കടല്‍യാത്രയുടെ പുതിയ ലോകം തീര്‍ത്ത് മുസിരിസ്; ആഡംബര യാത്രയൊരുക്കാന്‍ ക്ലിയോപാട്ര
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കടല്‍യാത്രയുടെ പുതിയ ലോകം തീര്‍ത്ത് ക്ലിയോപാട്രയും മുസിരിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയും കേരളാ ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും സംയുക്തമായാണ് കടല്‍യാത്രാ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തീയേറ്റര്‍ പരിസരത്ത് അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലിയോപാട്രയുടെ കന്നിയാത്ര വൈപ്പിന്‍ എംഎല്‍എ ഉണ്ണികൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

മുസിരിസിന്റെ വിനോദസഞ്ചാ മേഖലയിലെ സാധ്യതകള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോട്ടപ്പുറത്ത് നിന്നും ഈ കടല്‍ യാത്ര പദ്ധതി ആരംഭിക്കുന്നതെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു. കോട്ടപ്പുറം ഫോര്‍ട്ട്‌ജെട്ടിയില്‍ നിന്നും ആരംഭിച്ച് കടലിലേക്ക് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള യാത്രകളാണ് ക്ലിയോപാടയിലൂടെ വിഭാവനം ചെയ്യുന്നത്. സഹോദരന്‍ അയ്യപ്പന്‍ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കല്‍ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോര്‍ട്ട് ജെട്ടിയില്‍ തിരിച്ചെത്തുന്നതാണ് പാക്കേജ്.
എ സി, നോണ്‍ എ സി ഇരിപ്പിട സംവിധാനം, യാത്രാവേളയില്‍ ഗൈഡ്, ഗായകര്‍, വിനോദ പരിപാടികള്‍ എന്നിവ യാനത്തില്‍ ഉണ്ടാകും. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാര്‍ക്ക് നല്‍കും. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും യാനത്തിലുണ്ടാകും. നൂറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ ടിക്കറ്റ് നിരക്ക് വ്യക്തി ഒന്നിന് 400 രൂപയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 6:30 വരെയുള്ള സമയങ്ങളില്‍ യാത്രാ സൗകര്യം ലഭ്യമാണ്.
സാധാരണ ടിക്കറ്റ് പ്രകാരമുള്ള യാത്രക്ക് പുറമെ രണ്ട് പാക്കേജ് യാത്രകളും ക്ലിയോപാട്ര മുസിരിസ് ക്രൂയിസിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ക്രൂയിസ് പാക്കേജ് പ്രത്യേകമായിട്ടുണ്ട്. ഇതില്‍ 50 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടി വെജിറ്റേറിയന്‍ ഭക്ഷണം ഉള്‍പ്പെടെ 19,999 രൂപ മാത്രമാണ് ഈടാക്കുക. ഇതിന് പുറമെ അധികമായി വരുന്ന ഓരോ ആള്‍ക്കും 250 രൂപ മാത്രമാണ് അധികമായി ഈടാക്കുക. എക്സ്‌ക്ലൂസീവ് പാക്കേജില്‍ 50 വെജിറ്റേറിയന്‍ ഭക്ഷണം ഉള്‍പ്പെടെ യാത്ര പാക്കേജിന് 24,999 രൂപയാണ് ഈടാക്കുന്നത്.
ഈ പാക്കേജില്‍ 50 പേരില്‍ കൂടുതലായി യാത്ര ചെയ്യുന്ന ഓരോ ആള്‍ക്കും 300 രൂപ വീതം അധികം നല്‍കിയാല്‍ മതി. ഈ രണ്ട് പാക്കേജിനും ഉച്ചഭക്ഷണം കൂടെ ഇതിനൊപ്പം ഉള്‍പ്പെടും. മുസിരിസ് പദ്ധതിയ്ക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളായിരിക്കും കോട്ടപ്പുറത്ത് ക്ലിയോപാട്രയുടെ സഞ്ചാര സംവിധാനങ്ങള്‍ക്കും ഉപയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778413160, 9846211143.
Recommended Video
കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് മുഖ്യാതിഥിയായി. നഗരസഭാ കൗണ്‍സിലര്‍മാരായ എല്‍സി പോള്‍, വി എം ജോണി, ജി എസ് സജീവന്‍, കെ.എസ്.ഐ.എന്‍.സി എ ഇ ജയകൃഷ്ണന്‍ കെ, കമേഴ്സ്യല്‍ മാനേജര്‍ സിറില്‍ മാത്യു, മുസിരിസ് പൈതൃക പദ്ധതി
മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍, മ്യൂസിയം മാനേജര്‍മാരായ സജ്ന വസന്തരാജ്, നിമ്മി എം ബി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications