• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഹസ്സനും സുധീരനും ഉമ്മൻചാണ്ടിയും ഒരേ വേദിയിൽ; സുധീരന് കൊട്ടുകൊട്ടി ഹസ്സൻ, സംസാരിക്കാതെ ബൽറാം!

  • By desk

തൃശൂര്‍: രാജ്യസഭാ സീറ്റു വിവാദം ആറി തണുക്കുന്നതിനിടെ നിലപാടുകള്‍ തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളായ എംഎം ഹസനും, വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും ഒരേ വേദിയിലെത്തി. തൃശൂര്‍ കോവിലകത്തുപാടം ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുന്‍മന്ത്രി കെ.പി. വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിലാണ് നേതാക്കളുടെ തുറന്നുപറച്ചിലിനു വേദിയായത്.

പരസ്പരം ചിരിച്ചും കൈകൊടുത്തും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഒരേ വേദിയില്‍ ഒന്നിച്ചിരുന്നെങ്കിലും, കുറികൊള്ളുന്ന പ്രസംഗങ്ങളുമായാണ് ഓരോ നേതാക്കളും ഏറ്റുമുട്ടിയത്. മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പരസ്യമായി പ്രതികരിച്ച കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ചടങ്ങില്‍ വിട്ടു നിന്നു.

അച്ചടക്കമില്ലാത്ത ആദർശം

അച്ചടക്കമില്ലാത്ത ആദർശം

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു . നിലപാടുകളാണ് പ്രധാനമെന്നും യൂത്ത്‌കോണ്‍ഗ്രസ് എല്ലായ്‌പ്പോളും നേതൃത്വത്തെ ചോദ്യം ചെയ്ത് വിയോജിക്കേണ്ടിടത്ത് വിയോജിച്ചിരുന്നുവെന്നും വിഎം സുധീരന്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് വന്നതെന്നും കൂടുതലായി ഒന്നും പറയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി എത്തും മുമ്പേ വിഎം സുധീരന്‍ മടങ്ങിയിരുന്നു.

വിടി ബൽറാം പ്രസംഗിച്ചില്ല

വിടി ബൽറാം പ്രസംഗിച്ചില്ല

യൂത്ത് കോണ്‍ഗ്രസിനും കെഎസ്യുവിനും സ്ഥാനമാനങ്ങള്‍ക്കായി ഓടിനടന്നിരുന്ന പാരമ്പര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം വയലാര്‍ രവി എംപിയും അഭിപ്രായപ്പെട്ടു. സീറ്റ് കിട്ടിയാല്‍ കെപി വിശ്വനാഥന്‍ ഇനിയും മല്‍സരിക്കുന്ന കാര്യം ആലോചിക്കാവുന്നതല്ലേ എന്നു ചോദിച്ച വയലാര്‍ രവിയോട് പലരും എതിരാവുമെന്നതു കൊണ്ടു ഞാനതു പറയുന്നില്ലെന്ന കെ.പിയുടെ മറുപടി ചിരി പടര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തു പ്രസംഗിക്കാതെ വി.ടി. ബല്‍റാം വേദിവിട്ടു.

സമൂഹ മാധ്യമങ്ങൾ

സമൂഹ മാധ്യമങ്ങൾ

സമൂഹമാധ്യമങ്ങളിലൂടെയാണ് നേതാക്കളെക്കുറിച്ച് വിലയിരുത്തലുകള്‍ നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ഹസന്‍ പറഞ്ഞു. യുവതലമുറയ്ക്ക് അനുകരണീയരാണ് മുതിര്‍ന്ന നേതാക്കള്‍. അവരുടെ ആദര്‍ശനിഷ്ഠ മനസ്സിലാക്കാതെയാണ് വിലയിരുത്തുന്നത്. താന്‍ ഉള്‍പ്പെടുന്ന തലമുറ നേതാക്കളില്‍ നിന്നും സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങുകയായിരുന്നില്ല. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ ശക്തി കണക്കിലെടുത്ത് അന്നത്തെ വൃദ്ധനേതൃത്വം അംഗീകാരങ്ങള്‍ നല്‍കുകയായിരുന്നു. തോല്‍ക്കുന്ന മണ്ഡലങ്ങളിലാണ് യുവാക്കളെ നിറുത്തിയത്. ജനങ്ങളുമായുള്ള നല്ല ബന്ധം നിലനിറുത്താന്‍ കഴിഞ്ഞതിനാല്‍ ജയം തേടിയെത്തുകയായിരുന്നു. മന്ത്രിയാകുമ്പോള്‍ കയറുന്ന പ്രതിച്ഛായയില്‍ തിരിച്ചുവരാന്‍ പലര്‍ക്കുംകഴിയാറില്ല. പ്രതിച്ഛായ നഷ്ടപ്പെടാതെ തിരിച്ചുവരാന്‍ കഴിഞ്ഞതാണ് കെ.പി. വിശ്വനാഥന്റെ നേട്ടമെന്നും കെ.പി.സി.സി. പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തിൽ ഉറച്ച് നിൽക്കും

തീരുമാനത്തിൽ ഉറച്ച് നിൽക്കും

തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നതാണ് നിലപാടുകളുടെ പ്രത്യേകതയെന്ന് സുധീരന്‍ പറഞ്ഞു. സ്തുതിഗീതങ്ങള്‍ക്കൊപ്പം കല്ലേറും പൊതുപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കണം. അവിടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. രാജിവെയ്‌ക്കേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ടും കെ.പി. വിശ്വനാഥന്‍ രാജിവെച്ചത് എന്നും മാതൃകാപരമാണ്. ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ അറച്ചുനില്‍ക്കാതെ പരിഭവമില്ലാതെ രാജിവെച്ച് മന്ത്രിസഭയില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിലപാട് ചരിത്രമാണെന്നും സുധീരന്‍ പറഞ്ഞു.

വികാരപരമായ തീരുമാനം

വികാരപരമായ തീരുമാനം

കെ.പി. വിശ്വനാഥന്‍ മന്ത്രിസ്ഥാനത്ത് നിന്ന് മുമ്പ് രാജിവെച്ചത് വികാരപരമായ തീരുമാനമായിരുന്നെന്നും പരിശോധിച്ചിട്ട് രാജിക്കത്ത് സ്വീകരിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. പൊതുജീവിതത്തിലെ വലിയ അനുഭവ സമ്പത്തായി അത് മാറുകയായിരുന്നു. പിന്നീട് പലരും രാജിക്കത്ത് നല്‍കിയിട്ടും അത് പോക്കറ്റിലിട്ട് താന്‍ നടന്നത് അതുകൊണ്ടായിരുന്നു. അവരില്‍ പലരും പിന്നീട് രാജി പിന്‍വലിക്കേണ്ടി വന്നിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഒട്ടേറം സംഭാവനകൾ

കേരളത്തിൽ ഒട്ടേറം സംഭാവനകൾ

യൂത്ത് കോണ്‍ഗ്രസിനും കെ.എസ്.യുവിനും സ്ഥാനമാനങ്ങള്‍ക്കായി ഓടിനടന്നിരുന്ന പാരമ്പര്യമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം വയലാര്‍ രവി എം.പി. ആദരസമ്മേളനം ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു. കുന്നംകുളം നിയമസഭാസീറ്റില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ കെ.പി. വിശ്വനാഥന്‍പോലും അന്ന് അത്ഭുതപ്പെട്ടത് അത്തരമൊരു ചിന്ത ഇല്ലാതിരുന്നതിനാലാണ്. താന്‍ ഉള്‍പ്പെട്ട തലമുറ അര്‍ഹതയുള്ളത് തേടിയെത്തുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. പ്രവര്‍ത്തനമികവും കഴിവും ഉണ്ടെങ്കില്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ തേടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ഥി പ്രസ്ഥാനമാണ് കെ.എസ്.യു. അതിലൂടെ കടന്നുവന്ന് ശക്തിദുര്‍ഗങ്ങളായ സുഹൃത്തുക്കളാണ് ഇന്നും തനിക്ക് സന്തോഷം പകരുന്നത്. കെ.പിയുടെ രാഷ്ട്രീയജീവിതത്തില്‍ തന്റേതായ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.

എല്ലാം തേടിവരും

എല്ലാം തേടിവരും

അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല അര്‍ഹതയുണ്ടെങ്കില്‍ എല്ലാം തേടി വരും എന്നു ചിന്തിക്കുന്ന തലമുറയായിരുന്നു കെ പി വിശ്വനാഥന്‍ അടക്കമുള്ളവരുടേതെന്ന് പരിപാടിയുടെ ഉദ്ഘാടകനായ വയലാര്‍ രവി പറഞ്ഞു. ഈ സമയം വി ടി ബല്‍റാം എംഎല്‍എ വേദിയിലേക്ക് കയറിവന്നത് ചിരിപടര്‍ത്തി. മറ്റു പരിപാടിയുടെ തിരക്കുള്ളതിനാല്‍ ഹസന്റെ പ്രസംഗം കഴിഞ്ഞ ഉടന്‍ നേതാക്കളോടെല്ലാം യാത്ര പറഞ്ഞ് വി ടി ബല്‍റാം വേദി വിട്ടു.

പ്രശ്നം തീർക്കാൻ ഒരു ഫോൺ കോൾ

പ്രശ്നം തീർക്കാൻ ഒരു ഫോൺ കോൾ

തൃശൂരിലെ കോണ്‍ഗ്രസിലെ ഏത് തര്‍ക്കങ്ങളും തങ്ങള്‍ക്കിടയിലെ ഒറ്റ ഫോണ്‍കോളില്‍ തീരുമെന്ന് മുന്‍മന്ത്രി കെപി വിശ്വനാഥനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. മന്ത്രി വിഎസ് സുനില്‍കുമാര്‍, വി.ടി. ബല്‍റാം എംഎല്‍എ., ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ പങ്കെടുത്തു.

Thrissur

English summary
MM Hassan, VM Sudheeran and Oommen Cchandy in one stage at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X