തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ-വിനോദ യാത്രകള്‍ ഇല്ലാതായി; വരുമാനം നിലച്ച് ടൂറിസ്റ്റ് ബസ് ഉടമകള്‍

Google Oneindia Malayalam News

തൃശൂര്‍: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മാറാതെ ടൂറിസ്റ്റ് വാഹനമേഖല. വിവാഹ-വിനോദ യാത്രകള്‍ ഇല്ലാതായതോടെ വരുമാനം നിലച്ചിരിക്കുകയാണ് ഈ മേഖല. വായ്പയെടുത്ത തുക തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിലാണ് ബസ് ഉടമകള്‍. സംസ്ഥാനത്ത് ഏകദേശം പതിനായരിത്തോളം ടൂറിസ്റ്റ് വാഹനങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം പേരും വായ്പ എടുത്താണ് ഈ മേഖലയില്‍ മുന്നോട്ട് പോകുന്നത്. ആഗസ്റ്റ് വരെ മൊറട്ടോറിയം ആനൂകൂല്യം ലഭിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ മുതല്‍ വായ്പയെടുത്ത സ്ഥാപനങ്ങള്‍ തിരിച്ചടവിന് നിര്‍ബന്ധം പിടിച്ചു.

kerala

Recommended Video

cmsvideo
തൃശ്ശൂര്‍: വിവാഹ വിനോദ യാത്രകൾ ഇല്ലാതായതോടെ വരുമാനം നിലച്ച് ടൂറിസ്റ്റ് ബസ് ഉടമകൾ

വിവാഹങ്ങളില്‍ ആളുകളെ പരിമിതപ്പെടുത്തിയതും വിനോദ യാത്രകള്‍ ഇല്ലാതായതുമാണ് ഇവര്‍ക്ക് കനത്ത തിരിച്ചടിയായത്. അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നെങ്കിലും യാത്രയ്ക്കുള്ള ബുക്കിംഗ് ആര്‍ക്കും ലഭിച്ചു തുടങ്ങിയിട്ടില്ല. ശബരിമല മണ്ഡലകാല സീസണില്‍ നല്ല ബുക്കിംഗ് ഉണ്ടാകാറുള്ളതാണ്. എന്നാല്‍ ഇത്തവണ അതുമില്ല. 1000 പേര്‍ക്കുള്ള ദര്‍ശനവും കര്‍ശന നിയന്ത്രണവും ആകുമ്പോള്‍ ഈ സീസണില്‍ ശബരിമലയിലേക്കുള്ള ഓട്ടം ഇവര്‍ പ്രതീക്ഷിക്കുന്നില്ല.

ഏപ്രില്‍, മെയ് മാസത്തിലെ അവധിക്കാല യാത്രകള്‍, പൂജ അവധിയിലെ കര്‍ണാടക തമിഴ്‌നാട് യാത്ര എന്നിങ്ങനെ എല്ലാ യാത്കളും നഷ്ടമായത് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. സ്‌കൂള്‍, കോളേജ് തുറക്കാത്തതോടെ വിനോദ യാത്രകളുടെ പ്രതീക്ഷയും അവസാനിച്ചു. 15000ഓളം പേരാണ് ഈ മേഖലയില്‍ ഉപജീവനം തേടുന്നത്. വാഹനങ്ങള്‍ ഓടാതെ നിര്‍ത്തിയിട്ടാലും നഷ്ടം വലുതാണ്.

Thrissur
English summary
Covid; Tourist bus owners lose income due to non-availability of Wedding and leisure trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X