'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല'; ഷിജുവിന്റെ തിരോധാനം:ദുരൂഹതയെന്ന് കുടുംബം
'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല'; ഷിജുവിന്റെ തിരോധാനം:ദുരൂഹതയെന്ന് കുടുംബം
തൃശൂര്‍: വിവരാവകാശ പ്രവര്‍ത്തകന്‍ ഷിജു ചുനക്കരയുടെ (36) തിരോധാനത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇയാൾക്ക് ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ പറഞ്ഞു. അനധികൃത ഭൂമി ഇടപാട്, പാടം നികത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവരാവകാശ രേഖകള്‍ ഷിജു ശേഖരിച്ചിരുന്നു.
ഡിസംബര്‍ 31 - നാണ് ഷിജുവിനെ കാണാതായത്. കാണാതായിട്ട് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിരുന്നില്ല. ഷിജു മാറി നില്‍ക്കുന്നതായി വരുത്തി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും കുടുംബം ആരോപിച്ചു. കെ പി എം എസ് ചാലക്കുടി മുന്‍ ഏരിയാ പ്രസിഡന്റ് കൂടിയാണ് കാണാതായ ഷിജു.

പൊലീസ് പറയുന്നതു പോലെ ഷിജു വീട്ടില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കില്ലെന്നും ആദ്യ ദിവസങ്ങളില്‍ പൊലീസ് പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്നും ഷിജുവിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. വീടിന്റെ കോണ്‍ഗ്രീറ്റ് ജോലിയുമായി ബന്ധപ്പെട്ട് ഷിജു അങ്കമാലിയില്‍ പോയിരുന്നു. അന്ന് രാത്രി മുതല്‍ ഷിജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആകുകയും ചെയ്തു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
എന്നാൽ, മുപ്പത്തിയാറുകാരനായ ഷിജുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അങ്കമാലി റെയിൽവേ സ്റ്റേഷൻ സി സി ടി വി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു.
കാണാതായ ദിവസം ഷിജുവുമായി ഫോണിൽ സംസാരിച്ചവരോടും കാര്യങ്ങൾ പൊലീസ് ചോദിക്കുന്നുണ്ട്. അനധികൃത നിർമാണം, പാടം നികത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവരാവകാശ രേഖകൾ ഷിജു സ്വരൂപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം മൂലം ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications