തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലപ്പിള്ളി ഹാരിസണ്‍ കമ്പനിയുടെ കുണ്ടായി റബര്‍ എസ്‌റ്റേറ്റില്‍ അമിത രാസവളപ്രയോഗമെന്നു പരാതി: കളനശിപ്പിക്കാന്‍ മാരക വിഷം: മാരക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു സാധ്യത: അനുമതി നല്‍കിയിട്ടില്ലെന്നു കൃഷി വകുപ്പ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാലപ്പിള്ളി ഹാരിസണ്‍ കമ്പനിയുടെ കുണ്ടായി റബര്‍ എസ്‌റ്റേറ്റില്‍ അമിത രാസവളപ്രയോഗമെന്നു പരാതി. കളകള്‍ നശിപ്പിക്കാനെന്ന പേരില്‍ തളിക്കുന്നത് മാരകശക്തിയുള്ള വിഷമരുന്നുകളാണെന്നും നാട്ടുകാര്‍. കമ്പനിക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയശേഷം നടപടിയെടുക്കും. റബര്‍ തോട്ടങ്ങളില്‍ കളനാശിനി പ്രയോഗിക്കാന്‍ അനുമതി ആവശ്യമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് : സീറ്റുകളില്‍ കോണ്‍ഗ്രസ്- എന്‍സിപി ധാരണ, കോണ്‍ഗ്രസിന് 24 സീറ്റ്!

തളിക്കുന്ന മരുന്ന് ഏതാണെന്നും അറിയിക്കണം. ഇത്തരം അനുമതി തേടലുണ്ടായില്ല. പാലപ്പിള്ളിയിലെ റബര്‍ എസ്‌റ്റേറ്റുകളില്‍ കളനാശിനി ഉപയോഗിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കമ്പനികള്‍ ഏഴുമാസം മുമ്പ് വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അതില്‍ തീരുമാനമെടുത്തിട്ടില്ല. തുടര്‍ന്നാണ് ഏകപക്ഷീയമായി മരുന്നുതളിക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു. ഇക്കാര്യത്തില്‍ ഇന്നു കൃഷിവകുപ്പ് വിശദാന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കും. പരാതികളെ തുടര്‍ന്ന് മരുന്നുതളിക്കല്‍ തല്‍ക്കാലം നിര്‍ത്തി.

Agriculture

കളനാശിനി പ്രയോഗം നിര്‍ത്തണമെന്ന് പരാതി

പാലപ്പിള്ളി ഹാരിസണ്‍ മലയാളം കമ്പനിയുടെ കുണ്ടായി എസ്റ്റേറ്റില്‍ ദിവസങ്ങളായി നടന്നു വരുന്ന കളനാശിനി പ്രയോഗം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരാതി. വരന്തരപ്പിള്ളി പഞ്ചായത്ത്, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, ആരോഗ്യ വകുപ്പ്, കൃഷി ഓഫീസര്‍ എന്നിവര്‍ക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയത്.

മുപ്ലി പുഴയോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ റബര്‍ തോട്ടങ്ങളിലെ കളകള്‍ നശിപ്പിക്കാന്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്ത് പാലപ്പിള്ളി യൂണിറ്റ് ആരോപിച്ചു. തോട്ടങ്ങളില്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ പ്രയോഗിക്കുന്നതുമൂലം പുഴയും മറ്റുജലസ്രോതസുകളും മലിനമാകാനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.

ഹാരിസണെതിരേ കൃഷി വകുപ്പ്

റബര്‍ തോട്ടങ്ങളില്‍ കളനാശിനി പ്രയോഗിക്കാന്‍ കൃഷി വകുപ്പിന്റെ അനുമതി വേണമെന്ന ഉത്തരവ് മറികടന്നാണാണു പാലപ്പിള്ളിയിലെ വിഷക പ്രയോഗമെന്നു കൃഷി വകുപ്പ്. റബര്‍ എസ്റ്റേറ്റുകളില്‍ കളനാശിനി പ്രയോഗം നടത്താന്‍ അനുമതി തേടികൊണ്ട് കമ്പനികള്‍ ഏഴുമാസംമുന്‍പ് വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെങ്കിലും കൃഷിവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അനധികൃതമായാണ് തോട്ടങ്ങളില്‍ വിഷപ്രയോഗം നടത്തുന്നതെന്ന് കൃഷി ഓഫീസര്‍ ഡോ. സ്വപ്ന അറിയിച്ചു.

ഏത് തരത്തിലുള്ള നാശിനിയാണ് തോട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശിക്കുന്നതും അത് നല്‍കുന്നതും കൃഷിവകുപ്പാണ്. കൃത്യമായ അളവില്‍ മാനദണ്ഡങ്ങള്‍ പാലിച്ചും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലുമാണ് കളനാശിനിപ്രയോഗം നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് അവഗണിച്ചാണ് കമ്പനികള്‍ വിഷപ്രയോഗം നടത്തുന്നത്.അനധികൃതമായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

ഇതിനിടെ റബ്ബര്‍ തോട്ടങ്ങളില്‍ വ്യാപകമായി കളനാശിനി പ്രയോഗം നടന്നതായി കണ്ടെത്തിയെന്ന് വരന്തരപ്പിളളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമ അറിയിച്ചു.നിര്‍ദേശങ്ങള്‍ വകവെക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്ന തരത്തില്‍ വിഷപ്രയോഗം നടത്തയ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Thrissur
English summary
Protest against Palapilly Harison estate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X