• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തട്ടകത്തില്‍ 'രാജാവായി' രാജാജി: ഒല്ലൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയായി

  • By Desk

തൃശൂര്‍: ഇടതുമുന്നണി തൃശൂര്‍ ലോകസഭാ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ ഒല്ലൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം പൂര്‍ത്തിയായി. ചുവന്നമണ്ണില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന വന്‍ജനാവലി സ്വീകരിക്കാനെത്തി. കണിക്കൊന്നയടക്കമുള്ള വര്‍ണപുഷ്പങ്ങളും വര്‍ണബലൂണുകളും പ്ലക്കാര്‍ഡുകളും സ്വീകരണത്തിനു മാറ്റുകൂട്ടി. വലക്കാവിലെ പ്രവര്‍ത്തകര്‍ മൂവാണ്ടന്‍ മാങ്ങ നല്‍കി സ്വീകരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

സ്വന്തം തട്ടകത്തിലെ സ്വീകരണപരിപാടി വൈകാരികമായി. ജന്മദേശമായ കണ്ണാറയില്‍ എ.യു.പി. സ്‌കൂളിനു മുന്നില്‍ തളികയില്‍ പൂക്കളുമായാണ് അയല്‍ക്കാരനെ സ്വീകരിക്കാന്‍ നാട്ടുകാരെത്തിയത്. മുടിക്കോട് പ്രായമേറിയ ഉമ്മ തലയില്‍ കൈവച്ചനുഗ്രഹിച്ചപ്പോള്‍ പ്രവര്‍ത്തകര്‍ അഭിവാദ്യ മുദ്രാവാക്യങ്ങളുമായി ഒപ്പംചേര്‍ന്നു. തോട്ടപ്പടി ജാറം കോളിനിയിലെ സ്വീകരണത്തിനും ആളേറെയായിരുന്നു. ചിറക്കാക്കോട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രാജാജി ഉദ്ഘാടനം ചെയ്തു.

TN Prathapan

താണിപ്പാടം, തെക്കുംപാടം, മൈലാടുംപാറ, പീച്ചി, വിലങ്ങന്നൂര്‍, കണ്ണാറ,പട്ടിക്കാട്, മുടിക്കോട്, ചിറക്കാക്കോട്, പാണ്ടിപറമ്പ്, കട്ടിലപ്പൂവ്വം, താണിക്കുടം, ഐക്യനഗര്‍, മൈനര്‍ റോഡ്, എരവിമംഗലം വായനശാല, പൂച്ചട്ടി, മൂര്‍ക്കനിക്കര സിറ്റി തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഉച്ചയ്ക്ക് വലക്കാവില്‍ സമാപിച്ചു.

ഉച്ചയ്ക്കുശേഷം തോണിപ്പാറയില്‍നിന്നുള്ള സ്വീകരണത്തോടെ പര്യടനം പുനരരാംഭിച്ചു. തുടര്‍ന്ന് വെട്ടുകാട്, മാന്ദാമംഗലം, മരോട്ടിച്ചാല്‍, ചെമ്പംകണ്ടം, പൊന്നൂക്കര, പുത്തൂര്‍ സെന്റര്‍, ഇളംതുരുത്തി, മരത്താക്കര, കനകശ്ശേരി, മണലാറ്റി, എടക്കുന്നി, തൈക്കാട്ടുശ്ശേരി കിണര്‍, തൈക്കാട്ടുശ്ശേരി സെന്റര്‍, തേമാനിപ്പാടം, ഒല്ലൂര്‍ സെന്റര്‍, ഒല്ലൂര്‍ പള്ളിനട, വെട്ടിയാടന്‍ സെന്റര്‍, ആല്‍ത്തറ, വാട്ടര്‍ടാങ്ക്, പനമുക്ക്, നെടുപുഴ. വട്ടപ്പിന്നി, വര്‍ക്കേഴ്‌സ് നഗര്‍, കൂര്‍ക്കഞ്ചേരി സെന്റര്‍, കുരിയച്ചിറ കനാല്‍, മോഡേണ്‍ കോളനി, സൗത്ത് അഞ്ചേരി, പടവരാട്, കുട്ടനെല്ലൂര്‍, മരിയാപുരം, വളര്‍ക്കാവ് എന്നിവിടങ്ങളില്‍ നൂറുകണക്കിനുപേര്‍ സ്വീകരിക്കാനെത്തി. രാത്രി വൈകി അഞ്ചേരിച്ചിറയിലായിരുന്നു സമാപനം.

പുതുക്കാടിന്റെ ഹൃദയവായ്പ്പുകള്‍ ഏറ്റുവാങ്ങി പ്രതാപന്‍

പുതുക്കാടിന്റെ ഹൃദയവായ്പ്പുകള്‍ ഏറ്റുവാങ്ങി യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ പര്യടനം. അനാഥ മന്ദിരങ്ങളും ക്രിസ്തീയ ദേവാലയങ്ങളും തൊഴില്‍ ശാലകളുമടക്കം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ വോട്ട് ചോദിച്ചത്. തലോര്‍ നവജ്യോതി കോളജില്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെയ്‌സി, ലെയ്‌സ ജൈസണ്‍, സിസ്റ്റര്‍ ആനി, സിസ്റ്റര്‍ നിര്‍മല എന്നിവര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. തുടര്‍ന്ന് ചിറ്റിശ്ശേരി കരുണാലയദയ സദനത്തിലേക്ക്. അന്തേവാസികളായ പതിനഞ്ച് അമ്മമാരുടെ അടുത്ത് ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചു. സിസ്റ്റര്‍ ജോമരിയ ജോയ്‌സി, രേഷ്മ, ലത റോസ് സിസ്റ്റര്‍മാര്‍ സ്വീകരിച്ചു. തുടര്‍ന്ന് ചിറ്റിശ്ശേരി ക്ലേലിയ കോണ്‍വെന്റില്‍ ഇരുപത് പേരുള്ള കന്യാസ്ത്രീ സംഘമാണ് എതിരേറ്റത്. ചിറ്റിശ്ശേരി പ്ലായിക്കര മനയിലെ കൃഷ്ണന്‍ തിരുമേനിയുടെ അടുത്തേക്കും സ്ഥാനാര്‍ഥിയെത്തി. ചെങ്ങക്കുളങ്ങര ക്ഷേത്രം നടത്തിപ്പുകാരാനായ കൃഷ്ണന്‍ തിരുമേനിയും ഭാര്യ ഉമാദേവി അന്തര്‍ജനവും എല്ലാ സഹകരണവും വാഗ്ദാനം ചെയ്തു. തൊണ്ണൂറാം പിറന്നാളിനും ക്ഷണിച്ചു.

ജറുസലേം ധ്യാന കേന്ദ്രത്തില്‍ ഡയരക്ടര്‍ ഫാ. ഡേവിഡ് പട്ടത്ത്,ഫാദര്‍ ജെയ്‌സണ്‍, അല്‍ഫോണ്‍സ സിസ്റ്റര്‍, റോസി ജോണി എന്നിവരുമായി സംസാരിച്ചു തൃക്കൂര്‍ കാരുണ്യ എഫ്.സി കോണ്‍വന്റിലെ സിസ്റ്റര്‍ വിനീത, ജോയ്‌സി എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് തൃക്കൂര്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ ഫാദര്‍ സക്കറിയ്യ ചാലിശ്ശേരിയുടെ ആശീര്‍വാദം വാങ്ങി. അളഗപ്പനഗര്‍ ഖാദിഗ്രാമോദ്യോഗ് ഭവനില്‍ സ്ഥാനാര്‍ത്ഥി എത്തുമ്പോള്‍ സമയം ഉച്ചയായി.

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലുമെത്തി. ഡി.സി.സി മുന്‍ പ്രസിഡന്റ് എം.പി ഭാസ്‌ക്കരന്‍ നായരെയും സന്ദര്‍ശിച്ചു. നായരങ്ങാടിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ്, മുന്‍ മന്ത്രി കെ.പി വിശ്വനാഥന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. അളഗപ്പനഗര്‍ പോളി ടെക്‌നിക്കില്‍ വെണ്ടൂര്‍ സെന്ററില്‍ നാട്ടുകാര്‍ ഷാള്‍ അണിയിച്ചു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് സന്ദര്‍ശനം നടത്തിയ പ്രതാപന്‍ സമീപത്തുള്ള പാവനിര്‍മാണ യൂണിറ്റില്‍ പോയി വോട്ടഭ്യര്‍ത്ഥിച്ചു. വരന്തരപ്പള്ളി മറ്റത്തൂര്‍, പറപ്പൂക്കര, പുതുക്കാട്, വല്ലച്ചിറ തുടങ്ങിയ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ ടി.എന്‍ പ്രതാപന്‍ വോട്ടഭ്യര്‍ത്ഥിച്ചു.

Thrissur

English summary
Rajaji's election campaign in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more