Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത് തർക്കം; വയോധികരായ മാതാപിതാക്കളെ മകൻ അടിച്ചു കൊലപ്പെടുത്തി

തൃശ്ശൂർ; സ്വത്ത് തർക്കത്തെ തുടർന്ന് വയോധികരായ മാതാപിതാക്കളെ അടിച്ച് കൊന്ന് മകൻ. അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്.

രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രദീപ് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ അടിച്ചത്. ആദ്യം രാമകൃഷ്ണനെയായിരുന്നു ആക്രമിച്ചത്. ഇയാൾക്ക് തലയ്കക്ായിരുന്നു അടി ഏറ്റത്. കഴുത്തിലും മാരകമായി പരിക്കേറ്റിരുന്നു. പിന്നീടാണ് തങ്കമണിക്കെതിരെ ആക്രമണം നടത്തിയത്. ഇവർക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.

mumbai-murder-1563427250-1614824940.jpg -Properties

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും അയൽക്കാരും ചേർന്ന് പരുക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ രാത്രി പത്ത് മണിയോടെ രാമകൃഷ്ണൻ മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തങ്കമണിയും മരിച്ചു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സ്വത്തു സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. പ്രദീപ് മദ്യപിച്ചെത്തി നിരന്തരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇയാളുടെ ഉപദ്രവം സഹക്കവയ്യാതെ പ്രദീപിന്റെ ഭാര്യയും മക്കളും സ്വന്തം വീട്ടിൽ കഴിയുകയാണ്.കസ്റ്റഡിയിൽ എടുത്ത പ്രദീപിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Recommended Video

cmsvideo
    നിപക്ക് കേരളത്തിൽ കരിമ്പനിയും സ്ഥിരീകരിച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+