തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിരാനില്‍ മണ്ണിടിച്ചില്‍ തടയാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം പാളി: സംരക്ഷണഭിത്തി ഇടിഞ്ഞു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുതിരാനില്‍ മണ്ണിടിച്ചില്‍ തടയാനുള്ള കരാര്‍ കമ്പനിയുടെ ശ്രമം പാളി. കാലവര്‍ഷം മുന്നില്‍ കണ്ട് മണ്ണിടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്വാറി വേസ്റ്റും മറ്റും ഇട്ട് ഒരുക്കിയ സംരക്ഷണഭിത്തി മഴ ആരംഭിച്ചതോടെ ഇടിഞ്ഞു തുടങ്ങി. തൃശൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ കുതിരാന്‍ ക്ഷേത്രം കഴിഞ്ഞ് വലത് ഭാഗത്ത് വന്‍തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കരാര്‍ കമ്പനിയായ കെ.എം.സിയുടെ നേതൃത്വത്തില്‍ ഈ ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് കരിങ്കല്ലും മറ്റും ഇട്ട് സംരക്ഷണഭിത്തി ഒരുക്കിയത്. എന്നാല്‍ രണ്ടാഴ്ച മുമ്പ് നിര്‍മിച്ച സംരക്ഷണഭിത്തി മഴ ആരംഭിച്ചതോടെ തകര്‍ന്നു തുടങ്ങി.

ആ പഴയ ഇന്ത്യയെ ഞങ്ങൾക്ക് തിരികെ തരൂ, പുതിയ ഇന്ത്യയെ നിങ്ങൾ തന്നെ വെച്ചുകൊള്ളുക, ഗുലാം നബി ആസാദ്ആ പഴയ ഇന്ത്യയെ ഞങ്ങൾക്ക് തിരികെ തരൂ, പുതിയ ഇന്ത്യയെ നിങ്ങൾ തന്നെ വെച്ചുകൊള്ളുക, ഗുലാം നബി ആസാദ്

മഴ കനത്താല്‍ ഇത് പൂര്‍ണമായും തകരാനാണ് സാധ്യത. ഈ മേഖലയില്‍ അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും തയ്യാറായിട്ടില്ല. തൃശൂരില്‍നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വലിയ അപകട ഭീഷണിയാണ് ഈ മേഖലയിലുള്ളത്. തുരങ്കം അവസാനിക്കുന്ന ഭാഗത്ത് റോഡരികില്‍ മണല്‍ചാക്കുകള്‍ അടുക്കിയാണ് സംരക്ഷണഭിത്തി ഒരുക്കിയത്. ഇവയെല്ലാം ദ്രവിച്ച് വീഴുന്ന നിലയിലാണ്. ഈ മേഖലയില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നുണ്ടെങ്കിലും മഴ കനത്താല്‍ അതും എത്ര കാലം നില്‍ക്കുമെന്ന് ഉറപ്പില്ല. മഴ ആരംഭിക്കുമ്പോള്‍ തന്നെ കുതിരാനില്‍ ഗതാഗത കുരുക്കും അപകടങ്ങളും വര്‍ധിച്ചു.

kuthiraanlandsloiding-

കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടാന്‍ പോലീസ് തയ്യാറായെങ്കിലും സുരക്ഷാഭീഷണി നിലനില്‍ക്കുന്നു. തുരങ്കമുഖത്ത് ഉള്‍പ്പെടെ കുതിരാന്‍ തുരങ്കത്തിലെ ആറോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് കുതിരാനില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


കേരളത്തിലെ ആദ്യ ആറുവരി ദേശീയപാതയായി ഒമ്പത് വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച എന്‍.എച്ച്. 47ലെ (പുതിയ 544) മണ്ണുത്തി -വടക്കഞ്ചേരി റോഡിന്റെയും കുതിരാന്‍ തുരങ്കത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്തതിലും രൂക്ഷമായ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതില്‍ ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ അനാസ്ഥയിലും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എം.പി. ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ കേരളത്തിലെ പത്തൊന്‍പത് എം.പിമാര്‍ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി.

റോഡിന്റെയും തുരങ്കത്തിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നും കരാറുകാരും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നതരും തമ്മിലുള്ള ഒത്തുകളിയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിര്‍മാണത്തിലെ പ്രശ്‌നങ്ങളെ കുറിച്ചും ഇപ്പോഴത്തെ ഗുരുതരമായ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കേണ്ടതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസ്തുത യോഗത്തിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ള കേരള പ്രതിനിധികളെകൂടി പങ്കെടുപ്പിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Thrissur
English summary
Land sliding in Kuthiran, Company fails to prevent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X