"നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പത്മജ".. Just remember that...'', ചുട്ട മറുപടിയുമായി പത്മജ വേണുഗോപാൽ
തൃശൂര്‍: സല്യൂട്ട് വിവാദത്തില്‍ ബിജെപി എംപി സുരേഷ് ഗോപിയെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെയുളള തെറിവിളികള്‍ക്ക് ചുട്ട മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഒല്ലൂര്‍ എസ്‌ഐയെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് വലിയ വിവാദമായിരുന്നു.
Recommended Video
ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പത്മജ വേണുഗോപാല്‍ വിമര്‍ശനക്കുറിപ്പ് ഇട്ടത്. പിന്നാലെ ബിജെപി അനുഭാവികള്‍ അടക്കമുളളവര്‍ തെറിവിളികളുമായി രംഗത്ത് എത്തി. ഇതോടെയാണ് സുരേഷ് ഗോപിയുടെ തന്നെ ഡയലോഗ് കടമെടുത്ത് കൊണ്ടുളള പത്മജ വേണുഗോപാലിന്റെ മറുപടി.

എംപിക്ക് പോലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരം സല്യൂട്ട് ഇല്ല. അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം എന്നാണ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. മാത്രമല്ല ''കുറെ കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളായി, അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശ്ശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം'' എന്നും പത്മജ പ്രതികരിച്ചു. കെ കരുണാകരൻ എന്ന അച്ഛന്റെ തണലിൽ രാഷ്ട്രീയത്തിൽ വന്നതാണ് എന്നതടക്കമുളള വിമർശനങ്ങളാണ് ഫേസ്ബുക്കിലുയർന്നത്.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പത്മജ വേണുഗോപാലിന്റെ പ്രതികരണം: ''എം.പിക്ക് എതിരെ ഞാൻ നടത്തിയ മാന്യമായ വിമർശനത്തിന് എന്നെ നിലവാരം കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നവരോട്.. എന്റെ വിമർശനത്തിലെ പ്രധാന പോയിന്റ് "നരേന്ദ്ര മോദി ഈ രാജ്യത്തെ പാവപ്പെട്ട കർഷകരെ പുതിയ കാർഷിക നിയമം നടപ്പിലാക്കി ദുരിതത്തിൽ ആക്കിയിരിക്കുന്ന ഈ സമയത്ത്, തൃശ്ശൂരിൽ വന്ന് കർഷകർക്ക് വേണ്ടി നടത്തിയ വാചകങ്ങൾ കാപട്യം ആയെ കാണാൻ കഴിയൂ" എന്നാണ്.
പ്രമുഖനായ MP തന്നെ വിമർശിച്ചവർക്കു നേരെ പറഞ്ഞ വാചകങ്ങൾ, "പന്നൻമാർ", "നിന്റെ ഒക്കെ അണ്ണാക്കിൽ തള്ളി തരാം" തുടങ്ങിയ ധിക്കാരത്തിന്റെയും സംസ്‍കാര ശൂന്യതയുടെയും ആണ്. ഒരു ജനപ്രതിനിധി ഇത്തരം വാചകങ്ങൾ പറയാൻ പാടില്ല.

സിനിമയിൽ നിയമം എപ്പോഴും പറഞ്ഞ് രാഷ്ട്രീയ ഭരണാധികാരികളെ പരിഹസിച്ചു കൈയടി വാങ്ങിയ അദ്ദേഹം ഒരു ജനപ്രതിനിധി ആയപ്പോൾ സല്യൂട്ട് അവശ്യപ്പെട്ടു, എം.പി, എം.എൽ.എമാർക്ക് നിയമ പരമായി സല്യൂട്ടിനു അർഹത ഇല്ല എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. അദ്ദേഹത്തെ ആരെങ്കിലും സല്യൂട്ട് ചെയ്താൽ ഞാൻ ഒരു തെറ്റും കാണുന്നില്ല. പക്ഷെ ചോദിച്ചു സല്യൂട്ട് വാങ്ങിയതിലെ അനൗചിത്യത്തെ സൂചിപ്പിച്ചു എന്ന് മാത്രം. ഞാൻ ജീവിക്കുന്നത് എന്റെ ഭർത്താവിന്റെ ചെലവിൽ ആണ്. കെ.പി.സി.സി ഭവന പദ്ധതിക്ക് 5 ലക്ഷം രൂപ ഞാൻ നൽകിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

അതിനും മുമ്പും കോൺഗ്രസ്സ് പ്രവർത്തകർക്കു വീടു ഞാൻ വെച്ച് നൽകിയിട്ടുണ്ട്. എന്റെ അടുത്ത് സഹായം ചോദിച്ച നിരവധി പേരെ ഞാൻ സഹായിച്ചിട്ടുണ്ട്, പക്ഷെ അത് ഞാൻ വിളിച്ചു കൂവി പരസ്യം നൽകി പറയാറില്ല. സഹായം ചോദിച്ച എല്ലാവരെയും സഹായിക്കാനും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തിട്ടുണ്ട്. ഞാൻ അച്ഛന്റെ തഴമ്പിൽ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് പറയുന്നവരോട്. അച്ഛൻ മരിച്ചിട്ടു 11വർഷം ആകുന്നു. ഇപ്പോൾ ഞാൻ പ്രവർത്തിക്കുന്നത് സ്വന്തം വ്യക്തിത്വത്തിലും പരിശ്രമത്തിലും തന്നെ ആണ്.

ഇപ്പോൾ എനിക്ക് താങ്ങും തണലുമായി ഉള്ളത് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകരും എന്നെ സ്നേഹിക്കുന്ന ജനങ്ങളും ആണ്. കഴിഞ്ഞ രണ്ട് ഇലക്ഷനുകളും സാധാരണ യു.ഡി.എഫ് പ്രവർത്തകരുടെ ശക്തിയിൽ ആണ് ഞാൻ നേരിട്ടത്. എന്റെ പാർട്ടിയാണ് ഞാൻ രാഷ്ട്രീയത്തിൽ എന്ത് ആകണം, ആകണ്ട എന്ന് തീരുമാനിക്കുന്നത്. എന്റെ പ്രവർത്തനങ്ങളും ഞാൻ ഇടപെടുന്ന രീതിയും എന്റെ സംസാര ശൈലിയും എന്നെ അറിയുന്ന തൃശ്ശൂരിലെ ജനങ്ങൾക്ക് അറിയാം.. മരിച്ചു പോയ എന്റെ അച്ഛനെ അധിക്ഷേപിക്കുക, എന്നെ അധിക്ഷേപിക്കുക, സോണിയ ഗാന്ധിയെ ഇറ്റലിക്കാരി എന്ന് വിളിച്ചു അധിക്ഷേപിക്കുക ഒക്കെ ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഒള്ളൂ "നിങ്ങളെ പേടിച്ച് ഓടി ഒളിക്കുന്നവൾ അല്ല പത്മജ" .. Just remember that....''












Click it and Unblock the Notifications