നാട്ടിക അപകടം: 'ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിൽ, ലോറിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും': ഗണേഷ് കുമാർ
തൃശൂര്‍: നാട്ടിക അപകടത്തില്‍ ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. അപകടവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചയുടന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണം നടത്തി പ്രാഥമികമായി റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍ അല്ല ക്ലീനറാണ് അപകട സമയത്ത് വണ്ടിയോടിച്ചിരുന്നതെന്നും രണ്ടുപേരും ഇപ്പോഴും മദ്യപിച്ച നിലയിലാണെന്നും വാഹനം ഓടിത്തുടങ്ങിയ സമയം മുതല്‍ മദ്യപിക്കുകയായിരുന്നു.
ഡ്രൈവര്‍ മാറിക്കിടന്ന സമയത്ത് ക്ലീനര്‍ വണ്ടിയോടിക്കുകയായിരുന്നുവെന്നും ക്ലീനര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നരഹത്യയാണ് നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. രാത്രികാല പരിശോധന കർശനമാക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് സൈഡിൽ കിടക്കുന്നവരെ മാറ്റും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കും. കുടുംബങ്ങൾക്കുള്ള സഹയാം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

രാത്രികാല പരിശോധനയ്ക്ക് ട്രാൻസ്പോർട്ട് കമ്മീഷണർമാർ നേതൃത്വം നൽകും. പോലീസുമായി ചേർന്നാണ് ഇത്തരം പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു. രാത്രിയിൽ അമിത വേഗത്തിസൽ വലത് വശം കയറിയാണ് പലപ്പോഴും വാഹനങ്ങൾ യാത്ര നടത്തുന്നത്. പലപ്പോഴും തമിഴ്നാട്ടിൽ നിന്നുള്ള വണ്ടികളാണ് ഇങ്ങനെ യാത്ര ചെയ്യുന്നത്. ഇവിടെയുള്ള വണ്ടികളും കുറവല്ല. ടേണിംഗിൽ ഓവർടേക്കിങ്ങുണ്ട്. അത് പിടിക്കാനായി മോട്ടോർ വാഹനവകുപ്പ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
നാട്ടികയിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ആലക്കോട് സ്വദേശികളായ ബെന്നിക്കും അലക്സിനുമെതിരെയാണ് കേസെടുത്തത്. റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. പാലക്കാട് ഗോവിന്ദപുരം ചെമ്മണംതോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് ശേഷം വാഹനം നിർത്താകെ പോയ ഇവരെ നാട്ടുകാരാണ് പിടികൂടിയത്.












Click it and Unblock the Notifications