മാന്യമായ വസ്ത്രം ധരിച്ചെത്തും; ചോദിച്ചാല്‍ 'മുതലാളി'; കയ്യിലിരിപ്പ് ഒന്നാന്തരം കള്ളന്റെ; തൃശൂരില്‍ സംഭവിച്ചത്
തൃശൂര്‍: ഒരു മുതലാളി തൊഴിലാളികളുടെ ബാഗും പണവും മോഷ്ടിക്കുമോ. ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. അങ്ങനെ ഒരു വിരുതനായ മുതലാളിയെ തൃശൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോഴിക്കോട്, പെരുമണ്ണ സ്വദേശി, കമ്മനം മീത്തല്‍ വീട്ടില്‍ പ്രശാന്ത് (39) ആണ് തൃശൂര്‍ പൊലീസിന്റെ പിടിയിലായത്.
ദേ...നോക്കൂ..ഒരു കൊറിയന്‍ സുന്ദരി; കിടുക്കാച്ചി ലുക്കില്‍ ഷാലിന്‍ സോയ, ഏറ്റെടുത്ത് ആരാധകര്‍

ജോലികള്‍ക്കായി ഇതര സംസ്ഥാനക്കാരായ ആളുകളെ വിളിച്ചു കൊണ്ടുപോയി എന്തെങ്കിലും ജോലി ഏല്‍പ്പിക്കുകയും, ജോലി ആരംഭിക്കുന്ന സമയം അവരുടെ ബാഗും സാധനങ്ങളും മോഷ്ടിക്കുകയാണ് ഇയാളുടെ പതിവ് രീതി. ഈ സ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാന്യമായി വസ്ത്രം ധരിച്ച്, ഒരു ഓട്ടോറിക്ഷയില്‍ കയറി, നഗരത്തില്‍ കാത്തുനില്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ അടുത്തേക്ക് ഇയാള്‍ എത്തും.

പണി ചെയ്യിക്കാനെന്ന വ്യാജേന തൊഴിലാളികളെ ഓട്ടോറിക്ഷയില്‍ കയറ്റി ഇയാള്‍ വിളിച്ചുകൊണ്ടുപോകും. എന്നിട്ട് ഏതെങ്കിലും സ്ഥലത്ത് കൊണ്ടുചെന്നിറക്കി, അവിടത്തെ പുല്ലും കാടും പിടിച്ചുകിടക്കുന്ന സ്ഥലം വൃത്തിയാക്കുന്ന പണി ഏല്‍പ്പിച്ചു നല്‍കും. പണി തുടങ്ങുന്നതിനുമുമ്പായി തൊഴിലാളികള്‍ അവരുടെ വസ്ത്രങ്ങളും ബാഗ് തുടങ്ങിയ സാധനങ്ങള്‍ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് വെക്കും.

അതിനുശേഷം, അവര്‍ പണി തുടങ്ങുന്നതിനിടയില്‍, അവരോട് മറ്റേതെങ്കിലും സ്ഥലത്ത് വെച്ചിട്ടുള്ള പണി ആയുധങ്ങളോ, സിമന്റ് തുടങ്ങിയ സാധനങ്ങളോ എടുത്തുകൊണ്ടുവരുവാന്‍ ആവശ്യപ്പെടും. ഇതിനായി അവര്‍ പോകുമ്പോള്‍, അവരുടെ ബാഗും സാധനങ്ങളും അടിച്ചുമാറ്റി, മുങ്ങുകയാണ് ഇയാളുടെ മോഷണ രീതി.

ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ ശക്തന്‍ നഗര്‍ പരിസരത്ത് ഇറക്കി, പണി ഏല്‍പ്പിച്ചു നല്‍കുകയും, പിന്നീട് സാധനങ്ങള്‍ എടുത്തുകൊണ്ടുവരുന്നതിന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ തൊഴിലാളികളുടെ ബാഗും അതില്‍ വെച്ചിരുന്ന ഇരുപതിനായിരം രൂപയും മോഷണം ചെയ്തു കൊണ്ടുപോയ കേസിലാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ ബാഗും പണവും നഷ്ടപ്പെട്ട പരാതി ലഭിച്ച ഉടന്‍ തന്നെ, നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതും, ഇയാള്‍ ബാഗ് മോഷണം ചെയ്തു കൊണ്ടുപോകുന്നത് കണ്ടെത്തിയതും.

ഇതര സംസ്ഥാന തൊഴിലാളികള്‍ സാധാരണയായി അവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അടച്ചുറപ്പില്ലാത്തതിനാല്‍ അവിടെ സൂക്ഷിക്കാതെ, കൈവശം കൊണ്ടു നടക്കുകയാണ് പതിവ്. ഇതുമനസ്സിലാക്കിയാണ് ഇയാള്‍ ഇത്തരത്തിലുള്ള മോഷണ പരിപാടി നടത്തുന്നത്.

ടൌണ്‍ ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്തതില്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി സമാനമായ 8 കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സബ്ബ് ഇന്‍സ്‌പെക്ടര്‍ ഗീതുമോള്‍.എസ്., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഭരതനുണ്ണി എന്‍, സി.പി.ഒ മാരായ ഹരിഷ് കുമാര്‍ പി, ദീപക് വി.ബി, എന്നിവരും കണ്‍ട്രോള്‍ റൂം സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം മോഹന്‍എം, ഷൈന്‍കെ.ബി, കെ.ബി, അതുല്‍ ശങ്കര്‍െഎ.ആര്‍ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.












Click it and Unblock the Notifications