• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാര്‍ട്ടൂണ്‍ അവാര്‍ഡ് പുന:പരിശോധിക്കും: ലളിതകലാ അക്കാദമി ചെയര്‍മാന്‍

  • By Desk

തൃശൂര്‍: വിവാദമായ ലളിതകലാ അക്കാദമി പുരസ്‌കാരം പുന:പരിശോധിക്കുമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്. അവാര്‍ഡ് നിര്‍ണയം അതിനു ചുമതലപ്പെടുത്തിയ സമിതിയുടെ സ്വതന്ത്ര തീരുമാനമായിരുന്നു. സര്‍ക്കാരും അക്കാദമിയും ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. അതേസമയം മതപരമായ ചിഹ്നഹ്‌നങ്ങളെ അവഹേളിച്ചുവെന്ന പരാതി തള്ളാനുമാകില്ല. ജൂറിയുടെ തീരുമാനം അതുപോലെ അംഗീകരിക്കുന്നതാണ് അക്കാദമിയുടെ കീഴ്‌വഴക്കം. അതു തുടര്‍ന്നു. മൂന്നു മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളെയാണ് അവാര്‍ഡ് നിര്‍ണയത്തിനു ചുമതലപ്പെടുത്തിയത്. അവര്‍ക്ക് എല്ലാ കാര്‍ട്ടൂണുകളും നല്‍കി. ആരെ അവാര്‍ഡിനു തിരഞ്ഞെടുക്കണമെന്ന് അവരാണ് തീരുമാനിച്ചത്.

ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചക്ക് തയ്യാറാവാതെ മമത, സമരത്തിന് പിന്തുണയുമായി ദേശ വ്യാപകപണിമുടക്ക്

തുടര്‍ നടപടി തീരുമാനിക്കാന്‍ താമസിയാതെ അക്കാദമി നിര്‍വാഹകസമിതി ചേരുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഹാസ്യാത്മകമായി സമകാലിക വിഷയങ്ങളെ ചിത്രീകരിക്കുകയാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ചെയ്യുന്നത്. കഴിഞ്ഞതവണ അവാര്‍ഡ് നല്‍കിയത് മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത്' എന്ന പരാമര്‍ശത്തെ കുറിച്ചുള്ള കാര്‍ട്ടൂണിനായിരുന്നു. മുഖ്യമന്ത്രിയാണ് ആ അവാര്‍ഡ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദത്തിനിടെ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് ഫോണില്‍ വധഭീഷണി. കത്തോലിക്കാ സഭയുടെ പ്രതിനിധിയെന്നു പറഞ്ഞായിരുന്നു ഫോണ്‍വിളി. 20 മിനിറ്റോളം നീണ്ട സംഭാഷണത്തില്‍ അശ്‌ളീലഭാഷയില്‍ തെറിവിളിയുമുണ്ടായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞദിവസങ്ങളില്‍ വിവാദമുയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഫോണ്‍വിളിയെന്നു പറയുന്നു. വധഭീഷണി മുഴക്കിയ ആളുടെ ഫോണ്‍ നമ്പര്‍ സഹിതമാണ് സെക്രട്ടറിയുടെ പരാതി ഈസ്റ്റ് പോലീസിനു കൈമാറിയത്.

കേരള ലളിത കലാ അക്കാദമിയുടെ വിവാദമായ കാരട്ടൂണ്‍ പുരസ്‌ക്കാരം പിന്‍വലിച്ച് ക്രൈസ്തവ വിശ്വാസികളോട് മാപ്പു പറയണമെന്നാവശ്യപ്പെട്ടു കെ.സി.വൈ.എം. മാര്‍ച്ച് നടത്തി. തൃശൂര്‍ പാസ്റ്ററല്‍ സെന്ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കേരള ലളിതകലാ അക്കാദമിക്കു മുന്നില്‍ പോലീസ് തടഞ്ഞു. ക്രൈസ്തവ വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്ന കാര്‍ട്ടൂണ്‍ അവാര്‍ഡ് പിന്‍വലിച്ച് അക്കാദമി മാപ്പ് പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തൃശൂര്‍ അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം ഉദ്ഘാടനം ചെയ്തു അതിരുപത പ്രസിഡന്റ് സാജന്‍ ജോസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ ഡിറ്റോ കൂള, അനൂപ് പുന്നപ്പുഴ, സി.ജെ സാജന്‍, ഫാ. റെനാള്‍ഡ് പുലിക്കോടന്‍, എം.പി. സിജോ, കരോളിന്‍ ജോഷ്വ, അഖില്‍ ജോസ്, വില്യംസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ മത പ്രതീകങ്ങളെ ആവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹമാണെന്ന് കത്തോലിക് കോണ്‍ഗ്രസ് തൃശൂര്‍ ഘടകം ആരോപിച്ചു. ബിഷപ്പ് ഫ്രാങ്കോയുടെ പേരുപറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ലഇടയന്റെ പ്രതീകത്തെയാണ് കുരിശിന് പകരം അപമാനകരമായ ചിഹ്നംവച്ചു അവഹേളിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതീഷേധാര്‍ഹമാണ്. ക്രൈസ്തവ സമൂഹത്തെ അപമാനിക്കലാണ്. ഈ വികല ചിത്രത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

പുരസ്‌കാരം പിന്‍വലിച്ച് ക്രൈസ്തവ സമൂഹത്തോട് മാപ്പുപറയാന്‍ കേരള ലളിതകലാ അക്കാദമി ഭാരവാഹികള്‍ തയ്യാറാകണമെന്ന് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ സെക്കുലിന്‍ കൂടിയ തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നിര്‍വാഹക സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു കുന്നംകുളം അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് കുണ്ടൂര്‍, ഫാ. ജെയ്‌സണ്‍ വടക്കേത്തല, ഫാ. ആന്റണി, എന്‍.പി. ജോണ്‍സണ്‍, ജോണ്‍സണ്‍ ജോര്‍ജ്, ജോയ്‌സി ആന്റണി, സി.എന്‍. ഇഗ്നേഷ്യസ്, റീത്ത, കെ.സി. ഡേവീസ് എന്നിവര്‍ പ്രസംഗിച്ചു.

ക്രിസ്തീയ മത പ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാറിന്റെ ലളിത കലാ അക്കാദമി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാത്മകവുമാണെന്ന് വടക്കഞ്ചേരി ഫൊറോനാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ഫ്രാങ്കോയുടെ പേര് പറഞ്ഞ് ക്രൈസ്തവ വിശ്വാസ പ്രതീകവും പ്രതീക്ഷയുമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് അതിവികലമായി വരച്ചു വച്ചിരിക്കുന്നത്.

ക്രൈസ്തവ രക്ഷയുടെ പ്രതിരൂപമായ കുരിശിനെയാണ് അശ്ലീലവും മേള്ച്ചവുമായ ചിഹ്നം വരച്ച് വികലമാക്കി അവഹേളിച്ചത്. വികലവും വിവേക ശൂന്യവും നിരര്‍ത്ഥവുമായ ഈ ചിത്രത്തിനാണ് കേരള സര്‍ക്കാര്‍ പുരസ്‌കാരം നല്കി ആദരിച്ചത്. ജനങ്ങളുടെ നികുതി പണം ദുരുപയോഗം ചെയ്ത് നിരീശ്വരത്വം വളര്‍ത്താന്‍ ശ്രമിച്ചതിന് പൊതുസമൂഹത്തോടും മത വിശ്വാസത്തേയും മത പ്രതീകത്തേയും അപമാനിച്ചതിന് ക്രൈസ്തവ സമൂഹത്തോടും ലളിത കലാ അക്കാദമി അധികൃതര്‍ മാപ്പ് പറയണം. യോഗത്തില്‍ ഫൊറോനാ വികാരി ഫാ. ജെയ്‌സണ്‍ കൊളളന്നൂര്‍ അധ്യക്ഷത വഹിച്ചു. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. റെജി പെരുമ്പിളളി, രൂപതാ സെക്രട്ടറി ഡെന്നി തെങ്ങുംപളളി, ഫൊറോനാ സെക്രട്ടറി ജോസ് വടക്കേകര പ്രസംഗിച്ചു.

Thrissur

English summary
Lalitha Kala Academy chairman about cartoon award declaration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X