തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉപതെരഞ്ഞെടുപ്പ്: തൃശൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി... നാലിടത്തും യുഡിഎഫ്, തോല്‍വിയില്‍ സിപിഎമ്മിനു ഞെട്ടല്‍!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ ഉപതെരഞ്ഞെടുപ്പു നടന്ന നാലിടത്തും യു.ഡി.എഫ്. ജയം. ഇടതിന്റെ മൂന്നു സീറ്റുകള്‍ യു.ഡി.എഫ്. പിടിച്ചെടുത്തു. കോലഴിയിലെ പഞ്ചായത്തു സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി. പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി അഞ്ചാം വാര്‍ഡ് ഇടതിന് നഷ്ടമായി. 42 വോട്ടിന്റെ ഭൂരിപക്ഷത്തിനു യു.ഡി.എഫിലെ സജിത ടൈറ്റസ് ജയിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനും യു.ഡി.എഫ് പിടിച്ചെടുത്തു.

<strong>സൗദിയില്‍ ലോറി മറിഞ്ഞ് മലപ്പുറം വലിയാട് സ്വദേശി മരിച്ചു; സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞതാണ് അപകട കാരണം</strong>സൗദിയില്‍ ലോറി മറിഞ്ഞ് മലപ്പുറം വലിയാട് സ്വദേശി മരിച്ചു; സഞ്ചരിച്ചിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞതാണ് അപകട കാരണം

യു.ഡി.എഫിലെ നൗഷാദ് കൊട്ടിലിങ്ങലാണ് 740 വോട്ടിന് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 650 വോട്ടുകള്‍ക്ക് ഇടതുപക്ഷം ജയിച്ചിരുന്നു. പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എട്ടാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിലെ എ.എ ആസിയയാണ് 187 വോട്ടിനു ജയിച്ചത്. കോലഴി ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.കെ സുരേഷ് കുമാര്‍ 165 വോട്ടിന് ജയിച്ചു.

Noushad

ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടിയുണ്ടായത് സി.പി.എമ്മിനെ ഞെട്ടിച്ചു. നാലിടത്തും യു.ഡി.എഫ് ജയിച്ചു. ഇടതിന്റെ മൂന്നു സീറ്റുകള്‍ പിടിച്ചെടുത്തു. തളിക്കുളം ബ്ലോക്കിലെ ചേറ്റുവ ഡിവിഷന്‍, കോലഴി പഞ്ചായത്തിലെ കോലഴി നോര്‍ത്ത്, മാള പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി, ചേലക്കര പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. കോലഴിയില്‍ കോണ്‍ഗ്രസ് സീറ്റ് നിലറുത്തി. നാലിടത്തും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്താണ്. പാഞ്ഞാളില്‍ 35 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.

തളിക്കുളത്ത് ചേറ്റുവ ഡിവിഷനില്‍ 730 വോട്ടുകളുടെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നൗഷാദ് കൊട്ടിലങ്ങല്‍ ജയിച്ചു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് 650 വോട്ടുകള്‍ക്ക് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. ആകെ. പോള്‍ ചെയ്ത 5912 വോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 2843 ഉം സി.പി.എം. സ്ഥാനാര്‍ത്ഥി സുനില്‍ പണിക്കശ്ശേരിക്ക് 2113 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി ദേവാനന്ദിന് 955 വോട്ടുകളും ലഭിച്ചു. ആരോപണങ്ങളെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.

മാള പൊയ്യ പഞ്ചായത്തിലേ പൂപ്പത്തി വാര്‍ഡില്‍ 42 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ജയിച്ചത്. കഴിഞ്ഞ തവണ 139 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് ജയിച്ച സീറ്റാണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ സജിത ടൈറ്റസ് 532, സി.പി.എമ്മിലെ അനു ഗോപി 490 വോട്ടുകള്‍ നേടി. ബി.ജെ.പി.ക്ക് 181 വോട്ടുകള്‍. 1200 പേരാണ് പോള്‍ ചെയ്തത്.എല്‍.ഡി.എഫ്. അംഗം സിന്ധു വിദേശത്ത് ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.

കോലഴിയില്‍ ആകെ പോള്‍ ചെയ്ത 1236 വോട്ടില്‍ കോണ്‍ഗ്രസിലെ എം. കെ. സുരേഷ് കുമാര്‍ 597 വോട്ട് നേടി. ഇടതുമുന്നണിയിലെ വി.ജി. രാജന് 432 വോട്ട് കിട്ടി. ബി.ജെ.പി സ്ഥാനാര്‍ഥി ദി ബിന്‍ദാസിന് 207 വോട്ട്. കോണ്‍ഗ്രസിലെ കെ. ജെ. ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് കോലഴി നോര്‍ത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

പാഞ്ഞാള്‍ പടിഞ്ഞാട്ടു മുറി വാര്‍ഡില്‍ കഴിഞ്ഞതവണ തന്നെ കൈവിട്ട ജയം യുഡിഎഫിലെ ആസിയ കൈപ്പിടിയിലൊതുക്കി 183 വോട്ടിനാണ് ജയം. പോള്‍ ചെയ്ത 946 വോട്ടില്‍ ആസിയക്ക് 547 വോട്ട് ലഭിച്ചു. ഇടതു മുന്നണിയിലെ ശ്രീന വിനോദ് 364 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. കെ. പത്മാവതി 35 വോട്ടു നേടി. ജയത്തോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം കൂടുതല്‍ കരുത്തുറ്റതാക്കി. നിലവില്‍ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. ഭരിക്കുന്നത്. എല്‍.ഡി.എഫിലെ ഗിരിജ സോമനാഥിന് സര്‍ക്കാര്‍ ജോലി കിട്ടി രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

Thrissur
English summary
Local body election in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X