തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം-ഡല്‍ഹി രപ്തി സാഗര്‍, ആലപ്പി-ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവ ഷൊര്‍ണൂരിനോട് വിടപറഞ്ഞു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൂന്ന് പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ പ്രവേശിക്കില്ല. തിരുവനന്തപുരം-ഡല്‍ഹി രപ്തി സാഗര്‍, ആലപ്പി-ധന്‍ബാദ്, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ തിരിച്ചുവിടുന്നത്. ഷൊര്‍ണൂരിന് പകരം തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനായ തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗറില്‍ ഈ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.

ഇടുക്കിയില്‍ പൊതുസ്വതന്ത്രനായി പിജെ ജോസഫ്.... കോണ്‍ഗ്രസിന്റെ ഞെട്ടിച്ച നീക്കം!!

കൂടാതെ ഒറ്റപ്പാലത്തും സ്‌റ്റോപ്പ് നല്‍കും. അമൃതയ്ക്ക് നിലവില്‍ ഒറ്റപ്പാലത്ത് സ്‌റ്റോപ്പുണ്ട്. രപ്തി സാഗറും ധന്‍ബാദും ഒറ്റപ്പാലത്ത് നിര്‍ത്തുന്നതും വള്ളത്തോള്‍ നഗറില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നതും ഷൊര്‍ണൂരിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് മലബാര്‍ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും. ഷൊര്‍ണൂര്‍ റെയില്‍വേ ജങ്ഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ കിഴക്ക് ഭാഗത്തുകൂടി ഈ ട്രെയിനുകള്‍ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കും തിരിച്ച് ചെന്നൈ ഭാഗത്തേക്കുമായി ഓടും.

Shornur

സമയപ്രശ്‌നവും, സാങ്കേതിക പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് തെക്കുനിന്ന് വരുന്ന എക്‌സ്പ്രസ് ട്രെയിനുകള്‍ പലതും വഴിതിരിച്ചുവിടുന്നത്. എഞ്ചിന്‍ മാറ്റാനുള്ള സമയം, സിഗ്നല്‍ പ്രശ്‌നം, തിരക്കേറിയ ട്രാഫിക്കുമൂലം ട്രാക്കുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഇതിന് റെയില്‍വേ നിരത്തുന്ന കാരണങ്ങള്‍. ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ വഴിതിരിച്ചുവിടുന്നതിലൂടെ 25-30 മിനിറ്റ് സമയം ലാഭിക്കാം. ഇത് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നും അധികൃതര്‍ പറഞ്ഞു. നേരത്തേയും ഇതേ കാരണത്താല്‍ പല പ്രധാന ദീര്‍ഘദൂര ട്രെയിനുകളും ഷൊര്‍ണൂരിന് നഷ്ടമായിട്ടുണ്ട്.

എന്നാല്‍, ഷൊര്‍ണൂരില്‍ കയറാത്ത പ്രധാന ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് നല്‍കുന്നതിലൂടെ ഒറ്റപ്പാലത്തിനും വള്ളത്തോള്‍ നഗറിനും ഇത് പ്രാധാന്യം ഉയര്‍ത്തും. ഷൊര്‍ണൂരിന്റെ ഉപഗ്രഹ സ്‌റ്റേഷനായി വള്ളത്തോള്‍ നഗറിനെ മാറ്റിയെടുക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനമാണ് റെയില്‍വേയുടെ ലക്ഷ്യം. ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് വള്ളത്തോള്‍ നഗറിലേക്ക്. തീരുമാനം ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്ന പുതിയ ട്രെയിന്‍ ടൈംടേബിള്‍ പ്രകാരം പ്രാബല്യത്തിലാകും.

രപ്തി സാഗര്‍, ധന്‍ബാദ്, അമൃത എന്നിങ്ങനെ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് പുതിയ സമയക്രമത്തിന്റെ പേരില്‍ ഷൊര്‍ണൂരില്‍നിന്നു ഒഴിവാക്കുന്നതെന്നും 14 ട്രെയിനുകള്‍ ഇത്തരത്തില്‍ വഴിതിരിച്ചുവിടുന്നുവെന്ന പ്രചാരണം തെറ്റാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഈ മൂന്നെണ്ണത്തില്‍ അമൃതയൊഴികെയുള്ള ട്രെയിനുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നവയാണ്. ഇത് കണക്കിലെടുത്താണ് ഇവയ്ക്ക് ഒറ്റപ്പാലത്തും വള്ളത്തോള്‍ നഗറിലും സ്‌റ്റോപ്പ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത് ചെന്നൈ-മംഗലാപുരം, തിരുവനന്തപുരം-മംഗലാപുരം റൂട്ടുകളില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ ഷൊര്‍ണൂരിന് ഗുണം ചെയ്യും. ഗതാഗത തിരക്ക് ഷൊര്‍ണൂരിനെ ബാധിക്കുന്നുണ്ട്. ആവശ്യത്തിന് ട്രാക്ക് കിട്ടാത്ത പ്രശ്‌നവും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Thrissur
English summary
Four trains have been rescued from Shornur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X