സൗഹൃദം നടിച്ച് സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കും; അശ്ലീല സൈറ്റുകള്‍ക്ക് കൈമാറിയ പ്രതി അറസ്റ്റില്‍
തൃശൂര്‍ : വാട്‌സ് ആപ്പ് വഴി സ്ത്രീയുടെ നഗ്ന വീഡിയോ കൈക്കലാക്കി അശ്ലീല വെബ്‌സൈറ്റുകളിലേക്ക് കൈമാറിയ പ്രതിയെ പൊലീസ് അകത്താക്കി. തൃശൂര്‍ സിറ്റി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങ് നടത്തിയുമാണ് ഇയാള്‍ സ്ത്രീയുടെ നഗ്‌നവീഡിയോ കൈക്കലാക്കുന്നത്. ഈ ചിത്രങ്ങള്‍ അന്താരാഷ്ട്ര അശ്ലീല വെബ്‌സൈറ്റുകളിലേക്ക് കൈമാറുകയും ചെയ്യും.
തൃപ്രയാര്‍ പൈന്നൂര്‍ ദേശത്ത് കൊളത്തേക്കാട്ട് കിരണ്‍ കൃഷ്ണ (26)യാണ് പിടിയിലായത്. സൗഹൃദത്തിലായ സ്ത്രീയുടെ നഗ്‌ന ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയ പ്രതി, വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പലര്‍ക്കും കൈമാറിയതായും, അന്താരാഷ്ട്ര അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

തന്റെ അശ്ലീല വീഡിയോ പ്രചരിക്കുന്നു എന്നുകാട്ടി സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണമാരംഭിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയും, ചെന്നൈ, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചുവരികയുമായിരുന്നു.
ഇയാളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ പോലീസ് സംഘം വയനാട് തൊള്ളായിരംകണ്ടി എന്ന സ്ഥലത്തുനിന്നുമാണ് അറസ്റ്റ്‌ചെയ്തത്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍, സമൂഹ മാധ്യമ എക്കൌണ്ടുകള്‍ എന്നിവ പോലീസ് കണ്ടെത്തി സീല്‍ ചെയ്തിട്ടുണ്ട്. പല പേരുകളിലായി വിവിധ സമൂഹ മാധ്യമ എക്കൌണ്ടുകള്‍ ഇയാള്‍ കൈകാര്യം ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ എ . അഷ്‌റഫ്, സബ് ഇന്‍സ്‌പെക്ടര്‍ എം ഓ നൈറ്റ് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്‍ ശങ്കര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വി ബി അനൂപ് , പി വിശാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
അതേസമയം, ഇന്റര്‍നെറ്റില്‍ ഒരു തവണ കൈമാറിയ വിവരങ്ങള്‍, അത് തിരിച്ചെടുക്കുക അസാധ്യമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ സ്വകാര്യവും വികാരപരവുമായ ഫോട്ടോകള്‍ വീഡിയോകള്‍ സൂക്ഷിച്ചുമാത്രം കൈകാര്യം ചെയ്യുക. അത് നിങ്ങളുടേത് മാത്രമാണെന്നും പൊലീസ് മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കി.
പോലീസ് അന്വേഷണ സംഘം .












Click it and Unblock the Notifications