തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിക്കുളത്തുകാരുടെ 'ഡ്രോണ്‍ സ്റ്റാറായി ദേവാങ്ക്, കടലില്‍ നിന്നും നാല് പേരെ രക്ഷിച്ച മനക്കരുത്ത്!!

Google Oneindia Malayalam News

തൃശൂര്‍: നാല് ജീവനുകളാണ് ദേവാങ്ക് എന്ന 19 കാരന്‍ കഴിഞ്ഞ ദിവസം കടലില്‍ നിന്നും രക്ഷിച്ചെടുത്തത്. തളിക്കുളത്ത് വള്ളം മറിഞ്ഞു കടലില്‍ കാണാതായവര്‍ക്കായി നാട്ടുകാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന ഡ്രോണുമായി എത്തി ദേവാങ്ക് തുണയാവുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കടലില്‍ പോയി തിരച്ചിലിന് ഒപ്പം ചേരാന്‍ തയ്യാറായി.

1

കടലില്‍ വെച്ച് നടത്തിയ ആകാശ നിരീക്ഷണത്തിലാണ് വള്ളം മറിഞ്ഞ് കടലില്‍ പെട്ടുപോയവരെ കണ്ടെത്തിയതും അവരുടെ ജീവന്‍ രക്ഷിക്കാനായതും. ഇപ്പോള്‍ ആ അനുഭവം വണ്‍ ഇന്ത്യ മലയാളത്തോട് പങ്കുവെക്കുകയാണ് ദേവാങ്ക്. ഡ്രോണ്‍ ഉപയോഗിച്ച് തനിക്ക് മുന്‍ പരിചയമൊന്നുമില്ല. നാല് മാസം മുമ്പാണ് ഞാന്‍ കൃത്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ബി ടെക് ആദ്യ വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യമായി ഡ്രോണ്‍ ഉണ്ടാക്കുന്നതെന്നും ദേവാങ്ക് പറഞ്ഞു.

നേരത്തെ ഉണ്ടാക്കിയ ഡ്രോണ്‍ തനിക്ക് വേണ്ട വിധത്തില്‍ പറത്താന്‍ സാധിച്ചിരുന്നില്ല. കോളേജില്‍ നിന്ന് തിരിച്ചെത്തിയ സമയത്താണ് അതൊക്കെ പരിഹരിച്ചത്. ആദ്യമൊക്കെ ഉള്‍ക്കടലില്‍ പോകാന്‍ ഭയമുണ്ടായിരുന്നു. കടലിനെ കുറിച്ച് കേട്ടറിഞ്ഞ ഭയമാണ് തിരച്ചിലിന് പോകുമ്പോള്‍ ഉണ്ടായിരുന്നത്. നാട്ടുകാരുടെ പിന്തുണ മികച്ചതായിരുന്നു. കടലില്‍ പോകുമ്പോള്‍ മനംപുരട്ടലുകള്‍ അടക്കം ഉണ്ടാവാതിരിക്കാന്‍ ഇവര്‍ മരുന്ന് തന്നിരുന്നു. എങ്ങനെയെങ്കില്‍ കാണാതായവരും ജീവന്‍ രക്ഷപ്പെടണമെന്ന ആഗ്രഹം മാത്രമായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്.

രക്ഷപ്പെടുത്തിയവരില്‍ ഇഖ്ബാല്‍ എട്ടനെ ഞാന്‍ പിന്നീട് പോയി കണ്ടിരുന്നു. അവര്‍ക്ക് എന്നെ കണ്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി. വിജയ് ചേട്ടന്‍ ആശുപത്രിയില്‍ നിന്ന് വന്ന ശേഷം എന്നെ വിളിച്ചിരുന്നു. അവരൊക്കെ സ്‌നേഹം കാണിക്കുമ്പോള്‍ വലിയ സന്തോഷമുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാം മത്സ്യത്തൊഴിലാളികളാണ് ചെയ്തത്. എന്നിട്ടും എന്നോട് ഞാനാണ് രക്ഷപ്പെടുത്തിയതെന്ന് പറയുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും ദേവാങ്ക് പറഞ്ഞു.

Thrissur
English summary
devank who became an over night sensation in thalikulam after rescuing trapped people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X