തൃശൂരിൽ പട്ടാപ്പകൽ സിനിമയെ വെല്ലുന്ന മോഷണം; രണ്ട് കോടിയുടെ സ്വർണവും കാറുമായി കടന്ന് മോഷ്‌ടാക്കൾ
തൃശൂർ: കുതിരാനിൽ പട്ടാപ്പകൽ സിനിമയെ വെല്ലുന്ന വൻ മോഷണം. ദേശീയപാതയിൽ പട്ടാപ്പകലാണ് ആസൂത്രിതമായ ഈ കൊള്ള നടന്നത്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന രണ്ടര കിലോ സ്വർണവും യുവാക്കൾ സഞ്ചരിച്ച കാറും മോഷ്‌ടാക്കൾ തട്ടിയെടുത്തു. മൂന്ന് കാറുകളിലായി വന്ന സംഘമാണ് രണ്ട് യുവാക്കളിൽ നിന്ന് സ്വർണം തട്ടിയെടുത്തത്. പത്ത് പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭ്യമായ വിവരം.
മോഷണം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. കവർച്ചക്കാർ യുവാക്കൾ സഞ്ചരിച്ച കാറിനെ പിന്തുടരുന്നതും അത് തടഞ്ഞു നിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ശേഷം മൂന്ന് കാറുകളിലായി ജ്വല്ലറി ഉടമയേയും സുഹൃത്തിനെയും പിടിച്ചു കയറ്റുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഇവർ സഞ്ചരിച്ച കാർ സംഘം തന്ത്രപരമായി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ സ്വർണാഭരണ നിർമ്മാണ ശാലയിൽ നിന്ന് വരികയായിരുന്നവരാണ് ആക്രമിക്കപ്പെട്ടത്. കിഴക്കേക്കോട്ട നടക്കിലാൻ അരുൺ സണ്ണി, ചാലക്കുടി കോട്ടാത്തുപറമ്പിൽ റോജി തോമസ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. അരുണിന്റെ കഴുത്തിൽ കത്തിവെച്ച ശേഷം ഭീഷണിപ്പെടുത്തിയാണ് സ്വർണം എവിടെയെന്ന് പറയിപ്പിച്ചതെന്നാണ് സൂചന. പിന്നീട് ഇരുവരെയും രണ്ടിടത്തായി ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് തൃശൂര്‍ കുതിരാന്‍ പാതയിലെ കല്ലിടുക്കില്‍ വച്ച് മോഷണം നടന്നത്. രണ്ട് ഇന്നോവയും മറ്റൊരു വാഹനവും അരുണിന്റെ കാറിനെ പിന്തുടർന്ന് വരികയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഇടത്ത് വച്ച് ഒരു കാർ ഇവരെ ഓവർടേക്ക് ചെയ്‌ത് വട്ടം വയ്ക്കുകയായിരുന്നു. ശേഷം ഇവർ വാഹനത്തിൽ ഇരുവരെയും പിടിച്ചിറക്കുകയായിരുന്നു.
ആയുധങ്ങൾ ഉൾപ്പെടെ കാട്ടിയാണ് ഇവരെ മർദിച്ചതും സ്വർണം മോഷ്‌ടിച്ചതും. വലിയ മൂല്യമുള്ള ആഭരണങ്ങൾ ആയതിനാൽ കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇതുണ്ടായിരുന്നത്. സ്വർണം കിട്ടിയതോടെയാണ് ഇവരെ വഴിയിൽ ഇറക്കിയത്. റോഡിൽ യാത്രക്കാർ ഉൾപ്പെടെ കണ്ടു കൊണ്ടിരിക്കെയാണ് ഈ സംഭവങ്ങൾ എല്ലാം നടന്നത്.
ഇതിന് പിന്നാലെ അരുൺ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒല്ലൂർ പോലീസിനാണ് പരാതി ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തിരിക്കുകയാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമായി തുടരുകയാണ്. മുഖംമൂടി ധരിച്ചാണ് അക്രമികൾ എത്തിയതെന്നാണ് അരുൺ നൽകിയ മൊഴി.
എറണാകുളം ഭാഗത്തേക്കാണ് വാഹനങ്ങളുമായി പ്രതികൾ പോയതെന്നാണ് വിവരം. പോലീസിന് ഇവരുടെ വാഹനം പോയ ഭാഗത്തെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. കരുതി കൂട്ടിയുള്ള മോഷണം തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.
ജ്വല്ലറിയിലേക്ക് ഇവർ സ്വർണമെത്തിക്കുന്നത് മുൻകൂട്ടി അറിയുന്നവർ തന്നെയാവണം കൃത്യത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. പ്രതികൾ ആലപ്പുഴ ഭാഷയിലാണ് സംസാരിച്ചതെന്നാണ് ആക്രമിക്കപ്പെട്ട യുവാക്കളിൽ ഒരാൾ നൽകിയ മൊഴി. ഇതുൾപ്പടെ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
-
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്











Click it and Unblock the Notifications