തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്ത്

Google Oneindia Malayalam News

തൃശൂര്‍: കോര്‍പ്പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കുന്നതാണ് പട്ടിക. എ ഗ്രൂപ്പിന്റെ തര്‍ക്കത്തില്‍ രാജന്‍ ജെ, ജോണ്‍ ഡാനിയല്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്യം പ്രഖ്യാപിച്ചിട്ടില്ല. ഐ ഗ്രൂപ്പില്‍ എ പ്രസാദ് മത്സരിക്കും. ഡിസിസി പ്രസിഡന്റ് ജോസഫ്, ജനറല്‍ സെക്രട്ടറി പികെ രാജന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒയു ജനീഷ്, എന്നിവര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി
thrissur

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ 26 പോളിംഗ് ബൂത്തുകള്‍ കൂടി രൂപീകരിച്ചു. വോട്ടര്‍മാരുടെ എണ്ണം കൂടിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ പുതിയ പോളിംഗ് ബൂത്തുകളുള്ളത് ഗുരുവായൂര്‍ നഗരസഭയിലാണ്. ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി 1798 വാര്‍ഡുകളിലായി 3331 പോളിംഗ് ബൂത്തുകളാണുള്ളത്. 86 പഞ്ചായത്തുകളിലായി 1461 വാര്‍ഡുകള്‍ക്കായി 2821 ബൂത്തൂകളുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 211 ബൂത്തുകളാണുള്ളത്. ഇവിടേക്കാണ് പുതിയ ബൂത്തുകള്‍ കൂടി ചേര്‍ക്കപ്പെടുന്നത്.

ഇതിനിടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണിത്. കോവിഡുകാലത്ത് കാതലായ മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രചരണത്തിലടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

Thrissur
English summary
first list of Congress candidates contesting the Thrissur District Panchayat elections released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X