തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടാനപ്പള്ളിയില്‍ ടവര്‍ നിര്‍മ്മാണം തടഞ്ഞു; പോലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

Google Oneindia Malayalam News

തൃശൂര്‍: വാടാനപ്പള്ളി നടുവില്‍ക്കര ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തടഞ്ഞ സ്ത്രീകള്‍ അടക്കമുള്ള 38 പേരെ വാടാനപ്പള്ളി പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരെ കൊണ്ടു പോകുന്ന പോലീസ് വാഹനം തടഞ്ഞ സ്ത്രീകള്‍ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പോലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്.ബലപ്രയോഗത്തില്‍ ചില പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റതായി പറയുന്നു. അഞ്ച് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നേടി. അറക്കവീട്ടില്‍ റിംഷിയ,കൊടുവത്ത് പറമ്പില്‍ ബേബി,താഹിറ,ജാസ്മിന്‍,സുബി നസീര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ബേബിയെ മെഡിക്കല്‍ കോളജിലേയ്ക്ക് റഫര്‍ ചെയ്തു.സമരപ്പന്തല്‍ പോലീസ് പൊളിച്ച്മാറ്റി. പന്തലിലെ കസേരകളും മൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷമായിരുന്നു.

അടച്ചിട്ട വീട് കുത്തിത്തുറന്ന് മതിലകത്ത് വന്‍ കവര്‍ച്ച 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയിഅടച്ചിട്ട വീട് കുത്തിത്തുറന്ന് മതിലകത്ത് വന്‍ കവര്‍ച്ച 145 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

നടുവില്‍ക്കരയി ജവാന്‍ കോളനിക്ക് സമിപമാണ് സ്വകാര്യ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത്. തീരദേശത്ത് കാന്‍സര്‍ രോഗം വ്യാപകമായിരിക്കെ നനവാസ മേഖലയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് സമരത്തിലാണ്.സമരത്തിന്റെ മുപ്പത്തൊമ്പതാം ദിനമായിരുന്ന ഇന്നലെ വന്‍ പോലീസ് സന്നാഹത്തോടെ ടവര്‍ സ്ഥാപിക്കാന്‍ കമ്പനി അധികൃതര്‍ എത്തിയത് നാട്ടുകാര്‍ തടയുകയായിരുന്നു.

protest

രാവിലെ പത്തേമുക്കാലോടെയായിരുന്നു ടവര്‍ കമ്പനി അധികൃതര്‍ എത്തിയത്.വാടാനപ്പള്ളി എസ് ഐ: എം കെ രമേഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവുമുണ്ടായിരുന്നു. സമരക്കാരെ ബലം പ്രയോഗിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചതോടെ മല്‍പിടുത്തമായി ആദ്യം പുരുഷന്‍മാരെ വലിച്ച് പോലിസ് വാനില്‍ കയറ്റി. കുതറി മാറാന്‍ ശ്രമിച്ചവരെ വാഹനത്തില്‍ കയറ്റി മര്‍ദിച്ചു. മുട്ടുകാല്‍ കൊണ്ടും കൈമുട്ട്‌കൊണ്ടും പോലീസ് മര്‍ദ്ദിച്ചതായി അറസ്റ്റിലായവര്‍ പറഞ്ഞു.പുരുഷന്മാരെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നത് കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ തടയാന്‍ ശ്രമിച്ചു.പോലിസ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു. പോലിസ് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ സ്ത്രീകളായ സമരക്കാര്‍ കൈവശം കുപ്പിയില്‍ കരുതിയ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഈ നേരം മൂന്ന് വനിത പോലീസ് മാത്രമാണ് ഉണ്ടായത്. തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ പോലിസ് ബലം പ്രയോഗിച്ച് തീപ്പെട്ടി വാങ്ങിയതിനാലാണ് ജീവഹാനി ഒഴിവായത്. വാഹനത്തിന് മുന്നില്‍ ചാടി സ്ത്രീകള്‍ പ്രതിഷേധിച്ചതോടെ വാഹനം പിന്നോട്ടെടുത്ത് പോകാന്‍ ശ്രമിച്ചു.ഇതോടെ വാഹനത്തിന് പിറകോട്ട് ഓടി വാഹനം തടയാന്‍ ശ്രമിച്ചു. ഇതോടെ പോലീസ് വരിയായി നിന്ന് ഇവരെ തടഞ്ഞു. പുരുഷന്‍മാരായ സമരക്കാരെ വാഹനത്തില്‍ വെച്ച് മര്‍ദിച്ചതായി പറയുന്നു.
police

ജുബുമോന്‍,വിദ്യാധരന്‍, മദനന്‍, ബിനോജ്, ഷൈജു എന്നിവര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതായി പറയുന്നു. ഇവരെ കൊണ്ടുപോയ ശേഷം എത്തിയ ജെ സി ബി ക്ക് മുന്നില്‍ കിടന്ന് സ്ത്രീകള്‍ തടഞ്ഞു.ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ മൂന്നു പോലിസുകാര്‍ക്ക് കഴിഞ്ഞില്ല.കൈമുട്ടുകൊണ്ട് പുരുഷ പോലീസ് നെഞ്ചില്‍ ഇടിച്ചതായി പരുക്കേറ്റ റിന്‍ഷിയ പറഞ്ഞു. ഇതോടെ ഉച്ചക്ക് 12 ഓടെ കൂടുതല്‍ വനിത പോലീസുകാര്‍ എത്തി.ജെ 'സി.ബിക്ക് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച സ്ത്രീകളായ സമരക്കാരെ പോലിസ് ബലം പ്രയോഗിച്ച് വലിച്ച് താങ്ങിയെടുത്ത് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. നേരത്തെ സമരപ്പന്തലിലെ കസേരകള്‍ വലിച്ചെറിഞ്ഞ പേെൈെൈെൈെൈെൈെൈാപിന്നീ അതെല്ലാം കൊണ്ടുപോയി.സമരപ്പന്തല്‍ പൊളിച്ച് നീക്കി.

police

16 സ്ത്രീകള്‍ അടക്കം 38 പേരെയാണ് എസ്.ഐ.എം.കെ.രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സമരക്കാരെ മാറ്റിയ ശേഷം ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചു. പോലീസിന്റെ ഭാഗത്ത് നിന്ന് സമരക്കാര്‍ക്ക് നേരെ അതിക്രമവും മര്‍ദനവും ഉണ്ടായതായി സമരസമിതി നേതാക്കള്‍ പറഞ്ഞു.അതേസമരം സമരക്കാര്‍ മദ്ദിച്ചതായി പോലീസ് പറഞ്ഞു.

protest

അറസ്റ്റ് വരിച്ചവരെ വൈകീട് നാലോടെ വിട്ടയച്ചു പ്രകടനം നടത്തിയതിനും ടവര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തിയതിനും നൂറോളം പേര്‍ക്കെതിരേ കേസ്സെടുത്ത് ജാമ്യത്തില്‍ വിട്ടതായും പോലീസിനെ ആക്രമിച്ചതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കുമെന്ന് പോലീസ് പറഞ്ഞു.ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകരും നാട്ടുകാരും തുടര്‍ന്ന് വാടാനപ്പള്ളിയില്‍ പ്രകടനം നടത്തി.കെ എസ് ബിനോജ്,പി പി പ്രിയരാജ്,ഇ ബില്‍ ഉണ്ണിക്കൃഷ്ണന്‍, എ എം മുന്‍ഷാര്‍, ജുജുബുമോന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Thrissur
English summary
blocked tower construction in vadanapally-police attacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X