഷം രൂപയും ഇരുമ്പനത്ത് എ.ടി.എം. തകര്‍ത്ത് 25 ലക്ഷവുമാണ് കവര്‍ന്നത്.

കേസില്‍ മുഖ്യപ്രതി ഹനീഫിനെ ഹരിയാനയിലെ മേവാത്തില്‍ നിന്നാണ് പിടികൂടിയത്. കവര്‍ച്ചാരീതി പരിശോധിച്ച പോലീസ് ഇരുസ്ഥലത്തും ഒരേസംഘമാണ് കവര്‍ച്ച നടത്തിയതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാരത്തോണ്‍ അന്വേഷണമാണ് നടത്തിയത്. കവര്‍ച്ച നടത്തിയ പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. എ.ടി.എം. കൗണ്ടറില്‍ കയറിയശേഷം കാമറകളിലേക്ക് സ്‌പ്രേ അടിച്ചു ദൃശ്യങ്ങള്‍ മറയ്ക്കാന്‍ സംഘം ശ്രമിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ കുറിച്ച് തുമ്പുണ്ടാക്കിയത്. തുടര്‍ന്ന് അറസ്റ്റിലേക്കു നീങ്ങി. അല്‍പം വൈകിയാണെങ്കിലും പ്രതികളെ കുരുക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്.

കവര്‍ച്ച നടന്ന എ.ടി.എമ്മുകളിലെ സിസി ടിവി ക്യാമറകളില്‍നിന്നു ലഭിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ ഉത്തരേന്ത്യയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നല്‍കിയിരുന്നു. തുടര്‍ന്ന് പപ്പിയെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്കു മാറ്റുകയായിരുന്നു. ശനിയാഴ്ചയാണ് കോടതിയുടെ അനുമതിയോടെ തിഹാര്‍ ജയിലിലെത്തി അന്വേഷണോദ്യോഗസ്ഥര്‍ പപ്പിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അടുത്ത ദിവസം തന്നെ തൃപ്പൂണിത്തുറയിലെത്തിച്ചു തെളിവെടുപ്പു നടത്തും. അഞ്ചംഗ കൊള്ളസംഘത്തിലെ നാലു പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണു സൂചന. രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണു പ്രതികള്‍.

എസ്.ബി.ടിയുടെ ഇരുമ്പനത്തെ എ.ടി.എം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 16 മിനുട്ടിനുള്ളിലാണ് സംഘം 25 ലക്ഷം രൂപ കവര്‍ന്നത്. തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നു 10 ലക്ഷം രൂപ കവര്‍ന്നു. കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്കപ് വാനില്‍ സഞ്ചരിച്ചാണു പ്രതികള്‍ കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്കുശേഷം വാഹനം ചാലക്കുടിയില്‍ ഉപേക്ഷിച്ച് സംഘം ട്രെയിനില്‍ രക്ഷപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+