Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ്‍ ജ്വല്ലറിയുടെ പേരില്‍ ജോലി തട്ടിപ്പ്: പ്രതികളെ യുപിയില്‍ നിന്നും അറസ്റ്റ് ചെയ്ത് കേരള പൊലീസ്

തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലിതട്ടിപ്പു നടത്തിയ സംഘം അറസ്റ്റില്‍. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഇന്ത്യയിലും വിദേശത്തും ശാഖകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ഉദ്യോഗാര്‍ത്ഥികളില്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്താണ് സംഘം പ്രവര്‍ത്തിച്ചുവരുന്നത്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുമാണ് തൃശൂര്‍ സൈബര്‍ ക്രൈം വിഭാഗം പ്രതികളെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് ദല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്വദേശി സൂരജ് (23), ദല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൌസിങ്ങ് കോളനി ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റുചെയ്തത്.

thrissur

കല്യാണ്‍ ജ്വല്ലേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ.ടി. ഷൈജു സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഐ പി എസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ എ.എ അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്. പ്രതികളുടെ തട്ടിപ്പ് രീതിയെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ ജോലി അന്വേഷണാര്‍ത്ഥം രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ അവിടെ നിന്നും ശേഖരിക്കുന്നു. രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരുകളിനോട് സാമ്യമുള്ള രീതിയിലുള്ള വ്യാജ ഇ-മെയില്‍ വിലാസങ്ങളും, വെബ്‌സൈറ്റുകളും സൃഷ്ടിക്കുന്നു. ഇത്തരം ഇ-മെയിലുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ ഇ-മെയില്‍ വിലാസത്തിലേക്ക് പ്രമുഖ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇ-മെയില്‍ അയക്കുന്നു.

ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചുകൊണ്ടുള്ള ജോലി ഓഫറുകളായിരിക്കും ഇ-മെയില്‍ വിലാസത്തില്‍ അയച്ചു നല്‍കിയിട്ടുണ്ടാകുക. ഇതിനായി സ്ഥാപനങ്ങളുടെ പേരില്‍ ലെറ്റര്‍പാഡുകളും, രേഖകളും വ്യാജമായി സൃഷ്ടിക്കുന്നു. അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിശ്വസനീയമാകുന്നു.

ഇ-മെയില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നു. തുടര്‍ന്ന്, തട്ടിപ്പുകാരില്‍ വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടി, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ എന്നിവ നടത്തുന്നു. ഉദ്യോഗാര്‍ത്ഥിയുടെ ആവശ്യം മനസ്സിലാക്കുകയും, തട്ടിപ്പുകാരുടെ കെണിയില്‍ വീണു എന്ന് ഉറപ്പുവരുത്തുന്നതോടെ, അഡ്മിഷന്‍ ഫീസ്, ട്രെയിനിങ്ങ് ചാര്‍ജ്, തുടങ്ങി പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ചെറിയ തുകകളായി അവരുടെ എക്കൌണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുന്നു. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും എന്ന വാഗ്ദാനം കൂടി നല്‍കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ അത് വിശ്വസിച്ച് പണം നിക്ഷേപിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ ചെറിയ തുകകളായി പണം നിക്ഷേപിക്കുന്നതുകൊണ്ട് പലപ്പോഴും, പണം നഷ്ടപ്പെട്ട കാര്യത്തിന് പോലീസില്‍ പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്നു. ഇതാണ് തട്ടിപ്പുകാര്‍ അവരുടെ രീതി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണം.
ഇങ്ങനെ പണം നിക്ഷേപിച്ചതിനുശേഷവും, ജോലി ലഭിക്കാതായതോടെ ഏതാനും പേര്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്ന വിവരം മനസ്സിലായത്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് പണം നഷ്ടമായിട്ടുള്ളത്. കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം വന്നതായി പരാതിയില്‍ പരാമര്‍ശിക്കുന്നു.
ഇപ്പോള്‍ അറസ്റ്റുചെയ്തവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവ പരിശോധിച്ചതില്‍ നിന്നും വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെ പേരിലും ലെറ്റര്‍ഹെഡുകളും, വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതായി മനസ്സിലായിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതാതു അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഓഫര്‍ ലെറ്ററുകള്‍ യഥാര്‍ത്ഥ സ്ഥാപനത്തിന്റേതാണെന്ന് ഉറപ്പുവരുത്തുക. ഇ-മെയിലുകളില്‍ അയച്ചു ലഭിക്കുന്ന ലിങ്കുകളല്ലാതെ, യഥാര്‍ത്ഥകമ്പനി വെബ് സൈറ്റ് പരിശോധിക്കുക.
നിങ്ങള്‍ക്ക് ജോലി ഓഫര്‍ അയച്ചു നല്‍കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുക. യഥാര്‍ത്ഥ സ്ഥാപനങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന വെബ്‌സൈറ്റുകളും, വ്യാജ രേഖകളും സൃഷ്ടിക്കാനും, നിങ്ങളെ വിശ്വസിപ്പിക്കുന്നതിനും തട്ടിപ്പുകാര്‍ക്ക് കഴിയും. മികച്ച സ്ഥാപനങ്ങള്‍ ഒരിക്കലും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്യുകയില്ല. പണം മുന്‍കൂര്‍ ആവശ്യപ്പെടുകയും നിങ്ങള്‍ അത് നല്‍കുകയും ചെയ്യുമ്പോള്‍ നഷ്ടസാധ്യത മുന്‍കൂട്ടി കാണുക. നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തില്‍ നേരിട്ട് ബന്ധപ്പെടുക. അവരുടെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍, ബന്ധപ്പെടുവാനുള്ള ഇ-മെയില്‍ വിലാസം എന്നിവ ശേഖരിക്കുക.

Recommended Video

cmsvideo
    ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+