Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്നംകുളത്ത് മന്ത്രിക്ക് തോല്‍വി; അനില്‍ അക്കരയ്ക്ക് ഭൂരിപക്ഷം 5000;തൃശൂരില്‍ 7 സീറ്റെന്നും യുഡിഎഫ്

തൃശൂര്‍: കഴിഞ്ഞ തവണ 13 ല്‍ 12 ഇടത്തും വിജയിച്ച തൃശൂരില്‍ ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. 2016 ല്‍ നഷ്ടമായ വടക്കാഞ്ചേരി ഉള്‍പ്പടെ തിരിച്ച് പിടിക്കുമെന്നാണ് ഇടത് നേതാക്കള്‍ വ്യക്തമാക്കുന്നത്. അകെയൊരു ആശങ്കയുള്ളത് ത്രികോണ മത്സരം നടന്ന തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണ്. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ വിജയിക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ. മറുവശത്ത് യുഡിഎഫ് ആവട്ടെ ത‍ൃശൂര്‍ ഉള്‍പ്പടെ ഏഴ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കുന്നു. തൃശൂര്‍ മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ് ബിജെപിയുടെ വിജയ സാധ്യതകള്‍.

സാധ്യതകള്‍, അവകാശങ്ങള്‍

സാധ്യതകള്‍, അവകാശങ്ങള്‍

പുതുക്കാട്, ഒല്ലൂർ,മണലൂർ, വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട മണ്ഡ‍ലങ്ങളിലാണ് എല്‍ഡിഎഫ് വിജയം ഉറപ്പിക്കുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് നഷ്ടമായ വടക്കാഞ്ചേരി ഇത്തവണ കുറഞ്ഞത് അയ്യായിരത്തോളം വോട്ടിനെങ്കിലും സേവര്‍ ചിറ്റിലപ്പള്ളിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.

തരംഗം ഉണ്ടായാല്‍

തരംഗം ഉണ്ടായാല്‍

മറുവശത്ത് യുഡിഎഫും ആവട്ടെ തികഞ്ഞ വിജയം പ്രതീക്ഷയിലാണ്. ചാലക്കുടി, ഒല്ലൂർ, തൃശൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലാണ് അവര്‍ വിജയം ഉറപ്പിക്കുന്നത്. തരംഗം ഉണ്ടായാല്‍ വിജയ സഖ്യ വീണ്ടും ഉയര്‍ന്നേക്കാം. കുന്നംകുളത്ത് മന്ത്രി എസി മൊയ്തിനീനെതിരെ അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്.

കുന്നംകുളത്ത്

കുന്നംകുളത്ത്

കഴിഞ്ഞ തവണ 7782 വോട്ടിനായിരുന്നു കുന്നംകുളത്ത് എസി മൊയ്തീന്‍ വിജയിച്ചത്. സിപി ജോണ്‍ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ മുന്നണി സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന് സാധിച്ചിട്ടുണ്ട്. മന്ത്രിക്കെതിരായി സിപിഎമ്മിന് അകത്ത് നിന്ന് തന്നെ ഉണ്ടായിരുന്ന വികാരം മുതലെടുക്കാന്‍ കഴിഞ്ഞെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.

അവകാശ വാദം മാത്രം

അവകാശ വാദം മാത്രം

എന്നാല്‍ കുന്നംകുളത്ത് അട്ടിമറിയെന്നത് യുഡിഎഫിന്‍റെ വെറും അവകാശ വാദം മാത്രമാണെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതികരണം. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായിട്ടാണ് മന്ത്രി എസി മൊയ്തീന് വേണ്ടി പ്രവര്‍ത്തിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു. ശക്തമായ പാര്‍ട്ടി സംവിധാനമുള്ള മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.

വടക്കാഞ്ചേരിയില്‍

വടക്കാഞ്ചേരിയില്‍


വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളിയിലൂടെ തിരിച്ച് പിടിക്കുമെന്ന് സിപിഎം അവകാശപ്പെടുമ്പോള്‍ അനില്‍ അക്കരയ്ക്ക് ഇത്തവണ ഭൂരിപക്ഷം ഉയരുമെന്നാണ് യുഡിഎഫിന്‍റെ കണക്ക് കൂട്ടും. ക്രൈസ്തവ വോട്ടും പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ എത്തിയതും സ്ഥിതി മാറ്റിമറിച്ചുവെന്നാണാണ് യുഡിഎഫ് വിലയിരുത്തല്‍.

തൃശൂര്‍ പിടിക്കും

തൃശൂര്‍ പിടിക്കും

പത്മജ വേണുഗോപാല്‍ തൃശൂര്‍ പിടിക്കുമെന്ന് തന്നെയാണ് യുഡിഎഫിന്‍റെ വിശ്വാസം. കഴിഞ്ഞ തവണ കിട്ടിയതിലും കുറച്ച് വോട്ട് മാത്രമെ ബിജെപിക്ക് പിടിക്കാനാകു എന്നാണ് വിലയിരുത്തല്‍. സുരേഷ് 10000 വോട്ട് പിടിച്ചാലും അപകടമില്ലെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. എന്നാല്‍ ബിജെപി ഉണ്ടാക്കുന്ന മുന്നേറ്റം തങ്ങളുടെ വിജയ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട

ശക്തമായ പ്രവര്‍ത്തനവും തോമസ് ഉണ്ണിയാടന്‍റെ പ്രവര്‍ത്തന മികവുമാണ് ഇരിങ്ങാലക്കുടയിലെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എ കൂടിയാണ് തോമസ് ഉണ്ണിയാടന്‍. ജോസ് വള്ളൂർ എത്തിയതോടെ കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക് ഒതുങ്ങിയതും സാമൂദായികയ സമവാക്യവും ഒല്ലൂരില്‍ പോരാട്ടം ശക്തമാക്കിയെന്നുമാണ് യുഡിഎഫ് വിശ്വസിക്കുന്നത്.

ചാലക്കുടി

ചാലക്കുടി

മുന്നണി വോട്ടുകള്‍ക്കൊപ്പം ബിഡി ദേവസിയുടെ വ്യക്തിപര വോട്ടുകളുമാണ് ചാലക്കുടിയില്‍ കഴിഞ്ഞ തവണകളില്‍ തിരിച്ചടിയായത്. ഇത്തവണ അദ്ദേഹം മാറിയതോടെ തങ്ങള്‍ക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് കണക്ക് കൂട്ടല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള വിവാദങ്ങളും യുഡിഎഫ് വോട്ട് വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
    എം എ ബേബിക്ക് പറയാനുള്ളതെന്ത്? | Oneindia Malayalam
    ഗുരുവായൂരില്‍

    ഗുരുവായൂരില്‍

    ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ അവരുടെ വോട്ടുകള്‍ എങ്ങോട്ട് പോവുന്നു എന്നതാവും വിജയത്തെ നിര്‍ണ്ണയിക്കുക. എന്നിരുന്നാലും കെഎന്‍എ ഖാദറിന്‍റെ സ്ഥാനാര്‍ത്ഥിത്വം വിജയം ഉറപ്പാക്കിയെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തമായ അടിത്തറയും സ്ഥാനാര്‍ത്ഥിയുടെ പ്രാദേശിക ബന്ധത്തിലുമാണ് ഗുരുവായൂരിലെ ഇടത് പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+