തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ലഹരിവേട്ട തുടരുന്നു: മാഹിയില്‍നിന്ന് കടത്തിയ 270 ലിറ്റര്‍ മദ്യം പിടികൂടി: നാലുകിലോ കഞ്ചാവുമായി ചാലക്കുടിയില്‍ യുവാവ് അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മാഹിയില്‍നിന്ന് അനധികൃതമായി ആഡംബരക്കാറില്‍ കടത്തിയ 270 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കുന്നംകുളം എക്‌സൈസ് സംഘം പിടികൂടി. മദ്യം കടത്തിയിരുന്ന കോഴിക്കോട് സ്വദേശികളായ കോട്ടോളി പരയഞ്ചേരി ഇമ്പിച്ചമ്മു വീട്ടില്‍ മുബാറക്ക് (29), പുതിയങ്ങാടി പൂഴിയില്‍ കുന്നത്തുവീട്ടില്‍ അബ്ദുള്‍ നിസാര്‍ (38) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അശോക് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ganjaliquorcase

<strong>വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതി താളം തെറ്റി; മൂന്നരമാസമായി കൂലിയില്ല; കൂലിയിനത്തില്‍ നല്‍കാനുള്ളത് 26.65 കോടി രൂപ; 80000 തൊഴിലാളികള്‍ ദുരിതത്തില്‍</strong>വയനാട്ടില്‍ തൊഴിലുറപ്പ് പദ്ധതി താളം തെറ്റി; മൂന്നരമാസമായി കൂലിയില്ല; കൂലിയിനത്തില്‍ നല്‍കാനുള്ളത് 26.65 കോടി രൂപ; 80000 തൊഴിലാളികള്‍ ദുരിതത്തില്‍

ശനിയാഴ്ച ഉച്ചയ്ക്ക് കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ സംശയാസ്പദ സാഹചര്യത്തില്‍ ആഡംബര കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയില്‍ വലിയ പ്ലാസ്റ്റിക് കവറില്‍ 30 കെയ്‌സ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. അറസ്റ്റിലായ മുബാറക്കിന്റേതാണ് കാര്‍. സ്ഥിരമായി മദ്യം കടത്തിയിരുന്ന സംഘം ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലാകുന്നത്. പിടിയിലായ സംഘത്തെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി.

ganjaliquorcase1tc

ചാലക്കുടിയില്‍ നാലുകിലോ കഞ്ചാവുമായി വന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കച്ചി മട്ടാഞ്ചേരി സ്വദേശി ഇംതിയാസി (24) നെയാണ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഒമ്പതിനു പാലക്കാട് നിന്നുമുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍വന്ന് സൗത്ത് ജങ്ഷനില്‍ ഇറങ്ങിയ യുവാവാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. കോളജുകള്‍ കേന്ദ്രീകരിച്ച് ചാലക്കുടി മേഖലയില്‍ വില്പന നടത്താനായാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി പറഞ്ഞു.

Thrissur
English summary
Ganja and liquor seized from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X