Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളകര ആദിവാസി ഭൂപ്രശ്നം ഉടൻ പരിഹരിക്കും : മന്ത്രി വി എസ് സുനിൽ കുമാർ

തൃശൂര്‍;ജില്ലയിലെ ഒളകര ആദിവാസി കോളനി നിവാസികൾക്ക് ഭൂമി ലഭ്യമാക്കൽ നടപടി വേഗത്തിലാക്കുമെന്നും ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തന്നെ അവർക്കുള്ള ഭൂരേഖ കൈമാറുമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

കലക്ടറുടെ ചേംബറിൽ ജില്ലാ ആദിവാസി സമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ, ജില്ലാ കലക്ടർ എസ് ഷാനവാസ്‌ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഡിസംബർ 23 ന് ഒളകര സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കും.

vs sunil kumar

ഒളകര ആദിവാസി കോളനി നിവാസികളുടെ കാലാകാലങ്ങളായുള്ള
ആവശ്യമാണ് 44 കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുക എന്നത്. ഇവർക്ക് വനഭൂമിയിൽ അവകാശം ഉണ്ടെന്നും, യാതൊരു വിധ വനനശീകരണ പ്രവർത്തനവും ചെയ്യാത്ത ഇവരുടെ കാര്യത്തിൽ ഇനി ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഇതിന് വേണ്ട നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നൽകി.

ഒരു കുടുംബത്തിന് 93.3 സെന്റ് ഭൂമി എന്ന കണക്കിൽ മൊത്തം 41 ഏക്കർ ഭൂമി 44 കുടുംബങ്ങൾക്കായി വിഭജിച്ചു നൽകും. കൂടാതെ പൊതു ശ്മശാനം, കളിസ്ഥലം , കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവക്കായി 2 ഏക്കർ ഭൂമിയും നൽകും.പൊതു റോഡുകൾ, തോട്, ക്ഷേത്രം എന്നിവക്കായും സ്ഥലം നൽകും. ഒളകര ആദിവാസികൾക്ക് നേരെ വനംവകുപ്പ് ചുമത്തിയിട്ടുള്ള കേസുകളെല്ലാം പിൻവലിച്ചതായും ട്രയൽ കേസുകൾ ഉടൻ തീർപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.10 വർഷത്തിൽ ഏറെയായി പൂട്ടി കിടക്കുന്ന പാലപ്പിള്ളി പട്ടികവർഗ സഹകരണ സംഘം തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ കൈ കൊള്ളും. കൂടാതെ ആദിവാസികളിൽ നിന്ന് വനവിഭവങ്ങൾ നേരിട്ട് സ്വീകരിച്ച് പൊതു വിപണിയിൽ വിപണനം ചെയ്ത് അവരെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. ഇതോടൊപ്പം മണിയൻ കിണർ ആദിവാസികൾക്ക് അനുവദിച്ച മുഴുവൻ ഭൂമിക്കും വനാവകാശരേഖ നൽകൽ, കള്ളിച്ചിത്ര ഭൂവിതരണം, ഹൈ കോടതി വിധി നടപ്പിലാക്കൽ, എച്ചിപ്പാറ, വല്ലൂർ, മരോട്ടിച്ചാൽ തുടങ്ങിയ ആദിവാസി ഊരുകളിലെ ഭൂപ്രശ്നം എന്നിവയും പരിഗണിക്കും. താമരവെള്ളച്ചാൽ ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിൽ കൃഷി ഇറക്കുന്നതിനുള്ള സമിതിയുടെ ആവശ്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ ജില്ലാ കലക്ടർ എസ് ഷാനവാസ്, എ സി പി വി കെ രാജു, ആർ ഡി ഒ എൻ കെ കൃപ,പീച്ചി വൈൽഡ് ലൈഫ് വാർഡൻ എൻ രാജേഷ്, ചാലക്കുടി ടി ഡി ഒ സന്തോഷ് കുമാർ ഇ ആർ, ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദർ, പാലപ്പള്ളി ആർ എഫ് ഒ പ്രേം ഷമീർ കെ പി,
തൃശ്ശൂർ തഹസിൽദാർ സന്ദീപ് എം, മണിയൻ കിണർ ഊരുമൂപ്പൻ എം എ കുട്ടൻ, ഒളകര ഊരു മൂപ്പത്തി മാധവി, ജില്ലാ ആദിവാസി സമിതി പ്രസിഡന്റ്‌ ടി സി വാസു, സെക്രട്ടറി എം എൻ പുഷ്പൻ തുടങ്ങിയവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+