കോണ്‍ഗ്രസില്‍ വീണ്ടും രാജി, മണലൂരില്‍ കെപിസിസി അംഗം പാര്‍ട്ടി വിട്ടു, മൊട്ടയടിക്കാനില്ല
തൃശൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വീണ്ടും രാജി. മണലൂര്‍ മണ്ഡലം പേയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ച് കെപിസിസി നേതാവ് സിഐ സെബാസ്റ്റ്യനാണ് പാര്‍ട്ടി വിട്ടത്. ജില്ലയിലെ മുതിര്‍ന്ന നേതാവ് കൂടിയാണ് സെബാസ്റ്റ്യന്‍. വന്‍ തിരിച്ചടിയാണ് ഇത്. ഒരു ജനപ്രതിനിധി അടക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയിലെ നേതാക്കളാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണം വാങ്ങിയതെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ പ്രശ്‌നങ്ങള്‍ തലപ്പൊക്കിയിരിക്കുന്നത്.

എ ഗ്രൂപ്പിന്റെ സീറ്റാണ് മണലൂര്‍. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പ്രകാരമാണ് ഈ സീറ്റ് സാധാരണ വിഭജിക്കപ്പെടാറുള്ളത്. 1996 മുതല്‍ മണലൂരില്‍ മത്സരിക്കാനായി പരിഗണപ്പെടുന്നയാളാണ് സെബാസ്റ്റ്യന്‍. നാല്‍പ്പത് വര്‍ഷത്തോളമായി കോണ്‍ഗ്രസിന്റെ പല ഘടകങ്ങളിലായി സെബാസ്റ്റ്യന്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെ 2001 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ സെബാസ്റ്റ്യന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ അന്നൊന്നും താന്‍ പ്രതിഷേധിക്കാന്‍ പോയിട്ടില്ലെന്ന് സെബാസ്റ്റിയന്‍ പറയുന്നു. ഇത്തവണ പക്ഷേ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി. എ ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവര്‍ത്തന പാരമ്പര്യം പോലുമില്ലാത്തയാളെയാണെന്ന് പരിഗണിച്ചതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.
യാതൊരു മികവുമില്ലാത്തയാളെ പരിഗണിച്ചത് പണം വാങ്ങി തന്നെയാണ്. ഇത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വ്യാപകമായി പണം വാങ്ങി സീറ്റ് നല്‍കിയിരുന്നു. ഇനിയും മിണ്ടാതിരിക്കാനാവില്ല. തന്നെ ഉമ്മന്‍ ചാണ്ടി നേരത്തെ വിളിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ദിവസം രാവിലെ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയാണ് നല്‍കിയത്. എന്റെ ബയോഡാറ്റ പ്രത്യേകം വാങ്ങിവെച്ചിരുന്നു. പ്രഖ്യാപനം വന്ന ശേഷം ആന്റണിയോ ഉമ്മന്‍ ചാണ്ടിയോ എന്റെ ഫോണ്‍ പോലും എടുത്തില്ല. മണലൂരില്‍ സീറ്റ് നിഷേധിച്ചതിന് യാതൊരു ന്യായീകരണവും ഇല്ലെന്നും സെബാസ്റ്റിയന്‍ പറഞ്ഞു.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ
തനിക്ക് മനസ്സിന് ഉറപ്പുള്ളത് കൊണ്ട് സീറ്റ് നിഷേധിച്ചിട്ടും കരയുന്നില്ല. കരയാനോ തല മൊട്ടയടിക്കാനോ എനിക്ക് ഉദ്ദേശമില്ല. തന്റെ രാജി ഉടന്‍ സോണിയാ ഗാന്ധിക്ക് കൈമാറും. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളുമായി ചേര്‍ന്ന് പോകുന്ന പാര്‍ട്ടിയുമായി സഹകരിക്കുമെന്നും സെബാസ്റ്റ്യന്‍ വ്യക്തമാക്കി. അതേസമയം സമാനമായ പ്രതിഷേധം നേരത്തെ പാലക്കാട്ടും ഇരിക്കൂറിലും നടന്നിരുന്നു. പാലക്കാട്ടെ പ്രശ്‌നം പരിഹരിക്കാന്‍ ഗോപിനാഥിനെ കാണുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇരിക്കൂറില്‍ സമവായത്തിന് ശ്രമിച്ചെങ്കിലും സ്ഥാനാര്‍ത്ഥിയെ മാറ്റാതെ പ്രശ്‌ന പരിഹാരത്തിന് ഇല്ലെന്നാണ് എ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications