• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കടബാധ്യത: കര്‍ഷകന്‍ ആത്മഹത്യ ചെയ്തു, ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച ശേഷം കാര്‍ഷികവൃത്തിയിലേക്ക്!

  • By Desk

തൃശൂര്‍: മാള കുഴൂരില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കുഴൂര്‍ പാറശേരി ജിജോ പോളിനെ (47) യാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കാലത്ത് 8.30 നാണ് സംഭവം. കഴിഞ്ഞ ദിവസം പ്രാഥമിക ആവശ്യങ്ങള്‍ കഴിഞ്ഞ് 7.30ന് കവലയില്‍ എത്തിയിരുന്നു. ശേഷം വീട്ടില്‍ തിരിച്ചെത്തി. തിരിച്ചെത്തിയ ഭര്‍ത്താവിനെ കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയ ഭാര്യ സിജി കാണുന്നത് ഒന്നാംനിലയില്‍ തൂങ്ങിമരിച്ച ഭര്‍ത്താവിനെയാണ്. ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഇദ്ദേഹം കാര്‍ഷികവൃത്തിയിലേക്ക് തിരിയുകയായിരുന്നു.

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകൾ തീവച്ച് നശിപ്പിച്ചു: കത്തി നശിച്ചത് രണ്ട് ആക്ടീവയും!

തോട്ടം പാട്ടത്തിനെടുത്ത് വാഴ, ചേന, ചീര, പയര്‍ തുടങ്ങി പച്ചക്കറി കൃഷി നടത്തുകയായിരുന്നു. മുമ്പു നേരിട്ടു കൃഷി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു. പ്രളയം ഈ കുടുംബത്തെ അക്ഷരാര്‍ഥത്തില്‍ പിടിച്ചു കുലുക്കി. കൃഷിയില്‍ ഇറക്കിയ മുഴുവന്‍ പ്രയത്‌നങ്ങളും പ്രളയം കവര്‍ന്നെടുത്തു. ചീര, വാഴ, പയര്‍ കൃഷികളാണ് നേരിട്ടു ചെയ്തിരുന്നത്. നഷ്ടം കുമിഞ്ഞുകൂടിയതോടെ ഇദ്ദേഹം കൃഷിമേഖലയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനമെടുത്തിരുന്നു. 26 സെന്റ് കൃഷിയിടമാണ് വീട്ടില്‍ ഒരുക്കിയിരുന്നത്. എന്നാല്‍ മറ്റു പലയിടത്തും ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരുന്നു.

വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം ഒട്ടേറെ കൃഷികളിലേര്‍പ്പെട്ടുവെങ്കിലും ഗുണമുണ്ടായില്ല. ഇതിനിടെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കുകയും ചെയ്തു. അതിന്റെ പലിശ അടക്കം ഏതാണ്ട് 19 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി. സ്വന്തമായിട്ടുള്ള പതിനേഴര സെന്റ് ഭൂമി പണയത്തിലാണ്. സര്‍ക്കാരില്‍നിന്നും യാതൊരുവിധ സഹായങ്ങളും ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കുഴൂര്‍ മേരി ഇമാക്കുലേറ്റ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. ഭാര്യ: സിബി. മക്കള്‍: ജെസ് വിന്‍ (7), ജിയോണ്‍ (ഒന്നരവയസ്). മാള പോലീസ് മേല്‍നടപടിയെടുത്തു.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ നിന്ന് ഫ്രൂട്ട്സും പച്ചകറിയും വാങ്ങിയ ഇനത്തില്‍ കൊടുക്കുവാനുള്ള രണ്ടര ലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ കൊടുത്തുതീര്‍ക്കേണ്ട അവസാന ദിനമായിരുന്നു ഇന്നലെ ഇത് ജിജോ പോള്‍ അടുത്ത കൂട്ടുകാരോട് പറഞ്ഞിരുന്നു. നിലവില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയും വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ടസ് കൗണ്‍സിലില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കടകളില്‍ വിതരണം ചെയ്യുന്ന ജോലിയും ചെയ്തുവന്നിരുന്നു.കഴിഞ്ഞ പ്രളയത്തില്‍ കൃഷി ഒന്നടങ്കം നശിച്ചുപോയതുകൊണ്ട് വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ടസ് പ്രമോഷന്‍ കൗണ്‍സിലിലടക്കം വന്‍തുക നല്‍കാനുള്ളത് കൊടുക്കാന്‍ കഴിയാതിരുന്നത്.

ഇതിലുള്ള സങ്കടവും വിഷമവും ജിജോ പോള്‍ പലരുമായും പങ്കുവെച്ചിരുന്നു.തൃശൂരിലും ഇടുക്കിയിലും നടന്ന കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇതില്‍ ഇടപെടണമെന്നും കൃഷിയിലൂടെ നഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കണമെന്നും വായ്പകളുടെ പേരില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു . ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന എ കെ ബാലന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി ടി തോമസ് എം എല്‍ എ യും രംഗത്തെത്തി.കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്. എന്നാല്‍ ഈ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രസ്താവന.

Thrissur

English summary
farmer's suicide in loan trap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X