തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ശക്തന്റെ മണ്ണില്‍ ആര് ശക്തി തെളിയിക്കും, ആരോടും മമതയില്ലാത്ത മണ്ഡലം!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന്റെ മനസ് പെട്ടന്ന് ആര്‍ക്കും പിടികിട്ടില്ല. ആരെ വേണമെങ്കിലും വരിക്കും. ആരെ വേണമെങ്കിലും എതിര്‍ക്കും. സാക്ഷാല്‍ കെ കരുണാകരനെ വരെ തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍ മണ്ഡലം. സര്‍വരോടും സമദൂരം പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. സ്ഥിരമായി ആരോടും മമതയില്ല. അടിയൊഴുക്കുകളാകട്ടെ വളരെ ശക്തവുമാണ്. മാറി മാറി പലരെയും വരിച്ചിട്ടുണ്ട്. സാക്ഷാല്‍ കെ കരുണാകരനെയും മകന്‍ മുരളീധരനെയും വിവി രാഘവനെയുമൊക്കെ മലര്‍ത്തിയടിച്ച ചരിത്രവുമുണ്ട്. ഇക്കുറി സജീവചര്‍ച്ചയാകുന്നത് ശബരിമല വിഷയം. വിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ഒരു വിഭാഗം. കോടതി വിധി നടപ്പാക്കിയെന്നു മറുവാദം.


ഇത്തവണ സിപിഐ രാജാജി മാത്യു തോമസിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്. രാജ്യത്ത് സിപിഐയുടെ ഏക സിറ്റിങ് സീറ്റാണ് തൃശൂര്‍. നിലവിലെ എംപി സിഎന്‍. ജയദേവന് സീറ്റ് നിഷേധിച്ചാണ് സിപിഐ. രാജാജി മാത്യു തോമസിനെ മണ്ഡലം നിലനിര്‍ത്താനായി കളത്തില്‍ ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി തൃശൂര്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ടിഎന്‍ പ്രതാപനാണ് കളത്തില്‍. ആമുഖം വേണ്ടാത്ത നേതാവാണ് ടിഎന്‍ പ്രതാപന്‍. എന്‍ഡിഎയില്‍. സീറ്റ് ബിഡിജെഎസിനാണ്. അവര്‍ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കും.

നിയമസഭാമണ്ഡലങ്ങള്‍:

1 ഗുരുവായൂര്‍, 2 നാട്ടിക, 3 മണലൂര്‍, 4. തൃശൂര്‍, 5. ഒല്ലൂര്‍, 6 പുതുക്കാട്,

7 ഇരിങ്ങാലക്കുട,

തൃശൂര്‍- 2019

ആകെ വോട്ടര്‍മാര്‍: 12,93,744

വനിതകള്‍: 6,71,984

പുരുഷന്മാര്‍: 6,21,748

ട്രാന്‍സ്‌ജെന്‍ഡര്‍: 12

പുതിയ വോട്ടര്‍മാര്‍: 43109

2014 വോട്ടുനില

സി.എന്‍. ജയദേവന്‍ സി.പി.ഐ: 3,89,209

കെ.പി. ധനപാലന്‍ കോണ്‍ഐ 350982

കെ.പി. ശ്രീശന്‍ ബി.ജെ.പി: 102681

 ജാതി വോട്ടുകള്‍ നിര്‍ണായകം

ജാതി വോട്ടുകള്‍ നിര്‍ണായകം

ക്രൈസ്തവരുടെ ശക്തികേന്ദ്രമായ ഇവിടെ ഈഴവ വോട്ടുകളും നിര്‍ണായകം. അതിരൂപതയുടെ പിന്തുണ കൂടി മനസില്‍ കണ്ടാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. തൃശൂരും ചാലക്കുടിയും എന്നും അതങ്ങനെയാണ്. യുഡിഎഫിന് അതൊരു കീഴ്‌വഴക്കമാണ്. തൃശൂര്‍ ക്ഷേത്രനഗരിയാണെങ്കില്‍ മറ്റു ഭാഗങ്ങള്‍ കാര്‍ഷിക സമൃദ്ധിയുള്ള മേഖലകളാണ്.

 കെ കരുണാകരനെ മലര്‍ത്തിയടിച്ചു

കെ കരുണാകരനെ മലര്‍ത്തിയടിച്ചു

പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രവും തൃശൂര്‍ പൂരവും ലോകശ്രദ്ധ നേടിയ അടയാളപ്പെടുത്തലുകള്‍. ഓടു വ്യവസായത്തിനും പാക്കിങ് കേസ് വ്യവസായത്തിനും പേരുകേട്ടതാണ് ഒല്ലൂരും പുതുക്കാടും. 96 ല്‍ വിവി രാഘവന്‍ എന്ന നേതാവ് കെ. കരുണാകരനെ മലര്‍ത്തിയടിച്ചത് 1480 വോട്ടുകള്‍ക്ക്. തുടര്‍ന്ന് 98 ല്‍ കെ. മുരളീധരനെ വിവി 18409 വോട്ടുകള്‍ക്ക് തോല്‍പിച്ചു. 99 ല്‍ കോണ്‍ഗ്രസ് ഐയിലെ എ സി ജോസ് വി വി രാഘവനെ പരാജയപ്പെടുത്തി.

 സിപിഎമ്മിനെ തോല്‍പ്പിച്ചു നേടിയ ജയം

സിപിഎമ്മിനെ തോല്‍പ്പിച്ചു നേടിയ ജയം

1951 മുതല്‍ 10 തവണ സിപിഐ. ഇവിടെ ജയിച്ചുകയറി. ആറുതവണ കോണ്‍ഗ്രസും. രണ്ടുതവണ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നാണ് സിപിഐ ജയിച്ചത്. അതും സിപിഎമ്മിനെ തോല്‍പ്പിച്ചു നേടിയ ജയം. 1951, 84, 89, 91, 99, 2009 എന്നീ വര്‍ഷങ്ങളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലപരിധിയില്‍ 1.22 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുമുന്നണിക്ക്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 38,277 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.

 തൃശൂരില്‍ ഒഴികെ എല്ലായിടത്തും മുന്നേറ്റം!!

തൃശൂരില്‍ ഒഴികെ എല്ലായിടത്തും മുന്നേറ്റം!!

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനാണ് നേട്ടം. തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഒഴികെ മറ്റെല്ലായിടത്തും മേല്‍ക്കൈ ഇടതുപക്ഷത്തിന് തന്നെയാണ്. അതേസമയം തൃശൂര്‍ സീറ്റ് തെന്നിമാറി പോയതാണെന്നും തിരികെ പിടിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുള്ളത്. 2014 ല്‍ സിറ്റിങ് എം.പിയായിരുന്ന പി.സി.ചാക്കോ സുരക്ഷിത മണ്ഡലം തേടി ചാലക്കുടിയിലേക്കു മാറുകയായിരുന്നു. പകരം അവിടെ നിന്ന് പി.കെ.ധനപാലനെ കൊണ്ടുവന്നു.അവസാന നിമിഷമുണ്ടായ ഈ സ്ഥാനാര്‍ഥിമാറ്റം ജനം അംഗീകരിച്ചില്ല. ഫലം: രണ്ടിടത്തും തോല്‍വി. ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച സാറാജോസഫ് 44,638 വോട്ടു നേടിയിരുന്നു.

Thrissur
English summary
lok sabha elections 2019: chances to win from thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X