നവജാതശിശുവിൻ്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പൊലീസ്; പ്രതികൾ പിടിയിൽ
തൃശ്ശൂർ: പൂങ്കുന്നത്ത് എംഎൽഎ റോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിൻ്റെ അമ്മയെയും കാമുകനെയും സുഹൃത്തിനെയുമാണ് പൂങ്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.ശനിയാഴ്‌ച രാത്രിയാണ് യുവതി പ്രസവിക്കുന്നത്. തുടർന്ന് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു. ഞായറാഴ്ച കാമുകനും സുഹൃത്തും ചേർന്ന് മൃതദേഹം തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തൃശൂർ വരിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ നവജാതശിശുവിനെ കനാലില്‍ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബൈക്കിലെത്തിയത് തൃശൂര്‍ സ്വദേശി ഇമ്മാനുവലും സുഹൃത്തുമാണെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ തിരിച്ചറിഞ്ഞു. ഇതോടെ,പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. പൊലീസ് വീട്ടിൽ എത്തിയതോടെയാണ് യുവതിയുടെ വീട്ടുകാർ പോലും സംഭവം തിരിച്ചറിയുന്നത്. ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മിൽ അടുപ്പത്തിലായിരുന്നു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ അവിവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ചശേഷം കുഞ്ഞ് കരയാതിരിക്കാനായി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പിന്നീട് കാമുകനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നത്.