Get Updates
Get notified of breaking news, exclusive insights, and must-see stories!

ചേലക്കരയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാകും? ജയന്തി രാജന്റെ പ്രതികരണം... ഇടതുകോട്ട മറിക്കാനാകുമോ

തൃശൂര്‍: ദളിത് ലീഗ് വനിതാ വിഭാഗം നേതാവ് ജയന്തി രാജന്‍ ചേലക്കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് വിവരം. കോണ്‍ഗ്രസ് മല്‍സരിച്ചിരുന്ന ഈ മണ്ഡലം മുസ്ലിം ലീഗിന് കൈമാറുമെന്നാണ് ഒടുവിലെ റിപ്പോര്‍ട്ട്. സംവരണ മണ്ഡലമായ ഇവിടെ വര്‍ഷങ്ങളായി ജയച്ചുവരുന്നത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് പതിവായി തോല്‍ക്കുന്ന സീറ്റ് ഏറ്റെടുക്കുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ വനിതയെ മല്‍സരിപ്പിക്കുന്നില്ല എന്ന അപഖ്യാതി ഇല്ലാതാക്കാനാണ് ഇതിലൂടെ ലീഗ് ശ്രമിക്കുന്നതെന്ന് കേള്‍ക്കുന്നു.

p

മുസ്ലിം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ തനിക്ക് അറിയിപ്പ് നല്‍കിയിട്ടില്ല എന്നാണ് ജയന്തി രാജന്‍ പ്രതികരിച്ചത്. വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജന്‍. വയനാട് സ്വദേശിയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും പനമരം ബ്ലോക്കിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് ഇത്തവണ വനിതകള്‍ക്ക് അവസരം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

മുസ്ലിം വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ സമസ്ത ഉള്‍പ്പെടെയുള്ള സുന്നി നേതാക്കളില്‍ നിന്ന് പഴികേള്‍ക്കേണ്ടി വരുമോ എന്ന ആശങ്ക ലീഗിനുണ്ട്. ജയന്തി രാജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഈ വെല്ലുവിളി മറികടക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. മാത്രമല്ല, ദളിത് പ്രാതിനിധ്യവും ഇതിലൂടെ ഉയര്‍ത്തിക്കാട്ടാന്‍ മുസ്ലിം ലീഗിന് സാധിക്കും. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും നേതാക്കള്‍ സൂചിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ നേരിയ മുന്നേറ്റത്തിന് യുഡിഎഫിന് സാധിച്ചിരുന്നു. ഇതാണ് അവര്‍ക്കുള്ള ഏക പ്രതീക്ഷ.

മുസ്ലിം ലീഗ് ഇത്തവണ 27 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. 2016ല്‍ 24 സീറ്റിലാണ് ലീഗ് മല്‍സരിച്ചത്. കൂത്തുപറമ്പ്, ബേപ്പൂര്‍ സീറ്റുകള്‍ കൂടി ഇത്തവണ മുസ്ലിം ലീഗിന് കിട്ടുമെന്നാണ് പ്രതീക്ഷ.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+