സുരേഷ് ഗോപിയുടെ ഇടപെടല്‍ പരിഹാസ്യം; എംപിയായിരുന്നപ്പോള്‍ ഒന്നും ചെയ്തില്ല; രൂക്ഷവിമര്‍ശനം
തൃശൂര്‍: നടനും ബി ജെ പി നേതാവുമായി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗുരുവായൂര്‍ നഗരസഭ അധ്യക്ഷന്‍ എം കൃഷ്ണദാസ്. സുരേഷ് ഗോപി എം പിയായിരിക്കെ ചെറുവിരള്‍ അനക്കാത്ത സുരേഷ് ഗോപി ഇപ്പോള്‍ വികസന പ്രശ്നങ്ങളില്‍ ഇടപെടാമെന്ന് പറയുന്നത് പരിഹാസ്യമാണെന്ന് കൃഷ്ണദാസ് വ്യക്തമാക്കി.
'ഭൂമിയിലേക്ക് ഇറങ്ങിവന്ന മലാഖയോ': ഇത് എന്തൊരു അഴകാണ് ഹണി, വൈറൽ ചിത്രങ്ങൾ

കഴിഞ്ഞ ദിവസങ്ങളില്‍ ഗുരുവായൂര്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി ഭരണകൂടത്തെ രൂക്ഷമായി വിമര്‍ച്ചിരുന്നു. റോഡ് അടക്കമുള്ള അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഗുരുവായൂരിവല് താറുമാറായെന്നാണ് സുരേഷ് ഗോപി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് നഗരസഭ അധ്യക്ഷന്‍ രംഗത്തെത്തിയത്.

ബി ജെ പി നഗരസഭ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ പോലും തന്രെ എം പി ഫണ്ടില്‍ നിന്ന് സുരേഷ് ഗോപി ഒരു സഹായവും നല്‍കിയിട്ടില്ല. സുരേഷ് ഗോപിയുടെ ഇടപെടല്‍ ആത്മാര്ത്ഥമായിട്ടാണെങ്കില് നിര്‍മ്മാണം നടക്കുന്ന പാലത്തിന് ചുവട്ടില്‍ നിന്ന് സംസാരിക്കുകയല്ല, അധികൃതരുമായി ബന്ധപ്പെടുകയാണ് വേണ്ടിയിരുന്നത്.

അമൃത്, പ്രസാദ് പദ്ധതികല്‍ കേന്ദ്ര സര്‍ക്കാര്‍ നഗരസഭകള്‍ക്കും തീര്‍ത്ഥാടന നഗരങ്ങള്‍ക്കും നല്‍കേണ്ട പദ്ധതികളുടെ ഭാഗമായി അനുവദിച്ചതാണെന്നും കൃഷ്ണദാസ് പറഞ്ഞു. കേന്ദ്ര പദ്ധതികള്‍ നേരത്തെയും ഗുരുവായൂരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നത്.

പാലത്തിന്റെ പണി 50 ശതമാനത്തോളം പൂര്‍ത്തിയായിട്ടുമുണ്ട്. ഏത് കണ്ടാലും അതിന് ഉത്തരവാദി ഞാനാണ് എന്ന് പറയുന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ പ്രദര്‍ശനം ഓര്‍മ്മിപ്പിക്കുന്നത്.

ഗുരുവായൂര്‍ വികസനത്തിന്റെ പേരില്‍ രൂപം കൊണ്ട പുതിയ സംഘങ്ങളുമായി സി പി എമ്മിന് ബന്ധമില്ലെന്നും പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ അത്തരം നേതൃത്വത്തിലുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുരുവായൂരിലെ തകര്‍ന്ന റോഡുകള്ക്കെതിരെയാണ് സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചത്

ഗുരുവായൂരിലേക്ക് യാത്ര ചെയ്ത് എത്തിയാല്‍ പടുകുഴിയില്പ്പെട്ടത് പോലെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മേല്‍പ്പാലത്തിനടുത്തുള്ള സര്‍വീസ് റോഡ് അപകടത്തിലാണ്. എങ്ങനെയാണ് ഇതിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത്. കരാറുകാരും നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നവരും എവിടെ നിന്നാണ് എഞ്ചിനിയറിംഗ് പഠിച്ചതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

മേല്‍പ്പാലം പണികള്‍ പുരോഗമിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അത് കേന്ദ്ര റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കി. കേന്ദ്രമന്ത്രിയെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. മേല്‍പ്പാലം സന്ദര്‍ശിച്ചതിന് ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള ഓഡിറ്റോറിയത്തില്‍ സേവ് ഗുരുവായൂര്‍ മിഷന് എന്ന സംഘടനയുടെ നേതൃത്വത്തില്‍ സംവാദ സദസ്സും നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി തൃശൂരില്‍ ക്യാമ്പ് ചെയ്യുകയാണ്. തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലിക്കളിയുടെ വിളംബരത്തിന്റെ ഭാഗമായി ശക്തന് പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്ത്ിരുന്നു. നാല് പുലികള്‍ക്ക് കണ്ണ് വരച്ചുകൊടുത്ത താരം പരിപാടിക്കെത്തിയവര്‍ക്ക് ഓണാശംസയും നേര്‍ന്നിരുന്നു.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications