പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും; കൊടുങ്ങല്ലൂർ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്ന് മേല്‍ശാന്തി
തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ ഇളവുകള്‍ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും സംസ്ഥാനത്തെ മിക്ക ആരാധാനലായങ്ങളും അടഞ്ഞ് തന്നെ കിടക്കുകയാണ്. സമീപ ദിവസങ്ങളില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് മത സാമുദായിക നേതാക്കള്‍ എത്തിച്ചേര്‍ന്നത്.
നിലവിലെ സാഹചര്യത്തില്‍ ജൂണ് 30 വരെ ക്ഷേത്ര ദര്‍ശനം ഒഴിവാക്കണമെന്നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം മേൽശാന്തി ത്രിവിക്രമൻ അടികളും ആവശ്യപ്പെടുന്നത്. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാ ത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണമെന്നാണ് ത്രിവിക്രമൻ അടികള്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിച്ചു. ത്രിവിക്രമൻ അടികളുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ചില ചിന്തകള്‍
നമസ്കാരം.
ഇന്ന് ക്ഷേത്രത്തിലിരുന്നപ്പോൾ സമൂഹത്തെക്കുറിച്ചു മനസ്സിൽ തോന്നിയ ചില ചിന്തകളാണ് ഈ പോസ്റ്റിന് ആധാരം.. വളരെ ധൃതി പിടിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കുന്നത് കൊണ്ടുള്ള വിപത്തുകൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഭക്തർക്ക് ക്ഷേത്രദര്ശനം കഴിയുമ്പോൾ ശാന്തിയും സമാധാനവും ലഭ്യമാകണം.

ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രഞങ്ങൾ പാലിച്ചു കൊണ്ടുള്ള ദര്ശനക്രമമാകുമ്പോൾ അതു ലഭ്യമാകുമോ എന്ന് പരിശോധിക്കേന്ടിയിരിക്കുന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള ദര്ശനമൊക്കെ എത്ര കണ്ടു പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇതൊക്കെയായാലും ഭക്തന് അല്പം പോലും തീർത്ഥവും പ്രസാദവും ലഭിക്കില്ല.
പിന്നെ ഭണ്ഡാരസമർപ്പണമോ,കൊടിമരം സ്വർണം പൂശലോ, വാതിൽമാടം സ്വർണം പൊതിയാലോ ഒന്നുമല്ല ഈശ്വരനിലേക്കെത്താനുള്ള മാർഗ്ഗം എന്നറിയുക.

പ്രാർത്ഥനക്കൊപ്പം മാനവസേവയും
പ്രാർത്ഥനക്കൊപ്പം മാനവസേവയും ചെയ്യണം. രണ്ടര മാസമായി ഗുരുവായൂരപ്പനെ കാണാതെ ഉറക്കം വരാത്തവരോ കൊടുങ്ങല്ലൂരമ്മയെ കാണാതെ ഉറക്കം വരാ ത്തവരോ ഉള്ളതായി തോന്നുന്നില്ല. ധ്യാന ജപാദികൾ മൂലം ദേവതയെ മനസ്സിൽ കാണുവാനുള്ള പ്രാപ്തി നേടണം. ഇപ്പോഴുള്ള ഈ പ്രവർത്തി മഴക്കാറ് കണ്ടപ്പോൾ കുട നിവർത്തിപിടിച്ചു പെരുമഴ പെയ്തപ്പോൾ കുട മടക്കിയ പോലെയാകും.

കൂടുതൽ വ്യാപിക്കാൻ
മഹാക്ഷേത്രങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിൽ കോവിഡബാധ വന്നാൽ ക്ഷേത്രങ്ങൾ അടച്ചിട്ടു പൂജാദികർമങ്ങൾക്ക് തടസ്സങ്ങൾ നേരിട്ടാൽ നാടിനു തന്നെ വിപത്തായി തീരും. ജൂൺ 20 മുതൽ 30 വരെയുള്ള കാലയളവിൽ ഈ മഹാമാരി കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ജൂൺ 30 വരെ
ആയതിനാൽ എല്ലാ ഭക്തരും ജൂൺ 30 വരെ ക്ഷേത്രദര്ശനം ഒഴിവാക്കി സ്വഗൃഹത്തിലിരുന്നു കൊണ്ട് ഇഷ്ടദേവതയെ മനസ്സിൽ കണ്ടുകൊണ്ട് പ്രാർത്ഥിക്കണമെന്ന് ഈ അവസരത്തിൽ എല്ലാ ഭക്തരോടും അപേക്ഷിക്കുന്നു.
ഇത്രയും ദിവസങ്ങളിൽ ഞങ്ങളെല്ലാം ഭക്തന്മാരില്ലാതെയും വരുമാനമില്ലാതെയും മുടങ്ങാതെ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾ ചിട്ടയോടെ നിർവഹിച്ചു നിങ്ങൾക്കെല്ലാവർക്കും വേണ്ടി അതായതു ലോകക്ഷേമത്തിനായി പ്രാര്ഥിക്കുന്നുണ്ട്.

പാളയം പള്ളിയുടെ തീരുമാനം
ഈ അവസരത്തിൽ രോഗവ്യാപനം തടയുന്നതിനായി പാളയം പള്ളി അധികാരികൾ എടുത്ത തീരുമാനം സ്വാഗതാർഹമാണ്.
ലോകംബികയായ കൊടുങ്ങല്ലൂരമ്മ എല്ലാവരെയും ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുമാറാകട്ടെ..
ദേവീചരണങ്ങളിൽ..
പ്രാർത്ഥനയോടെ,
അഡ്വ.ത്രിവിക്രമനടികൾ.
പാരമ്പര്യ മേൽശാന്തി.
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം.
Recommended Video

-
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications