തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ഇന്ധനക്ഷാമം രൂക്ഷം, ത‍ൃശൂരില്‍ കടകള്‍ ഭാഗികമായി തുറന്നു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നാലു ദിവസത്തെ രൂക്ഷമായ മഴക്കെടുതികള്‍ക്കു ശേഷം ഇന്നലെ മഴ പൂര്‍ണമായി ഒഴിഞ്ഞുനിന്നു. സൂര്യന്‍ മുഖം കാട്ടുകയും ചെയ്തതോടെ നഗരവാസികള്‍ തെരുവുകളിലിറങ്ങി. അവശ്യവസ്തുക്കള്‍ കാര്യമായി ലഭിക്കാനില്ലാതിരുന്ന അവസ്ഥയില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വലിയതോതില്‍ സ്‌റ്റോക്ക് എത്തിച്ചു. വിലക്കയറ്റത്തില്‍ നിന്നു രക്ഷപ്പെടാനും കഴിഞ്ഞു. അരി, പലവ്യഞ്ജനങ്ങള്‍ എന്നിവ ലഭിക്കുന്നതിനു വാഹനസൗകര്യമില്ല എന്നതാണ് തലവേദന.

reiliefactivity-153

ഇന്ധനക്ഷാമം ഇന്നലെയും തുടര്‍ന്നൂ. സ്വന്തമായി വാഹനമുള്ളവര്‍ക്കു പോലും അതുപയോഗിക്കാന്‍ കഴിഞ്ഞില്ല. നഗരത്തിലെ മൂന്നു പെട്രോള്‍പമ്പുകളില്‍ ഇന്നലെ രാവിലെ മുതല്‍ ഇന്ധനവിതരണം തുടങ്ങിയിരുന്നു. എന്നാല്‍ നീണ്ട വരിയായിരുന്നു. പരമാവധി 200 രൂപയ്ക്ക് മാത്രമാണ് ഇന്ധനം ഒരാള്‍ക്കു നല്‍കിയിരുന്നത്. ചെറിയ പാത്രങ്ങളില്‍ ഇന്ധനം ശേഖരിച്ചശേഷമാണ് പലരും വാഹനങ്ങള്‍ നിരത്തിലിറക്കിയത്. രണ്ടു മണിക്കൂര്‍ എങ്കിലും ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയായിരുന്നു.

നഗരത്തിനു പടിഞ്ഞാറും വടക്കുമുള്ള ഭാഗങ്ങളിലും ജില്ലയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തും വെള്ളക്കെട്ട് മാറിയിട്ടില്ല. നെടുപുഴയില്‍ മിക്കയിടത്തും അഞ്ചടി ഉയരത്തിലാണ് വെള്ളക്കെട്ട്. മെട്രോ ആശുപത്രി ജങ്ഷന്‍, കണിമംഗലം എന്നിവിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ആമ്പല്ലൂര്‍, ആറാട്ടുപുഴ, കരുവന്നൂര്‍, ഏനാമാവ്, തൃപ്രയാര്‍ മേഖലകളിലും വെള്ളക്കെട്ടു തുടരുകയാണ്. ചാലക്കുടിയില്‍ മഴയ്ക്ക് കാര്യമായ ശമനമുണ്ടായി.

Thrissur
English summary
kerala floods fuel scarcity reported in thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X