• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വാഹനം പണയം വച്ച് തട്ടിപ്പ്, പ്രതി പിടിയില്‍: പിടിയിലായത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം

  • By Desk

തൃശൂര്‍: നിരവധി പേരുടെ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മറിച്ച് പണയം വച്ച് പണം തട്ടിയ കേസില്‍ ഒരാളെ ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം മാള സി ഐ ഭൂപേഷ് കെകെയുടെ നേതൃത്വത്തില്‍ വാടാനപ്പിള്ളിയിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടി വാടാനപ്പിളളി ചിലങ്ക സെന്ററില്‍ പുയു വീട്ടില്‍ അബ്ദുള്ളയുടെ മകന്‍ മുല്ല എന്നറിയപ്പെടുന്ന റാഫി (40 വയസ്) ആണ് പിടിയിലായത്.

പ്രവാസികള്‍ക്ക് പദ്ധതികള്‍; ജോലി നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം, മൃതദേഹം നോര്‍ക്ക നാട്ടിലെത്തിക്കും

രണ്ടായിരത്തി പതിമൂന്ന് മെയ് മാസം റാഫിയും സംഘവും മാള പള്ളിപ്പുറം സ്വദേശി അലിയുടെ ടൊയോട്ട എറ്റിയോസ് കാര്‍ വാടകക്കെടുത്ത് ചാവക്കാട് ഭാഗത്ത് പണയം വച്ച് പണം തട്ടിയതിനും മാള പൂപ്പത്തി സ്വദേശിയുടെ പുത്തന്‍ മാരുതി വാഗണര്‍ കാര്‍ വാടകയ്‌ക്കെടുത്ത് ചങ്ങരംകുളത്ത് പണയം വച്ച് പണം തട്ടിയതിനും മാള പോലീസ് കേസെടുത്ത് അന്വേഷിച്ചു വരവേയാണ് മുന്‍പും സമാനമായ കേസുകളള്ള റാഫിയും സംഘവുമാണ് ഇതിനു പിറകിലെന്ന് അന്വേഷണ സംഘത്തിന് മനസിലാകുന്നത്.

തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിച്ച അന്നത്തെ അന്വേഷണ സംഘത്തില്‍ നിന്നും തന്ത്രപരമായി രക്ഷപെട്ട റാഫി വിദേശത്തേക്ക് കടക്കുകയായിരുന്നു. സൗദിയില്‍ നിന്നും നാട്ടിലെത്തിയതായി ചാലക്കുടി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ സന്ദേശമാണ് അറസ്റ്റിനു വഴിയൊരുക്കിയത്. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം വാടാനപ്പിള്ളി പോലീസ് സ്‌റ്റേഷനിലെ സി പി ഒ അലിയുടെ സഹായത്തോടെ വീടു കണ്ടെത്തി പുലര്‍ച്ചെ മുതല്‍ റാഫിയുടെ വീടും പരിസരവും നിരീക്ഷിക്കാനാരംഭിച്ച പ്രത്യേകാന്വേഷണ സംഘാഗങ്ങള്‍ വീടിനോടു ചേര്‍ന്നുള്ള പഴക്കടയില്‍ പഴം വാങ്ങാന്‍ വന്നവരാണെന്ന വ്യാജേന വീട്ടുകാരെ സമീപിച്ചെങ്കിലും സംശയം തോന്നിയ റാഫി പുറത്തു വരാതെ പിന്‍വാതിലിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വീടിനു പുറകിലൂടെ ഒരാള്‍ ഓടിപ്പോകുന്നതു കണ്ട അന്വേഷണ സംഘം പിന്നാലെ ഒരു കിലോമീറ്ററോളം ഓടി അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.തുടര്‍ന്ന് മാളയിലെത്തിച്ച പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോള്‍ മാള കൂടാതെ അന്തിക്കാട്, വാടാനപ്പിള്ളി, നെടുപുഴ എന്നിവിടങ്ങളിലും തമിഴ് നാട്ടിലും സമാനമായ കേസുകളില്‍ പ്രതിയാണ് എന്നു കണ്ടെത്തി.

മാള എസ്‌ഐ പ്രദീപ് കെ.ഒ, ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എംമൂസ, വി.യു.സില്‍ജോ, റെജി എ.യു., ഷിജോ തോമസ്, വിനോദ് കെ.കെ. എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തുടര്‍നടപടികള്‍ക്കായി ചാലക്കുടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ റാഫിയെ ഹാജരാക്കിയതിനെ തുടര്‍ന്ന് റിമാന്റ് ചെയ്തു സബ് ജയിലിലേക്കയച്ചു.

തട്ടിപ്പിന്റെ മറ്റൊരു പേര്, 'മുല്ല റാഫി'

ചെറുപ്പം മുതലേ പരിചയപ്പെടുന്നവരോടെല്ലാം ഭംഗിയായി സംസാരിച്ച് വശത്താക്കാന്‍ അസാമാന്യ കഴിവായിരുന്നു റാഫിക്ക്. അടുപ്പക്കാരെയൊക്കെ മുല്ലേ എന്നു ചേര്‍ത്താണിയാള്‍ വിളിച്ചിരുന്നത്.ക്രമേണ ആ പേര് റാഫിക്ക് വീഴുകയായിരുന്നു. ഏറെ വിചാലതയോടെ തന്റെ ഇരകളാക്കേണ്ട വാഹന ഉടമസ്ഥരെ വിദേശത്തു നിന്നും ലീവില്‍ വന്നതാണെന്ന വ്യാജേന സമീപിച്ച് ഉയര്‍ന്ന വാടക വാഗ്ദാനം ചെയ്താണ് വാഹനങ്ങള്‍ വാടകക്കെടുത്തിരുന്നത്. തുടര്‍ന്ന് വാടകക്കെടുത്ത വാഹനം വണ്ടി ബ്രോക്കറായി അഭിനയിച്ചാണ് പണയം വയ്ക്കുന്നത്. ഇതിന് റാഫിയെ സഹായിക്കുന്ന സംഘത്തെ കുറിച്ചും കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും മറ്റും വിശദമായ അന്വേഷണത്തിലാണ് പോലീസ് സംഘം.

Thrissur

English summary
man arrested in vehicle fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X