തൃശൂർ കോർപറേഷനിൽ കൗൺസിലർമാർ യുഡിഎഫിലേക്ക്?; മുരളീധരൻ എത്തിയതോടെ കളിമാറി, ഭരണം പിടിക്കാൻ നീക്കം
തൃശൂർ കോർപറേഷനിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്. എൽ ഡി എഫിലെ ചില സ്വതന്ത്ര അംഗങ്ങൾ യുഡിഎഫിൽ ഉടൻ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. കെ മുരളീധരൻ യു ഡി എഫ് സ്ഥാനാർത്ഥിയായി തൃശൂരിൽ എത്തിയതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ പാടെ മാറിയെന്നും നേതാക്കൾ പറയുന്നു.
മുരളീധരന്റെ വരവോടെ ചില കോൺഗ്രസ് കൗൺസിലർമാർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സി പി ഐയിൽ നിന്നടക്കം കൗൺസിലർമാർ യു ഡി എഫിലെത്തും. എല്‍ ഡി എഫിലെ സ്വതന്ത്രരായ മൂന്ന് കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നടത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

അതേസമയം നേതാക്കൾ യു ഡി എഫിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ മേയർ എം കെ വർഗീസ് തള്ളി. കോൺഗ്രസിലേക്ക് മടങ്ങാൻ ഉദ്ദേശമില്ലെന്നും കെ മുരളീധരനുമായി ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അഞ്ച് വര്‍ഷവും എൽ ഡി എഫ് തന്നെയായിരിക്കും കോർപറേഷൻ ഭരിക്കുക. എൽ ഡി എഫ് ഭരണം തുടരും. സ്വതന്ത്ര കൗൺസിലർമാർ ആരും തന്നെ യു ഡി എഫ് പാളയത്തിലേക്ക് പോകില്ലെന്നും വർഗീസ് പറഞ്ഞു.
തന്നോട് മേയർ പദവി ഒഴിയാൻ എൽ ഡി എഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടെന്നും വർഗീസ് പറഞ്ഞു. ഭരണമാറ്റം എന്നത് യു ഡി എഫിന്റെ ആഗ്രഹം മാത്രമാണെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു. 2021 ൽ കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു യു ഡി എഫിന് കോർപറേഷൻ ഭരണം നഷ്ടമായത്. ആകെയുള്ള 54 ഡിവിഷനുകളില്‍ 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു ഡി എഫ് 23 സീറ്റുകള്‍ നേടി. 7 സീറ്റുകൾ എൻ ഡി എയ്ക്കും ലഭിച്ചു. തുടർന്ന് കോൺഗ്രസ് വിമതനായി മത്സരിച്ച എംകെ വർഗീസിന്റെ പിന്തുണയോടെ എൽ ഡി എഫ് ഭരണം പിടിക്കുകയായിരുന്നു.
നിലവിൽ 24 വീതം ആണ് യു ഡി എഫിനും എൽ ഡി എഫിനും അംഗങ്ങൾ. നേരത്തേ പുല്ലഴി ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പോടെയാണ് യു ഡി എഫിന് ഒരു സീറ്റ് അധികമായി നേടാനായത്. അന്ന് മുതൽ തന്നെ എംകെ വർഗീസിനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications