തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്‌സോ കേസ്: തൃശൂരില്‍ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും

Google Oneindia Malayalam News

തൃശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും വിധിച്ച് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ 2016 ല്‍ റെജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പുന്നപറമ്പില്‍ ചാലിശ്ശേരി വീട്ടില്‍ സുന്ദരന്‍ എന്ന നാരായണനാണ് ശിക്ഷിക്കപ്പെട്ടത്.

'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു

തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ 8 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 വര്‍ഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവല്‍ പോലീസ് ഓഫീസറായ നളിനി മൊഴി എടുത്ത്, സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കൃഷ്ണന്‍പോറ്റിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അജയകുമാര്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.

kerala

അതേസമയം, പതിനാറുകാരിയെ ലൈംഗിക പീഢനം നടത്തിയ കേസില്‍ അതിവേഗ കുറ്റപത്രം സമര്‍പ്പിച്ച് തൃശൂര്‍ സിറ്റി പൊലീസ്. 2022 ജൂണ്‍ 4 നാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ നിയമപ്രകാരം ടൌണ്‍ വെസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, അതിജീവിതയായ പെണ്‍കുട്ടി പട്ടികജാതിക്കാരിയാണെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍, തുടരന്വേഷണം തൃശൂര്‍ എ.സി.പി. വി.കെ. രാജു ഏറ്റെടുത്ത് 10 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കി, കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട്, ലൈഗിക കുറ്റകൃത്യത്തിന് ഇരയാക്കുകയായിരുന്നു. അറസ്റ്റുചെയ്യപ്പെട്ട ചങ്ങനാശേരി പെരുന്ന വാളംപറമ്പില്‍ അഖില്‍ (21) ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് അതിവേഗത്തില്‍ അന്വേഷണം നടത്തുകയും, തെളിവുകളും, കേസിലേക്കാസ്പദമായ മുഴുവന്‍ രേഖകളും, കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചതുവഴി, പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതായി. മാത്രവുമല്ല, അതിജീവിതയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍, വിചാരണ നടപടികള്‍ കോടതിയില്‍ വേഗത്തില്‍ ആരംഭിക്കുന്നതിനും സാധിക്കും.

Thrissur
English summary
POCSO case: Defendant jailed for 8 years, fined Rs 35,000 in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X