തൃശൂരില്‍ കൊവിഡ് കുതിക്കുന്നു; 3000 കടന്ന് കേസുകള്‍, 20000 കൂടുതല്‍ രോഗികള്‍ ചികിത്സയില്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ദിവസേന 30000 കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് ജില്ലയില്‍ 3530 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,803 പേര്‍ രോഗമുക്തരായപ്പോള്‍ ജില്ലയില്‍ 20,198 രോഗികള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സമ്പര്‍ക്കം വഴി 3,505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 17 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,21,683 ആണ്. 3,99,624 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22% ആണ്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 230 പുരുഷന്‍മാരും 277 സ്ത്രീകളും 10 വയസ്സിനു താഴെ 135 ആണ്‍കുട്ടികളും 103 പെണ്‍കുട്ടികളുമുണ്ടെന്ന് ജില്ല ഭരണകൂടം പുറത്തുവിട്ട് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 256
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 688
സര്‍ക്കാര്‍ ആശുപത്രികളില്‍ - 385
സ്വകാര്യ ആശുപത്രികളില്‍ - 530
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 956
കൂടാതെ 13,853 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
4,353 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 483 പേര്‍ ആശുപത്രിയിലും 3,870 പേര്‍ വീടുകളിലുമാണ്.
ഇന്ന് 15,884 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 8,215 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 7,408 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 261 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 29,31,854 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
Recommended Video
928 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,15,586 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. തെക്കുംകര, ചൊവ്വന്നൂര്‍, ദേശമംഗലം, വരവൂര്‍, വാടാനപ്പിളളി,ഏങ്ങണ്ടിയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, എളനാട്, പാഞ്ഞാള്‍ എന്നിവിടങ്ങളില്‍ നാളെ (04/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.












Click it and Unblock the Notifications