Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒഡീഷ ട്രെയിന്‍ അപകടം: കോറമണ്ഡല്‍ എക്‌സ്പ്രസില്‍ നാല് തൃശൂര്‍ സ്വദേശികളും, സുരക്ഷിതര്‍

തൃശൂര്‍: ഒഡീഷയില്‍ അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത നാല് തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുകാല്‍, കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലെത്തി തൃശൂര്‍ക്ക് വരാനായിരുന്നു പദ്ധതി.

അപകടത്തില്‍പ്പെട്ട് പാടത്തേക്ക് മറിഞ്ഞ ബോഗിയിലാണ് ഇവര്‍ ഉണ്ടായിരുന്നത്. ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്ക് മൂന്ന് പേരും ചാടി രക്ഷപ്പെടുകയായിരുന്നു. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തുകടന്നത്. ഈ സമയത്ത് മറ്റുള്ളവരെ കാണാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ചു. പിന്നീട് മൂന്ന് പേരെയും കണ്ടുമുട്ടുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് സമീപത്തുളള ഒരു വീട്ടില്‍ വിശ്രമിക്കുകയാണെന്നാണ് ഇവര്‍ നാട്ടിലേക്ക് വിളിച്ച് അറിയിച്ചിട്ടുണ്ട്. ട്രെയിന്‍ കൂട്ടിയിടിച്ചതോടെ വന്‍ ശബ്ദവും കൂട്ട നിലവിളികളായിരുന്നെന്നും ഇവര്‍ പറഞ്ഞു.

train accident

ട്രെയിനിലുണ്ടായിരുന്ന മറ്റ് മലയാളികളില്‍ ചിലര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ സഞ്ചരിച്ച കോച്ച് മറിയാത്തത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മലയാളിയായ യാത്രക്കാരന്‍ ഷംസുദ്ദിന്‍ പറഞ്ഞു. എ സി, സ്ലീപ്പര്‍ കോച്ചുകളാണ് കൂടുതലും അപകടത്തില്‍പ്പെട്ടത്. ഏകദേശം ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയാരാനുള്ള സാധ്യതയുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു.

അതേസമയം, അപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങള്‍ക്ക് റെയില്‍വേ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും നിസ്സാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നല്‍കും.

രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിനാണ് ഒഡീഷ സാക്ഷ്യം വഹിച്ചിരിക്കുന്നത്. രണ്ട് പാസഞ്ചര്‍ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍ല്‍പ്പെട്ടത്. പിന്നാലെ പാളം തെറ്റിയ ബോഗിക്ക് മേല്‍ മറ്റൊരു ട്രെയിന്‍ പാഞ്ഞടുക്കുകയായിരുന്നു. 200ലധികം പേര്‍ മരണപ്പെട്ടെന്നും 900ത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+