തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: ഉഴിഞ്ഞാല്‍ പാടം കര്‍ഷകര്‍ ഏറ്റെടുത്തു

  • By Lekhaka
Google Oneindia Malayalam News

തൃശൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കാതായതോടെ പുതുക്കാടിന്റെ നെല്ലറയായ ഉഴിഞ്ഞാല്‍പാടം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക കൂട്ടായ്മ.പാടശേഖരത്തിലെ തോട് നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് കര്‍ഷകര്‍ ചൊവ്വാഴ്ച തുടക്കമിട്ടത്.85 കര്‍ഷകര്‍ ചേര്‍ന്ന് ഒന്നര ലക്ഷം രൂപ സ്വരൂപിച്ചാണ് തോട് ശുചീകരിക്കുന്നത്.ഇതിനായി ജങ്കാറില്‍ ഘടിപ്പിച്ച ഹിറ്റാച്ചി ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്.ആയിരം പറ നെല്‍കൃഷി ചെയ്തിരുന്ന പാടത്ത് അധികൃതരുടെ അനാസ്ഥ മൂലം മൂന്നിലൊന്നായി കൃഷി ഒതുങ്ങുകയായിരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഭൂരിഭാഗവും തരിശിട്ട നിലയിലായിരുന്നു.പാടശേഖരത്തിലെ തോട് ചെളിയും പായലും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതോടെയാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങിയത്.തോടിന്റ സ്വഭാവിക ഒഴുക്ക് തടസപ്പെട്ട് പാടത്ത് വെള്ളം കയറി കൃഷി നശിക്കുന്നത് പതിവായതോടെ കര്‍ഷകരുടെ ദുരിതവുമേറി.തോട് വൃത്തിയാക്കി പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും യാതൊരുവിധ സഹായവും ഉണ്ടായില്ലെന്നാണ് ആക്ഷേപം.ഇതിനിടെ സര്‍ക്കാര്‍ ഫണ്ടുകള്‍ പാടശേഖര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയെങ്കിലും തുടര്‍ നടപടിയുണ്ടാകാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.

pic

കൃഷി വകുപ്പും,തദ്ദേശ സ്ഥാപനങ്ങളും നിരവധി വാഗ്ദാനങ്ങളുമായി വന്നെങ്കിലും ഒന്നും നടപ്പാക്കിയില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും കൈയ്യൊഴിഞ്ഞതോടെ പാടശേഖര സംരക്ഷണത്തിനായി കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. തോട് വൃത്തിയാക്കി ഒഴുക്ക് സുഖമമാക്കി അടുത്ത തവണ കൃഷിയിറക്കാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.ഇതിനിടെ തോട് വൃത്തിയാക്കാന്‍ കൊണ്ടുവന്ന ഹിറ്റാച്ചി ഒരു സംഘം ചേര്‍ന്ന് തടഞ്ഞിട്ടത് വാക്കുതര്‍ക്കത്തിനിടയാക്കി. കര്‍ഷകര്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ച് ഉച്ചയോടെ വീണ്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.രണ്ടു ദിവസത്തിനുള്ളില്‍ തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Thrissur
English summary
Farmers undertook uzhinjal farm works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X