ഗുരുവായൂരില്‍ ഉദയാസ്തമയ പൂജ ഇനി അഞ്ചുപേര്‍ക്ക്: ക്രമീകരണം ജനുവരി 19 മുതല്‍, തുക ഒരു ലക്ഷമാക്കും!
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമയ പൂജാ വഴിപാട് ഒരുദിവസം അഞ്ചുപേര്‍ക്ക് നടത്താവുന്ന രീതിയില്‍ ക്രമീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അറിയിച്ചു. ജനുവരി 19 മുതല്‍ ക്രമീകരണം നിലവില്‍വരും. വര്‍ഷത്തില്‍ ശരാശരി 45 ഉദയാസ്തമയ പൂജയാണ് നടക്കാറ്. ഇതില്‍ വര്‍ദ്ധനവ് വരുത്തുന്ന കാര്യവും പരിഗണിക്കും. ഒന്നരലക്ഷം രൂപയാണ് വഴിപാട് നിരക്ക്. ഇത് ഒരുലക്ഷം രൂപയായി പരിമിതപ്പെടുത്തും.
ഭക്തരുടെ കാലങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് വഴിപാടിന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അഷ്ടമംഗല പ്രശ്‌നത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്ത് തന്ത്രിയുടെ സമ്മതത്തോടെയാണ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത്. നിലവില്‍ 2050 വരെ ഭക്തര്‍ ഉദയാസ്തമയ പൂജാ വഴിപാട് ബുക്കിങ് നടത്തിയിട്ടുണ്ട്. തീരുമാനം നടപ്പില്‍വരുന്നതോടെ കൂടുതല്‍ പേര്‍ക്ക് കാലതാമസം കൂടാതെ വഴിപാട് നടത്താനാകും.

ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ നാലിന് വൈകിട്ട് 6.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്രത്തിലും പരിസരങ്ങളിലും നൂതന സംവിധാനങ്ങളോടെ സ്ഥാപിച്ചിട്ടുള്ള 307 കാമറകളുടെ സമര്‍പ്പണം ഈമാസം 30ന് രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വത്തില്‍ ആവശ്യത്തിലധികം ജീവനക്കാര്‍ ജോലിയെടുക്കുന്നുവെന്ന ആരോപണം ദേവസ്വം വിശദമായി പരിശോധിക്കും. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ ദേവസ്വത്തിന് എതിര്‍പ്പില്ലെന്ന് കോടതിയെ അറിയിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications