തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ്: തന്ത്രിയുടെ വസതിയില്‍നിന്ന് 'തന്ത്രം' പിഴക്കാതെ രാജാജി മാത്യു തോമസ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഇലക്ഷന്‍ പര്യടനം തുടങ്ങി. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ വസതിയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. സാമുദായിക സംഘടന നേതാക്കളേയും സ്ഥാപന മേധാവികളേയും പൗരപ്രമുഖരേയുമാണ് ആദ്യഘട്ടത്തില്‍ നേരില്‍ കണ്ടത്.

സി.പി.എം. ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് ചൊവ്വാഴ്ചത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി, ഗുരുവായൂര്‍ ജുമാ മസ്ജിദ്, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ തൊഴിയൂരിലെ ആസ്ഥാനം, തൊഴിയൂര്‍ ദാറുല്‍ ഹുദാ, ലിറ്റില്‍ ഫ്‌ളവര്‍ കോളജ്, കോട്ടപ്പടി, കാവീട് കത്തോലിക്കാ ദേവാലയങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി.കെ. കുമാരന്റെ വസതിയിലെത്തി പത്‌നിയേയും ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി.കെ. ശാന്തകുമാരിയേയും കണ്ട് അനുഗ്രഹം തേടിയ രാജാജി പാലയൂര്‍ ഫൊറോന ദേവാലയത്തിലെ റെക്ടര്‍ ഫാ. വര്‍ഗീസ് കരിത്തേരിയെ സന്ദര്‍ശിച്ച് സഹകരണം അഭ്യര്‍ഥിച്ചു. പാലയൂര്‍ മഠം, മണത്തല പള്ളി, മമ്മിയൂര്‍ എല്‍.എഫ്. സ്‌കൂള്‍ എന്നിവിടങ്ങളിലും അദ്ദേഹം ആദ്യഘട്ടത്തില്‍ സന്ദര്‍ശനം നടത്തി. സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുധീരന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ പി.കെ. സെയ്താലിക്കുട്ടി, സി.പി.എം. ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍, ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ടി. ശിവദാസ്, സി.പി.ഐ. അസി. സെക്രട്ടറി സി.വി. ശ്രീനിവാസന്‍, ജനതാദള്‍ നേതാവ് ലാസര്‍ പേരകം, സി.പി.ഐ. നേതാക്കളായ ഐ.കെ. ഹൈദ്രാലി, കെ.എ. ജേക്കബ്, കെ.കെ. ജ്യോതിരാജ്, പി.കെ. രാജീവ്, സി.പി.എം. നേതാവ് മാലിക്കുളം അബ്ബാസ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

 കുടുംബശ്രീ അംഗങ്ങളോടും കായിക താരങ്ങളോടും

കുടുംബശ്രീ അംഗങ്ങളോടും കായിക താരങ്ങളോടും

മണലൂരിന്റെ ഇടതു മനസിനെ തൊട്ടുണര്‍ത്തി രാജാജി മാത്യു തോമസിന്റെ മണ്ഡലത്തിലെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചു. കുംഭച്ചൂടിനെ അവഗണിച്ച് തൃശൂര്‍ ലോക്‌സഭാ സ്ഥാനാര്‍ഥി അരിമ്പൂര്‍ കമ്മ്യൂണിറ്റി ഹാളിലെ കുടുംബശ്രീ യോഗത്തിലാണ് ഉച്ചയോടെ ആദ്യം എത്തിയത്. ഹാളില്‍ തിങ്ങിനിറഞ്ഞ നൂറു കണക്കിന് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ എല്ലാവിധ പിന്തുണയും വിജയങ്ങളും ആശംസിച്ചു. അരിമ്പൂര്‍ പഞ്ചായത്ത് ഓഫീസിലെത്തി സ്റ്റാഫുകളോട് വോട്ടഭ്യര്‍ഥന നടത്തി. അരിമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ രാജാജി കാല്‍പ്പന്ത് കളിയിലെ കേരള സന്തോഷ് ട്രോഫി മുന്‍ ക്യാപ്റ്റന്‍ സുര്‍ജിത്തിനെ കണ്ട് പിന്തുണ തേടി.

സ്‌കൂളിലെ ജീവനക്കാരോടും വോട്ട് അഭ്യര്‍ഥന നടത്തി. ജി.യു.പി. സ്‌കൂള്‍, മനക്കൊടി സെന്റ് ജമാസ് സ്‌കൂള്‍, വിമലമാതാ എഫ്സി കോണ്‍വെന്റ് എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷം കാഞ്ഞാണിയിലെ മണലൂര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസായ ഇഎംഎസ്. സ്മാരകത്തില്‍ എത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. തുടര്‍ന്ന് പുത്തനങ്ങാടിയിലെ സിപി.ഐ നേതാവും മുന്‍ കൃഷിമന്ത്രിയുമായ അന്തരിച്ച കൃഷ്ണന്‍ കണിയാംപറമ്പിലിന്റെ വസതിയിലെ സ്മൃതി മണ്ഡപതില്‍ പുഷ്പാര്‍ച്ചന നടത്തി സഹധര്‍മ്മിണിയോട് ക്ഷേമാന്വേഷണം നടത്തി. കാഞ്ഞാണി സെന്റ് തോമസ് പള്ളി, മണലൂര്‍ സെന്റ് ഇഗിനേഷ്യസ് പള്ളി, സാന്‍ജോസ് ബോയ്‌സ് ഹോം, സ്‌നേഹാരം സ്‌പെഷല്‍ സ്‌കൂള്‍, കാരമുക്ക് ഗുപ്ത സമാജം സ്‌കൂള്‍, കാരമുക്ക് പള്ളി, കണ്ടശാങ്കടവ് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച്, കണ്ടശാങ്കടവ് അങ്ങാടി എന്നിവിടങ്ങളില്‍ വോട്ടഭ്യര്‍ഥന നടത്തി. വാടാനപ്പള്ളി, വെങ്കിടങ്ങ് എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലെത്തി വോട്ടഭ്യര്‍ഥന നടത്തിയതോടെ മണലൂര്‍ മണ്ഡലത്തിലെ ആദ്യഘട്ട സന്ദര്‍ശനം സമാപിച്ചു.

 ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റെന്ന് സിഎന്‍ ജയദേവന്‍

ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റെന്ന് സിഎന്‍ ജയദേവന്‍

ഇടതു ജനാധിപത്യ മുന്നണിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍നിന്ന് താന്‍ ഇറങ്ങിപ്പോയെന്നും പ്രസംഗിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ പ്രതിഷേധിച്ചാണ് നടപടിയെന്നുമുള്ള ആക്ഷേപം തികഞ്ഞ അസംബന്ധമെന്നു സി.എന്‍.ജയദേവന്‍. തനിക്കു പ്രസംഗിക്കണമെന്നുണ്ടെങ്കില്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ ജില്ലയില്‍ ആരുമില്ല. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വാര്‍ത്തയാണതെന്ന് എം.പി. പ്രസ്താവനയില്‍ അറിയിച്ചു.

 തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍



തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തുടങ്ങിയ മൂന്നര മണി മുതല്‍ അവസാനിക്കുന്നതുവരെ പൂര്‍ണമായും കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഇടയ്ക്കുവച്ച് എഴുന്നേറ്റത് സമീപത്തിരുന്നവര്‍ വെള്ളം ചോദിച്ചപ്പോള്‍ അത് അന്വേഷിക്കാനായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചായയോ വെള്ളമോ കൊടുക്കേണ്ടതു സംഘാടകരെന്ന നിലയില്‍ തങ്ങളുടെ പാര്‍ട്ടിയുടെ ചുമതലയാണ്. വെള്ള കുപ്പിയുമായി തിരിച്ചുവന്ന താന്‍ ആവശ്യക്കാര്‍ക്ക് അത് നല്‍കി.

 വിവാദത്തിന് വകയില്ലെന്ന്!!

വിവാദത്തിന് വകയില്ലെന്ന്!!

സമ്മേളനം കഴിഞ്ഞ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രന്‍ നന്ദി പറയുമ്പോഴാണ് വേദിയില്‍നിന്നും ടൗണ്‍ഹാളിന്റെ വരാന്തയിലേക്ക് എത്തിയത്. ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷമാണ് പുറത്തിറങ്ങിയത്. പ്രതിഷേധത്തിന്റെ പ്രശ്‌നമില്ല. പ്രസംഗിപ്പിച്ചില്ല എന്നതിലും ഒരര്‍ഥവുമില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രസംഗിച്ച വേദിയില്‍ പിന്നീട് പ്രസംഗത്തിനു പ്രസക്തിയില്ലെന്നും ജയദേവന്‍ പറഞ്ഞു. രാജാജിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ തനിക്കും ചെറിയ പങ്കുണ്ട്. അദ്ദേഹം തന്നേക്കാള്‍ പ്രഗത്ഭനാണ്. പാര്‍ലമെന്റില്‍ എത്തിയാല്‍ നല്ല രീതിയില്‍ ആ വേദി ഉപയോഗിക്കാനാവുമെന്ന് ഉറപ്പുണ്ട്. അതിനു പ്രധാന കാരണം ഭാഷാപരമായ കഴിവാണെന്നും പറഞ്ഞു.


Thrissur
English summary
ldf candidate starts election campaign from residence of guruvayor priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X