തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കന്നിവോട്ടര്‍മാര്‍ക്ക് വോട്ടിംഗില്‍ സംശയങ്ങളുണ്ടോ? തൃശൂരില്‍ ഈ പ്രശ്‌നം കളക്ടര്‍ പരിഹരിക്കും

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ഫസ്റ്റ് ടൈം വോട്ടേഴ്‌സ് ക്യാംപയിനോട് അനുബന്ധിച്ചാണ് കലക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ട പ്രാധാന്യത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും കലക്ടര്‍ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ വിവിധ കലാലയങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്.

1

സ്വീപ്പ് നോഡല്‍ ഓഫീസര്‍ പി സി ബാലഗോപാലും മറ്റ് ഇലക്ഷന്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്നും ഇവിഎം, വിവി പാറ്റ്, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് തുടങ്ങിയ വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയും വിശദീകരിച്ചു. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ജില്ലാ കലക്ടര്‍ കോളേജ് അധികൃതര്‍ക്ക് കൈമാറി.

നേരത്തെ അടിച്ചില്‍തൊട്ടി കോളനിയിലെ തപാല്‍ വോട്ടുകള്‍ ഉറപ്പിക്കാന്‍ കാടുംമലയും കടന്ന് പോളിങ് സംഘത്തിനൊപ്പം കലക്ടറുമെത്തി. അതിരപ്പിള്ളി പഞ്ചായത്തിലെ ട്രൈബല്‍ പ്രദേശമായ അടിച്ചില്‍ തൊട്ടി, വഞ്ചികടവ് കോളനികളിലെ ആബ്‌സെന്റി വോട്ടര്‍മാരെ തപാല്‍ വോട്ടുചെയ്യിക്കാനാണ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കലക്ടര്‍ എസ് ഷാനവാസ് എത്തിയത്. അടിച്ചില്‍ തൊട്ടി നിവാസിയായ 80 കാരന്‍ കാമരാജും ഭിന്നശേഷിയുള്ള വെറ്റിലപ്പാറ സ്വദേശിനി ഡെയ്‌സിയുമാണ് പ്രത്യേക തപാല്‍ വോട്ടിലൂടെ സമ്മതിദാനം നിര്‍വഹിച്ചത്.

ഞായറാഴ്ച രാവിലെ 10 മണിക്ക് അടിച്ചില്‍ തൊട്ടിയില്‍ എത്തിച്ചേര്‍ന്ന പോളിങ് സംഘം വോട്ടര്‍മാര്‍ക്കായി ബൂത്തുകള്‍ അടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി. 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍ എന്നിവരുടെ താമസ സ്ഥലത്തെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് പോളിങ് സംഘം അടിച്ചില്‍ തൊട്ടിയിലെത്തിയത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതം.

ഞായറാഴ്ച വരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി നീക്കം ചെയ്തത് 5,29,159 അനധികൃത പ്രചാരണ സാമഗ്രികള്‍. 1705 ചുവരെഴുത്തുകളും 472467 പോസ്റ്ററുകളും 10954 ഫ്‌ലക്‌സ് ബോര്‍ഡുകളും 44033 കൊടികളുമാണ് ഇതുവരെ സ്‌ക്വാഡുകള്‍ നീക്കം ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തത് ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നാണ്. 3174 എണ്ണം.

Thrissur
English summary
collector will clear all doubts of first time voters in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X