തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മങ്കിപോക്‌സ് മരണം: ആശങ്കപ്പെടേണ്ട, യുവാവ് രോഗം മനപൂര്‍വം മറച്ചുവച്ചെന്ന് കരുതുന്നില്ല: മന്ത്രി കെ രാജന്‍

Google Oneindia Malayalam News

തൃശൂര്‍ : മങ്കി പോക്‌സിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ രാജന്‍. അനാവശ്യഭീതിയുടെ ആവശ്യമില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. യുവാവ് മനപ്പൂര്‍വം രോഗം മറച്ചുവച്ചതാണെന്ന് കരുതുന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്

മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 20 പേരാണുള്ളതെന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ സ്വീകരിക്കാന്‍ പോയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും രോഗലക്ഷണങ്ങളില്ല. എല്ലാവരും സ്വയം നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി .

kerala

കേരളത്തില്‍ 21 ന് എത്തിയ യുവാവിന് പനിയുടെ ലക്ഷണം മൂര്‍ച്ഛിച്ചപ്പോഴാണ് ചികിത്സ തേടിയത് . സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വേണ്ടിയാണിത്. യുവാവിന് കേരളത്തിലെത്തിയപ്പോള്‍ തന്നെ രോഗമുണ്ടാകുമെന്നാണ് കരുതുന്നതെങ്കില്‍, സമ്പര്‍ക്കത്തിലുള്ള മറ്റുള്ളവര്‍ക്ക് ലക്ഷണം ഉണ്ടാകേണ്ട സമയം കഴിഞ്ഞുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

'ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല; 25 വർഷമായി അറിയാം; സോഷ്യൽ മീഡിയയിൽ വിഷയം വലുതാക്കുന്നു': ശങ്കർ'ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല; 25 വർഷമായി അറിയാം; സോഷ്യൽ മീഡിയയിൽ വിഷയം വലുതാക്കുന്നു': ശങ്കർ

അല്ലാത്തിടത്തോളം അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ല. ഭീതിയിലേക്ക് പോവേണ്ട ആവശ്യമില്ല. യുവാവ് മനപ്പൂര്‍വം രോഗം മറച്ചുവച്ചതാണെന്ന് കരുതുന്നില്ല. ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇത്തരമൊരു അസുഖമാണെന്ന് കരുതിയിട്ടുണ്ടാവില്ല. അമ്മയോടും സഹോദരിയോടും ഉള്‍പ്പടെ അടുത്തിടപഴകിയെന്ന് പറയുന്നു, ആരോഗ്യത്തിന്റെ കാര്യമായതുകൊണ്ട് ആരും വീഴ്ച കാണിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ചാവക്കാട് സ്വദേശിയായ യുവാവ് മരണപ്പെട്ടത്. തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ആലപ്പുഴ വൈറോളജി ലാബിലും പിന്നീട് പൂനെ വൈറോളജി ലാബിലെയും പരിശോധനയില്‍ മങ്കി പോക്‌സ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മങ്കി പോക്‌സ് ബാധിച്ച് രാജ്യത്തെ ആദ്യത്തെ മരണമാണിത്.

അതേസമയം, തൃശൂരില്‍ യുവാവ് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇത് പരിശോധിക്കും. എന്‍ഐവി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാമാണെന്നാണ് കണ്ടെത്തിയത്. കൂടുതല്‍ ജനിതക പരിശോധന നടത്തുന്നതാണ്. മങ്കിപോക്‌സ് രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. രോഗം ആരുടേയും കുറ്റമല്ല. അത് നേരത്തെ അറിയിച്ചാല്‍ അതനുസരിച്ച് ചികിത്സിയ്ക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മറ്റുള്ളവര്‍ക്ക് രോഗം വരാതെ തടയാനും സാധിക്കും. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

കുഞ്ഞിക്ക അന്നും ഇന്നും മാസാണ് മോനെ; ഞെട്ടിച്ച ഫോട്ടോസ്, വൈറലോട് വൈറല്‍

അതേസമയം, രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയിരുന്നു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്.

ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് (30 ജൂലൈ) ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 12ന് യുഎഇയില്‍ നിന്നും വന്ന യുവാവിന് 14നാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.

Recommended Video

cmsvideo
മങ്കിപോക്സ് മരണം: നാട്ടിലെത്തിയ യുവാവ് കളിക്കാന്‍ പോയി |*Kerala

Thrissur
English summary
Monkeypox; K Rajan Says not believed the young man deliberately concealed his illness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X