തൃശൂരില്‍ 208 പേര്‍ക്ക് കൂടി കോവിഡ്, 147 പേര്‍ രോഗമുക്തരായി; ജില്ലയില്‍ 1516 രോഗികള്‍
തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച (30/03/2021) 208 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 147 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1516 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,976 ആണ്.

1,01,743 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 201 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 04 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 02 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 16 പുരുഷന്‍മാരും 12 സ്ത്രീകളും പത്ത് വയസ്സിനു താഴെ 05 ആണ്‍ കുട്ടികളും 06 പെണ്‍ കുട്ടികളുമുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 51
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 111
സര്‍ക്കാര്‍ ആശുപത്രികളില്‍ - 43
സ്വകാര്യ ആശുപത്രികളില്‍ - 53
കൂടാതെ 1050 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 94 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 36 പേര്‍ ആശുപത്രിയിലും 58 പേര്‍ വീടുകളിലുമാണ്. 5851 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 3147 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2424 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 280 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 11,52,115 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
385 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. ഇതുവരെ ആകെ 1,62,915 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 09 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം -
ഒന്നാം ഡോസ് -
രണ്ടാം ഡോസ്
1.
ആരോഗ്യപ്രവര്‍ത്തകര്‍ -
43,863 -
33,018
2.
മുന്നണി പോരാളികള്‍ -
10,454 -
6,080
3.
പോളിംഗ് ഓഫീസര്‍മാര്‍ -
23,684-
320
4.
45-59 വയസ്സിന് ഇടയിലുളളവര്‍
8,216
5.
60 വയസ്സിന് മുകളിലുളളവര്‍
1,69, 314 -
2
ആകെ -
2,55, 531-
39,420
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications