• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചാവക്കാട് മണത്തല നേര്‍ച്ചയ്ക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ക്കു പരുക്ക്, ദേവീനന്ദന്‍ എന്ന ആന സമീപത്തുള്ള ആനയെ കുത്തി, പരിഭ്രാന്തരായവര്‍ ഓടിയത് നിലത്തുവീണവരെ ചവിട്ടിമെതിച്ചു

  • By Desk

തൃശൂര്‍: ചാവക്കാട് മണത്തല നേര്‍ച്ചയ്ക്കിടെ മൂന്ന് ആനകള്‍ വിരണ്ടോടി സ്ത്രീകളും കുട്ടികളുമകടക്കം 15 പേര്‍ക്കു പരുക്ക്. മൂന്നുപേര്‍ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ബീച്ച് സിദ്ധീഖ് പള്ളിപ്പരിസരത്തുനിന്നും പുറപ്പെട്ട നാട്ടുകാഴ്ചയിലെയും മണത്തല മടേക്കടവില്‍ നിന്നുള്ള കാഴ്ചകളിലെയും ആനകളാണ് ഇടഞ്ഞോടിയത്. നാട്ടുകാഴ്ച മടേക്കടവിലെത്തിയതോടെ മടേകടവില്‍ നിന്നുള്ള കാഴ്ചയും റോഡില്‍ കയറി.

കാര്‍ മോഷ്ടിച്ച് സ്പിരിറ്റ് കടത്ത്: പ്രതി പത്തു വര്‍ഷത്തിനുശേഷം പിടിയില്‍, അഴിക്കുള്ളിലായത് ക്വട്ടേഷന്‍ സംഘത്തലവന്‍ മരട് അനീഷിന്റെ സഹായി

പന്നിത്തടം വടക്കേത്തത്തയില്‍ ഹസ്‌ന (12), ഇരട്ടപ്പുഴ ആലുങ്ങല്‍ മോനിഷ (28), ഇരട്ടപ്പുഴ അണ്ടത്തോട് ലുബ്‌ന(32), ബ്‌ളാങ്ങാട് സ്വദേശിനി ഫാത്തിമ്മ (60 ), അഞ്ചങ്ങാടി സ്വദേശി സുഹറാബി (38), അഞ്ചങ്ങാടി പണിക്കവീട്ടില്‍ ഹംദാന്‍ (18), പണിക്കവീട്ടില്‍ നസീം (11), ഇരട്ടപുഴ മമ്രസയില്ലത്ത് ഷാമില്‍ (12), ഷബീബ് (8), മടേകടവ് കൊച്ചുകുളം ശ്രിജില്‍(18), കൊയിലാണ്ടി സ്വദേശി അലന്‍(5), വെളിയംകോട് സ്രാങ്കിലത്ത് ഖാദര്‍(38), മകന്‍ അമിന്‍(8), അണ്ടത്തോട് ആല്യോമിന്റകത്ത് ഹുസൈന്‍ (43) സുഹൃത്ത് കബീര്‍ ( 39), അലി (28), ഷഹര്‍ബാന്‍( 34) എന്നിവര്‍ക്കാണു പരുക്ക്.

വീതി കുറഞ്ഞ റോഡില്‍ ആനകള്‍ നില്‍ക്കാന്‍ കഴിയാതെ ഞെരുങ്ങി. ആനകളുടെ തുമ്പിക്കൈകളിലെ പട്ടകള്‍ പരസ്പരം ദേഹത്തു തറഞ്ഞതോടെ, നാട്ടുകാഴ്ചയിലെ പുത്തൂര്‍ ദേവിനന്ദന്‍ സമീപത്തുനിന്ന പാലക്കാട് പുത്തൂര്‍ ബാലകൃഷ്ണനെന്ന ആനയെ കുത്തി. ദേഷ്യം തീരാതെ വീണ്ടും കുത്തിമറിച്ചിട്ടു. ഇതോടെ മറ്റാനകള്‍ തലങ്ങുംവിലങ്ങും തിരിഞ്ഞു സമീപത്തെ വളപ്പുകളിലേക്കു കടന്നു. ജനങ്ങളും പരിഭ്രാന്തരായി ഓടി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ക്കു വീണു. ഇവരെ ചവിട്ടി മറ്റുള്ളവര്‍ ഓടി. ആനപ്പുറത്തുള്ളവര്‍ ചാടി രക്ഷപ്പെട്ടു.

ഓടിയ ആനകളില്‍ മൂന്നണ്ണത്തിനെ 15 മിനുട്ടിനകം പാപ്പാന്മാര്‍ തളച്ചു. എന്നാല്‍, ദേവീനന്ദനെ തളയ്ക്കാന്‍ മണിക്കൂറുകളെടുത്തു. മടേക്കടവില്‍ നിര്‍മാണത്തിലുള്ള മതില്‍ ആനകള്‍ തകര്‍ത്തു. പല വീട്ടുവളപ്പിലും ആനകള്‍ നാശമുണ്ടാക്കി. തെങ്ങുകള്‍ കുത്തിയിടാന്‍ ശ്രമിച്ചു. മാവിന്റെ കൊമ്പ് ഒടിച്ചിട്ടു. ഇതിനിടയില്‍ ദേവീനന്ദന്റെ പുറകിലെ ഒരുകാല്‍ വടം ഉപയോഗിച്ചു ബന്ധസ്ഥനാക്കിയെങ്കിലും ഏറെക്കഴിഞ്ഞാണു തളച്ചത്. പിന്നീടു കമ്പക്കയറുകളും സജീകരണങ്ങളുമായി 15 അംഗ എലിഫന്റ ്‌സ്‌കാഡ് സ്ഥലത്തെത്തി 20 മിനുട്ടിനകം കൊമ്പനെ തളച്ചു. ചാവക്കാട് എസ്.ഐ: ജയപ്രദീപിന്റെ നേത്യത്വത്തില്‍ പോലീസും ഫോറസ്റ്റും സ്ഥലത്തെത്തിയിരുന്നു. തിങ്കളാഴ്ചയും മണത്തല നേര്‍ച്ചയ്ക്കു കൊണ്ടുവന്ന പാര്‍ത്ഥസാരഥിയെന്ന ആനയും ഇടഞ്ഞിരുന്നു.

Thrissur

English summary
Elephant attack in Chavakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X