• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ ശക്തമായ മഴ; കനത്ത ജാഗ്രത, കടലാക്രമണത്തിൽ നിരവധി വീടുകള്‍ തകര്‍ന്നു, പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് ജലം തുറന്നുവിട്ടു

  • By Desk

തൃശൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതിനെതുടര്‍ന്ന് തൃശൂരിലും കനത്ത മഴ. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് തുടരുകയാണ്. അടുത്ത രണ്ടു ദിവസം ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍ നിര്‍ത്തി പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്പില്‍ ഓവര്‍ വഴി ജലം ഒഴുക്കിക്കളഞ്ഞുതുടങ്ങി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് രണ്ടു അടിയോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഒപിയിൽ മേൽക്കൂരയില്ല; മഴയിൽ ക്യൂ നിന്ന് രോഗികൾ, ആശുപത്രി വാർഡിലും ചോർച്ച!

ജില്ലയിലെ തീരദേശ മേഖലയില്‍ കടലാക്രമണം ശക്തമായി തുടരുകയാണ്. കൊടുങ്ങല്ലൂര്‍, എറിയാട് മേഖലയിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിട്ടുള്ളത്. മുല്ലശേരി കെ.എല്‍.ഡി.സി. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. അതേസമയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിതുടങ്ങി.

ചിറ്റിലപ്പിള്ളി പോസ്റ്റോഫീസിന് സമീപം വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നു. കോലൂത്തറ ഹരിദാസിന്റെ വീടാണ് താഴ്ന്നത്. വീടിനോട് ചേര്‍ന്ന കിണറാണ് ആദ്യം ഇടിഞ്ഞുതാഴ്ന്നത്. ഇതിനു പിന്നാലെ വീടിന് പുറകിലെ ഷെഡും അടുക്കളഭാഗവും വന്‍ ശബ്ദത്തോടെ താഴുകയായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നു. സമീപത്തെ വീടുകളും ഭീതിയിലാണ്. ആളപായമില്ല. റവന്യു ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി.

ചാവക്കാട്ട്് കനത്തമഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നെങ്കിലും ഗൃഹനാഥനും ഭാര്യയും മകനും രക്ഷപ്പെട്ടു. ചാവക്കാട് വഞ്ചിക്കടവില്‍ പാറപറമ്പില്‍ ഷംസുദ്ദീന്റെ ഓടുമേഞ്ഞ വീടാണ് മേല്‍ക്കൂര തകര്‍ന്നു വീണത്. രാത്രി 7.30 നായിരുന്നു അപകടം. ശക്തമായ മഴയാണ് വീട് തകരാന്‍ കാരണമായത്. അപകടസമയം ഷംസുദ്ദീനും ഭാര്യ സഫിയ, മകന്‍ സഹദ് 14, എന്നിവര്‍ വീടിനകത്തായിരുന്നു.

ശബ്ദം കേട്ടതോടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. രാത്രി വൈകി ഉറക്കസമയത്തോമറ്റോ ആയിരുന്നെങ്കില്‍ വന്‍ അപകടത്തിനു കാരണമാകുമായിരുന്നു. ഭാഗ്യമാണ് ഇവരെ അപായങ്ങള്‍ ഇല്ലാതെ രക്ഷപ്പെടുത്തിയത.് രണ്ടുദിവസമായി തോരാതെ പെയ്യുന്ന മഴ വലിയ നാശങ്ങളാണ് വരുത്തിയിട്ടുള്ളത.് വഞ്ചിക്കടവിലെ നിരവധി വീടുകള്‍ വെള്ളത്തിലാണ.് മേല്‍ക്കൂര തകര്‍ന്ന വീട് ഏതുനിമിഷവും പൂര്‍ണമായും നിലംപൊത്തുന്ന അവസ്ഥയിലാണ.് കുടുംബത്തെ ഇവിടെ നിന്നു മാറ്റി.

വീടിനു മുകളില്‍ തെങ്ങുവീണു

ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനു കിഴക്ക് പരേതനായ പി.എം. ഇബ്രാഹിം ഹാജിയുടെ വീടിനു മുകളില്‍ തെങ്ങുവീണു. അപകടം ഒഴിവായി. പുലര്‍ച്ചെ ആഞ്ഞുവീശിയ ശക്തമായ കാറ്റിലാണ് വീടിന്റെ മുകളില്‍ ടെറസിനു മുകളില്‍ തെങ്ങുവീണത്. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്ന് പുറത്തേക്കോടി. വീടിന്റെ ടെറസിന്റെ ഒരു ഭാഗം തകര്‍ന്നു.

കടലാക്രമണം;നിരവധി വീടുകള്‍ തകര്‍ന്നു

തൃശൂര്‍,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന തങ്ങള്‍പടി കാപ്പിരിക്കാട് തീരത്ത് കടലാക്രമണംരൂക്ഷമായി.നിരവധി വീടുകളും തീരദേശത്തെരാമച്ച കൃഷിയുംകടലെടുത്തു . കാപ്പിരിക്കാട് ബീച്ചിലെ പുളിക്കല്‍ ഹനീഫ, പുളിക്കല്‍ അവറുമാന്‍, തെക്കൂട്ട് ബീവാത്തു, കബീര്‍, തെക്കൂട്ട് ഷൗക്കത്തലി തുടങ്ങിയവരുടെ വീടുകള്‍ കടലെടുക്കാറായ അവസ്ഥയിലാണ് . ഇവിടെയുള്ളവര്‍ വീടുകളെഴിഞ്ഞ് കുടുംബ വീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. കുഴിപ്പന്‍ തിരമാലകളുടെ ആക്രമണത്തിലാണ് ഇത്തരത്തില്‍ വീടുകളും കായ്ഫലമുള്ള തെങ്ങുകളും നഷ്ടപ്പെടുന്നത് . ഈ മേഖലയിലെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ ഇലക്ര്ടിസിറ്റി അധികൃതരെത്തി ഓഫ് ചെയ്തിരിക്കുകയാണ്. ഇലക്ര്ടിക് പോസ്റ്റുകളും കടലിലേക്ക് ഒഴുകിയ നിലയിലാണ്. കഴിഞ്ഞ കടലാക്രമണത്തില്‍ ഇവിടങ്ങളിലേക്ക് ഉള്ള റോഡ് തകര്‍ന്നിരുന്നു. കടലാക്രമണം ഭയന്ന് പല വീട്ടുകാരും വീട്ടുപകരണങ്ങളും വീടിന്റെ ജനലുകളും വാതിലുകളും ഓടുകളും മറ്റും എടുത്തു മാറ്റി .ഏതു നിമിഷത്തിലും ബാക്കിയുള്ള ഭാഗങ്ങള്‍ കടല്‍ കവരുന്ന അവസ്ഥയിലാണ്.

പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് ജലം തുറന്നുവിട്ടു; ജാഗ്രത പാലിക്കണം

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ജലനിരപ്പിന്റെ പരിധി 419.41 മീറ്ററില്‍ നിലനിര്‍ത്തി. ഡാമിലെ ജലം തുറന്നുവിടാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം ജലം ചാലക്കുടിപ്പുഴയിലേക്ക് തുറന്നുവിടാന്‍ തുടങ്ങി. ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഉച്ചയ്ക്ക് 12 ഓടെ പടിപടിയായി ജലം തുറന്നുവിട്ടത്. ഡാം തുറന്നുവിടുന്നതുമൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനത്തിലും മറ്റ് പ്രവൃത്തികളിലും ഏര്‍പ്പെടുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി കലക്ടറുടെ ഉത്തരവില്‍ പറഞ്ഞു. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ അറിയിച്ചു.

Thrissur

English summary
Heavy rain in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X