Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കാട് ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ച സംഭവം: അപകടത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ഞായറാഴ്ച അര്‍ദ്ധരാത്രി പുതുക്കാട് സെന്ററില്‍ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ലോറിഡ്രൈവര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ നിര്‍ത്താതെപോയ കാര്‍ കണ്ടെത്തി. എറണാകുളം സ്വദേശിയായ ഡോക്ടര്‍ സംഗീത് ചെറിയാന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. കളമശ്ശേരിയിലെ ഷോറൂമില്‍നിന്നാണ് പുതുക്കാട് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിലേക്ക് കോഴിത്തീറ്റയുമായി പോയിരുന്ന ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശശികുമാര്‍ (46) ആണ് മരിച്ചത്.

ലോറിനിര്‍ത്തി ചായ കുടിക്കുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. തൃശൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയിരുന്ന കാറിടിച്ച് ശശികുമാര്‍ ദൂരത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തന്റെ കാറിടിച്ച് റോഡരികില്‍ കിടന്ന് പിടയുന്നയാളെ രക്ഷപ്പെടുത്താതെ ഡോക്ടര്‍ കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ എറണാകുളത്തെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് യാത്ര ഉപേക്ഷിച്ച ഡോക്ടര്‍ പുതുക്കാട് സ്റ്റാന്‍ഡിനു മുമ്പില്‍ യു ടേണ്‍ തിരിഞ്ഞ് എറണാകുളത്തേക്ക് പോകുകയായിരുന്നുവെന്നും ഈ സമയത്തും ലോറിഡ്രൈവര്‍ വഴിയരികില്‍ ചോരവാര്‍ന്നൊലിച്ച് കിടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

caraccident-155

അപകടസമയത്ത് കാറില്‍നിന്ന് തെറിച്ചുപോയ പാര്‍ട്‌സാണ് കാര്‍ പിടികൂടാന്‍ പോലീസിന് സഹായകമായത്. അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെതന്നെ ഡോക്ടര്‍ ഷോറൂമില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പശുവിനെ ഇടിച്ചാണ് കാര്‍ തകര്‍ന്നതെന്ന് ഡോക്ടര്‍ കാര്‍ ഷോറൂമില്‍ അറിയിച്ചിരുന്നു. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെപോയതിന് ഡോ. സംഗീതിനെതിരേ പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത കാര്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. പുതുക്കാട് എസ്.എച്ച്.ഒ. സി.ജെ. മാര്‍ട്ടിന്‍, എസ്.ഐ. കെ. മണികണ്ഠന്‍, എ.എസ്.ഐ. ജോഫി ജോസഫ്, സി.പി.ഒമാരായ സുമേഷ്, രതീഷ്, ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+