തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാത്തിരിപ്പ് അവസാനിക്കുന്നു; കുതിരാന്‍ തുരങ്കം ഇന്ന് വൈകീട്ട് മുതല്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും

Google Oneindia Malayalam News

തൃശൂര്‍: കാത്തിരിപ്പിനൊടുവില്‍ കുതിരാന്‍ തുരങ്കം ജനങ്ങള്‍ക്കായി ഇന്ന് തുറന്നുകൊടുക്കുന്നു. ഇതോടെ പാലക്കാട്- തൃശൂര്‍ പാതയിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് കുതിരാന്‍ തുരങ്കം തുറന്നുകൊടുക്കാന്‍ അനുമതി നല്‍കിയത്. രണ്ട് തുരങ്കത്തില്‍ ഒന്നിന് മാത്രമാണ് അനുമതി. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

kerala

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

ഉദ്ഘാടന ചടങ്ങുകളടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ച് ഗതാഗത യോഗ്യമായ തുരങ്കത്തിലൂടെ വാഹനം കടത്തിവിടാനാണ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വാഹനങ്ങള്‍ കുതിരാനിലൂടെ തുറന്നുവിടും. ഇതോടെ കൊച്ചി-കോയമ്പത്തൂര്‍ പാതയിലെ യാത്ര സമയം വലിയ രീതിയില്‍ കുറഞ്ഞുവരും.

'പ്രണയം പറഞ്ഞപ്പോൾ മണിക്കുട്ടന്റെ മറുപടി', ഫിനാലെക്ക് ശേഷം വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം സൂര്യ'പ്രണയം പറഞ്ഞപ്പോൾ മണിക്കുട്ടന്റെ മറുപടി', ഫിനാലെക്ക് ശേഷം വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം സൂര്യ

കുതിരാന്‍ തുരങ്കം നേരത്തെ ആഗസ്റ്റ് ഒന്നിന് തുറക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. തുരങ്കത്തിന്റെ പണി അവസാനിച്ചതായി കരാര്‍ കമ്പനിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ദേശീയപാത ഉദ്യോഗസ്ഥര്‍ തുരങ്കം സന്ദര്‍ശിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് അന്തിമ അനുമതി കേന്ദ്പ ഉപരിതല ഗതാഗത വകുപ്പ് നല്‍കുകയായിരുന്നു.

Recommended Video

cmsvideo
A unique protest in Manjeri against fines imposed on lorry drivers | Oneindia Malayalam

'ഞങ്ങൾക്കിടയിൽ സംഭവിച്ചത് അതാണ്, തന്റെ കാമുകനെ തപ്പിയെടുക്കാനൊക്കെ നോക്കി', വെളിപ്പെടുത്തി സൂര്യ'ഞങ്ങൾക്കിടയിൽ സംഭവിച്ചത് അതാണ്, തന്റെ കാമുകനെ തപ്പിയെടുക്കാനൊക്കെ നോക്കി', വെളിപ്പെടുത്തി സൂര്യ

അനുമതി അടുത്ത മാസം ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇന്ന് അനുമതി അപ്രതീക്ഷിതമായി ലഭിക്കുകയായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഉദ്ഘാടനം നിര്‍വഹിച്ചേക്കും. രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനം ഉണ്ടാകുക.

Thrissur
English summary
Kuthiran Tunnel Road will be open to traffic from this evening Following the approval of Center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X