• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരിൽ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം: ലക്ഷങ്ങള്‍ നഷ്ടമെന്ന്, സാധനങ്ങൾ കത്തിനശിച്ചു!!

  • By Desk

തൃശൂര്‍: പെരുമ്പിലാവ് കുറ്റിപ്പുറം സംസ്ഥാന പാതയിലെ കടവല്ലൂര്‍ സ്‌കൂള്‍ സ്റ്റോപ്പില്‍ വടക്കുമുറി റോഡില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണ നിര്‍മാണ ഫാക്ടറി കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണു സംഭവം. ഒരുകോടിയുടെ നാശം കണക്കാക്കുന്നു. പഴഞ്ഞി മങ്ങാട് സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള താജ് ഏജന്‍സി പ്ലാസ്റ്റിക് നിര്‍മാണ ഷോറൂമിനാണു തീപിടിച്ചത്. പ്ലാസ്റ്റിക് സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണ് ഇവിടെ നിര്‍മിച്ചിരുന്നത്. സ്‌കൂള്‍ സീസണ്‍ പ്രമാണിച്ച് നോട്ടുബുക്കുകളും വില്‍പ്പനയ്ക്കായി ശേഖരിച്ചുവച്ചിരുന്നു. തീപിടിത്തത്തില്‍ എല്ലാം കത്തിനശിച്ചു. ഫാക്ടറിയുടെ ഉള്‍വശത്തെ യന്ത്രങ്ങള്‍ മുഴുവന്‍ തീപിടിച്ച് നശിച്ചു.

അനില്‍ അംബാനി കൊടുമുടിയില്‍ നിന്ന് അഗാധ ഗർത്തത്തിലേക്ക്; ഇനി ശതകോടീശ്വരനല്ല... ഒരു ഇന്ത്യൻ ദുരന്തം

ഫാക്ടറിക്കകത്തും ഷോറൂമിലും സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് നിര്‍മാണ അസംസ്‌കൃത വസ്തുക്കളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും തീപിടിത്തത്തില്‍ വെന്തുരുകി. ഒരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. മുകളിലത്തെ നില ജീവനക്കാര്‍ക്ക് താമസിക്കാനുള്ളതായിരുന്നു. കെട്ടിടത്തോട് ചേര്‍ന്നുള്ള ഷീറ്റുമേഞ്ഞ സ്ഥലമാണ് ഗോഡൗണായി ഉപയോഗിച്ചിരുന്നത്.

ഇവിടെയുള്ള പ്ലാസ്റ്റിക് സാധനങ്ങളും കത്തിനശിച്ചു. തീപിടിത്ത സമയത്ത് കെട്ടിടത്തില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഷട്ടറിട്ട് പൂട്ടിയിരുന്ന ഫാക്ടറിക്കകത്താണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ ഷീറ്റു മേഞ്ഞ ഗോഡൗണിലേക്കും തീ പടര്‍ന്നു. രാത്രിയില്‍ തീ കത്തുന്നതുകണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിച്ചത്. കുന്നംകുളം, ഗുരുവായൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുമായി എത്തിയ ഫയര്‍ഫോഴ്‌സിന്റെ ഏഴു യൂണ്ണിറ്റുകള്‍ ഒരുമിച്ച് മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഫയര്‍ഫോഴ്‌സിന്റെ വെള്ളം തീര്‍ന്നതോടെ സമീപത്തെ കുളത്തില്‍ നിന്നു വെള്ളംനിറച്ചാണ് തീ കെടുത്തിയത്. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍മൂലം പരിസരത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. ഈ സമയത്ത് മഴയുണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മുകളിലേക്ക് തീ പടര്‍ന്നില്ല. താഴത്തെ നിലയില്‍ ചുമരുകളടക്കം ചൂടേറ്റ് വിണ്ടു കീറി. രാത്രിയായതിനാല്‍ ഏറെഭാഗവും കത്തിക്കഴിഞ്ഞതിനു ശേഷമാണ് നാട്ടുകാര്‍ കണ്ടത്. കുന്നംകുളം എസ്.യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

രാത്രിയായതിനാല്‍ തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിയുടെ ഷട്ടറുകള്‍ക്കടക്കം തീപിടിത്തത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിഭാഗം അധികൃതരും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിനു പിറകില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Thrissur

English summary
Fire in plastic factory in Thrissur, losses calculating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X